Month: June 2023
-
Kerala
വാഹനപരിശോധനയുടെ പേരില്‍ ലോക്കല്‍ സെക്രട്ടറിയുമായി തര്‍ക്കം; എസ്‌ഐയ്ക്ക് സ്ഥലംമാറ്റം
പത്തനംതിട്ട: വാഹനപരിശോധനയുടെ പേരില്‍ നടുറോഡില്‍ കൊമ്പുകോര്‍ത്ത് എസ്‌ഐയും സിപിഎം ലോക്കല്‍ സെക്രട്ടറിയും. കോന്നി പ്രിന്‍സിപ്പല്‍ എസ്‌ഐ സാജു എബ്രഹാമും സിപിഎം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനും തമ്മിലാണു വാക്കുതര്‍ക്കം ഉണ്ടായത്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. പിന്നാലെ സാജു ഏബ്രഹാമിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് തേക്കുതോട് ജങ്ഷനില്‍ എസ്‌ഐ വാഹന പരിശോധന നടത്തുന്നതിനിടെ ദീദു ബാലന്‍ സ്ഥലത്തെത്തി. വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച് പോലീസ് വിവേചനം കാട്ടുന്നതായി ആരോപിച്ച് എസ്‌ഐയോട് കയര്‍ത്തു. എസ്‌ഐയും തിരിച്ച് പ്രതികരിച്ചതോടെ നടുറോഡില്‍ തര്‍ക്കം രൂക്ഷമായി. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയാണ് രണ്ടുപേരെയും അനുനയിപ്പിച്ചത്. അരുവാപ്പുലത്തെ ലോറികള്‍ക്ക്, എസ്.ഐ. സജു ഏബ്രഹാം പരിശോധന നടത്തുമ്പോള്‍ 34,000 മുതല്‍ 74,000രൂപ വരെയാണ് അമിത ഭാരംകയറ്റുന്നതിന് ഈടാക്കുന്നതെന്നും ഇതേ കുറ്റംചെയ്യുന്ന മറ്റ് ചില വാഹനങ്ങള്‍ക്ക് 250 രൂപ പിഴയില്‍ ഒതുക്കുന്നെന്നുമാണ് ദീദുവിന്റെ ആരോപണം. കഴിഞ്ഞ മാസാവസാനം വകയാറില്‍വെച്ചും ഇരുകൂട്ടരും തമ്മില്‍ ഇതേ…
Read More » -
Crime
കെ സുധാകരന് ആശ്വാസം; 21 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിനു നിര്‍ദേശം നല്‍കി. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യ പ്രതിയായ കേസില്‍ രണ്ടാം പ്രതിയായാണ് സുധാകരനെ ചേര്‍ത്തിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാന്‍ നിര്‍ദേശിച്ച് ്രൈകംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. കേസില്‍ സുധാകരനെതിരേ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. പരാതിക്കാരുടെ ഗാഡ്ജറ്റില്‍ നിന്നും ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. അനൂപ് പണം നല്‍കിയത് 2018 നവംബര്‍ 22 ഉച്ചയ്ക്ക് രണ്ടു മണിക്കാണെന്നും അന്വേഷണ സംഘം…
Read More » -
Kerala
പാലക്കാട് കുളപ്പുള്ളിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
പാലക്കാട്: കുളപ്പുള്ളി ദേശീയപാതയിൽ കൂനത്തറക്കടുത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽപ്പം മുൻപാണ് അപകടം സംഭവിച്ചത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുൻഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
Read More » -
Crime
ചരിത്രത്തിലെ ഏറ്റവും ഗതികെട്ട കള്ളന്‍ ഇതോ? മൂന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിട്ടും ആകെ കിട്ടിയത് 230 ‘കുണുവ’!
