സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാരായ സൈദലി(28), ജിതിൻ(30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ സജീവൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ന് മുളങ്കാടകം ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം ഉണ്ടായത്. കൊല്ലത്തുനിന്ന് ചവറ തെക്കുംഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാറിനെ മറികടക്കുന്നതിനിടെയാണ് എതിരെവന്ന സ്വകാര്യബസ് വെട്ടിച്ച് മതിലിലേക്ക് ഇടിച്ചത്.ചവറയില്‍നിന്ന് ഇളമ്ബള്ളൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് മതിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂര്‍ണമായും തകരുകയും ചെയ്തു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയപ്പോഴാണ് സ്വകാര്യബസ് ഡ്രൈവര്‍ ഇറങ്ങിവന്ന് സജീവനെ മര്‍ദിച്ചത്.അപകടമുണ്ടാക്കിയ സ്വകാര്യബസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.