കോട്ടയം: മൂന്നു സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് കിട്ടിയത് 230 രൂപ! വൈക്കം മറവന്തുരത്തിലെ മൂന്ന് സര്‍ക്കാര്‍ ഓഫീസുകളിലാണ് ഗതികെട്ട കള്ളന്‍ കയറിയത്. ഷട്ടര്‍ കുത്തിപ്പൊളിച്ചും വാതില്‍ തകര്‍ത്തുമായിരുന്നു ഓപ്പറേഷന്‍. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതാണ് കള്ളന് തിരിച്ചടിയായത്. കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ഓഫീസ്, കുലശേഖരമംഗലം സ്മാര്‍ട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. വില്ലേജ് ഓഫിസിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് കളളന്‍ അകത്തു കടന്നത്. കിഫ്ബി ഓഫിസിന്റെ വാതില്‍ തകര്‍ത്തും. മേശയും അലമാരയുമെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഇരു ഓഫീസുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളും പോയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. സമീപത്തുളള മൃഗാശുപത്രിയുടെയും വാതില്‍ തകര്‍ത്താണ് കളളന്‍ കയറിയത്. ഇവിടെ മേശവലിപ്പിലുണ്ടായിരുന്ന 230 രൂപ കളളന്‍ കൊണ്ടുപോയി. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ഡോഗ്‌സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്നിടത്തും കയറിയത് ഒരു കളളന്‍…
Read More » -
NEWS
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്:രാജകുമാരി അന്തരിച്ചു.സൗദി രാജകുടുംബാംഗം ഹന ബിന്‍ത് അബ്‍ദുല്ല ബിന്‍ ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരിയാണ് അന്തരിച്ചത്. ഫൈസല്‍ ബിന്‍ മുഖ്‍രിന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്റെ ഭാര്യയാണ് അന്തരിച്ച ഹന രാജകുമാരി. സൗദി റോയല്‍ കോര്‍ട്ടാണ് മരണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ജിദ്ദയിലുള്ള അമീര്‍ സഊദ് ബിന്‍ സഅദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ മസ്‍ജിദില്‍ വ്യാഴാഴ്ച വൈകുന്നേരം മയ്യിത്ത് നമസ്‍കാരം നടക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്‍ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദിനെ അനുശോചനം അറിയിച്ചു.
Read More » -
India
കുപ്വാരയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വകവരുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ജുമാ ഗുണ്ഡ് മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് എ.ഡി.ജി.പി. അറിയിച്ചു. ഏത് രാജ്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞദിവസം പൂഞ്ചിലും സൈന്യം നുഴഞ്ഞുകയറ്റ ശ്രമം അട്ടിമറിച്ചിരുന്നു. ഇവിടെനിന്ന് വലിയ തോതില്‍ ആയുധങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഫെബ്രുവരി മുതല്‍ പത്തോളം വലിയ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച സൈന്യത്തിന്റെയും പോലീസിന്റേയും സംയുക്ത ഓപ്പറേഷനില്‍ രണ്ടുഭീകരരെ കുപ്വാരയില്‍ വധിച്ചിരുന്നു. ദൊബാനാര്‍ മച്ചാല്‍ മേഖയിലായിരുന്നു അന്ന് ഭീകരരെ വധിച്ചത്.
Read More » -
Kerala
സ്വകാര്യബസ് വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി; കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം
കൊല്ലം: സ്വകാര്യ ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. അതിവേഗം എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ചതുകൊണ്ടാണ് ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയതെന്നാണ് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നത്.കൊല്ലം നഗരത്തിലെ മുളങ്കാടകത്താണ് സംഭവം. സംഭവത്തിൽ കെഎസ്‌ആര്ടിസി ഡ്രൈവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാരായ സൈദലി(28), ജിതിൻ(30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കെ സജീവൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ന് മുളങ്കാടകം ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം ഉണ്ടായത്. കൊല്ലത്തുനിന്ന് ചവറ തെക്കുംഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് കാറിനെ മറികടക്കുന്നതിനിടെയാണ് എതിരെവന്ന സ്വകാര്യബസ് വെട്ടിച്ച് മതിലിലേക്ക് ഇടിച്ചത്.ചവറയില്‍നിന്ന് ഇളമ്ബള്ളൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് മതിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ബസിന്‍റെ മുൻഭാഗത്തെ ചില്ല് പൂര്‍ണമായും തകരുകയും ചെയ്തു. തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയപ്പോഴാണ് സ്വകാര്യബസ് ഡ്രൈവര്‍ ഇറങ്ങിവന്ന് സജീവനെ…
Read More » -
Kerala
ജോലിക്കു നിന്ന വീട്ടില്‍ മോഷണം; വീട്ടു ജോലിക്കാരി പിടിയിൽ
മൂവാറ്റുപുഴ: ജോലിക്കു നിന്ന വീട്ടില്‍ മോഷണം നടത്തിയ ജോലിക്കാരി പിടിയില്‍. ഉറവക്കുഴി മോളേക്കുടിയില്‍ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്. അഞ്ച് പവൻ സ്വര്‍ണവും പതിനാലായിരം രൂപയുമാണ് മോഷ്ടിച്ചത്.മാറാടി കുന്നുംപുറത്ത് മധുവിന്‍റെ വീട്ടിലായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയില്‍ സബ് ഇൻസ്പെക്ടര്‍മാരായ വിഷ്ണു രാജു, ഒ.എം. സെയ്ത്, എഎസ്‌ഐ പി.എസ്. ജോജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനസ്, ബിനുരാമൻ തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
കെ.സിയുടെ ഇടപെടലില്‍ മഅദനിക്ക് നാട്ടിലെത്താന്‍ വഴിതെളിയുന്നു
കൊല്ലം: സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാന്‍ മൂന്നാഴ്ചമാത്രം ശേഷിക്കെ മഅദനിക്ക് നാട്ടിലെത്താന്‍ വഴിതെളിയുന്നു. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മഅദനിയുടെ ബന്ധുക്കള്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടപെടലില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനും ചികിത്സയ്ക്കുമായി ഏപ്രില്‍ 17-നാണ് മഅദനിക്ക് നാട്ടിലെത്താന്‍ സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. ജൂലൈയ് എട്ടുവരെ കേരളത്തില്‍ തങ്ങാനായിരുന്നു അനുമതി. കര്‍ണാടക പോലീസിന്റെ സുരക്ഷയില്‍ പോയിവരണമെന്നും ചെലവ് മഅദനി വഹിക്കണമെന്നുമായിരുന്നു കോടതിനിര്‍ദേശം. എന്നാല്‍, സുരക്ഷയൊരുക്കാന്‍ പ്രതിമാസം 20 ലക്ഷം രൂപവീതം 82 ദിവസത്തേക്ക് 52 ലക്ഷം രൂപയിലധികം കെട്ടിവെക്കണമെന്ന് കര്‍ണാടക മുന്‍ സര്‍ക്കാര്‍ നിബന്ധന വെച്ചതോടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. യാത്രച്ചെലവിന്റെ കാര്യത്തില്‍ ഇളവു ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് മഅദനിയുടെ ബന്ധുവും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, മഅദനിയുടെ സഹോദരങ്ങളായ ജമാല്‍ മുഹമ്മദ്, സിദ്ദിഖ് എന്നിവര്‍ കെ.സി.വേണുഗോപാലിനെ കണ്ടത്. യു.ഡി.എഫ്. കൊല്ലം ജില്ലാ…
Read More » -
Crime
ഇരിട്ടിയില്‍ വന്‍മയക്കുമരുന്നു വേട്ട; പോലീസിനെ വെട്ടിച്ചു കടന്ന കാറില്‍നിന്ന് 74 ഗ്രാം എം.ഡി.എം.എ. പിടിച്ചു
കണ്ണൂര്‍: പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ കാറില്‍നിന്ന് വന്‍ മയക്കുമരുന്നു വേട്ട. കേരള- കര്‍ണാടക അന്തര്‍സംസ്ഥാന പാതയായ കൂട്ടുപുഴ പാലത്തിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞ, KL 78 C 2950 നമ്പര്‍ കാര്‍ ഇരിട്ടി കല്ലുമുട്ടിയില്‍ പോലീസ് പിന്തുടര്‍ന്നു പിടികൂടി വാഹനം പരിശോധിച്ചപ്പോള്‍ 74 ഗ്രാം എം.ഡി.എം.എ. വാഹനത്തില്‍ നിന്നും കണ്ടെടുത്തു. കല്ലുമുട്ടി സ്വദേശി കെ. ശരത് (35), നടുവനാട് സ്വദേശി അമല്‍ ശ്രീധരന്‍ (25) എന്നിവരാണ് പിടിയിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ആയ ഡാന്‍സാഫിന്റെ സഹായത്തോടെ ഇരിട്ടി പോലീസാണ് പ്രതികളെ പിടികൂടിയത്. മാസങ്ങളായി ഇവര്‍ ഡാന്‍സാഫ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലതയ്ക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: വി. രമേശന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇരിട്ടി എസ്എച്ച്ഒ: കെ.ജെ ബിനോയ്, എസ്‌ഐ: എ. സുനില്‍…
Read More »