Month: June 2023

  • Kerala

    തെരുവുനായ്ക്കളുടെ ആക്രമണം; കണ്ണമാലിയില്‍ താറാവിന്‍കൂട്ടത്തെ അപ്പാടെ കടിച്ചു കൊന്നു

    കൊച്ചി: കണ്ണമാലിയില്‍ 65 താറാവുകളെ തെരുവു നായകള്‍ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശന്‍ വളര്‍ത്തുന്ന താറാവുകളെയാണ് നായകള്‍ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശന്‍ പറയുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകള്‍ ചോര വാര്‍ന്ന് ചത്തു കിടക്കുന്നതാണ് ദിനേശന്‍ കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടില്‍ കടിയേറ്റ് ചില താറാവുകള്‍ പിടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് 65 ഓളം താറാവുകള്‍ ചത്തു കിടക്കുന്നതു കണ്ടത്. രണ്ട് വര്‍ഷമായി ദിനേശന്‍ ഉപജീവനത്തിനായി താറാവിനെ വളര്‍ത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം അതിരൂക്ഷമാണെന്ന് ദിനേശന്‍ വ്യക്തമാക്കി.    

    Read More »
  • Kerala

    പുറത്താക്കിയിട്ടില്ല, അധികചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു: പി.വി. ശ്രീനിജിന്‍

    കൊച്ചി: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ പുറത്താക്കിയിട്ടില്ലെന്നു പി.വി. ശ്രീനിജിന്‍ എംഎല്‍എ. അധികചുമതല ഒഴിവാക്കിത്തരണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ രാജിവയ്ക്കുമെന്നും ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു. എംഎല്‍എയോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ ആവശ്യപ്പെടാന്‍ ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എംഎല്‍എ സ്ഥാനത്തിനൊപ്പം മറ്റു ഭാരവാഹിത്വം വേണ്ടെന്നാണു ജില്ലാ കമ്മിറ്റിയില്‍ നിര്‍ദേശമുയര്‍ന്നത്. എംഎല്‍എയ്ക്കു ജനപ്രതിനിധി എന്ന നിലയില്‍ തിരക്കുണ്ടെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതല അതിനു തടസ്സമാകരുതെന്നും എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയര്‍ ടീം സിലക്ഷന്‍ സമയത്തു സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിന്‍ പൂട്ടിയിട്ടതു വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്‌സ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിന്‍ പൂട്ടിയിട്ടത്. എന്നാല്‍ വാടക കൃത്യമായി നല്‍കിയിട്ടുണ്ടെന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി വ്യക്തമാക്കിയതോടെ പാര്‍ട്ടി വെട്ടിലായി.  

    Read More »
  • Local

    മഴ പെയ്താൽ ചുവന്നമണ്ണ്- പട്ടിക്കാട് റോഡിൽ യാത്ര ദുഷ്കരം

    തൃശൂർ:ചുവന്നമണ്ണില്‍  റോഡ് തകര്‍ന്നത്  സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും ഏറെ ദുരിതത്തിലാക്കുന്നു. ചുവന്നമണ്ണ് എല്‍പി സ്കൂളിനു മുന്നില്‍ 100 മീറ്ററോളം ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്.മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. എല്‍പി സ്കൂളിലെയും പൂവൻചിറ ടൈബ്രല്‍ സ്കൂളിലെയും വിദ്യാര്‍ഥികളായ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ ഇതുവഴിയാണു കടന്നുപോകുന്നത്. ചുവന്നമണ്ണ് മുതല്‍ പട്ടിക്കാട് വരെയുള്ള ബാസാര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചിരുന്നു. എന്നാല്‍, ഈ ഭാഗം മാത്രം നവീകരണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. മഴക്കാലം ശക്തമായാല്‍ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണെന്നും വാഹനങ്ങള്‍ക്ക് ഏറെ കേടുപാടുകള്‍ സംഭവിക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു.

    Read More »
  • Crime

    പോലീസ് ജീപ്പ് സ്റ്റേഷനില്‍നിന്നു കവര്‍ന്ന് യുവാവ്; സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ്‌ചെയ്തു പിടികൂടി

    അമരാവതി: തീക്കട്ടയില്‍ ഉറുമ്പരിച്ച അവസ്ഥയിലാണ് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ പോലീസ്. സ്റ്റേഷനില്‍നിന്നു പോലീസ് ജീപ്പ് കവര്‍ന്ന് യുവാവിനെ സംസ്ഥാനം വിട്ടിട്ടും പിടികൂടാനായെന്നതു മാത്രമാണ് സേനയ്ക്ക് ഇപ്പോഴുള്ള ആശ്വാസം. സംഭവം ഇങ്ങനെ: തിങ്കളാഴ്ച ഉച്ചയ്ക്കാണു പതിവ് പെട്രോളിങ് പൂര്‍ത്തിയാക്കി പോലീസിന്റെ രക്ഷക് ജീപ്പ് സിറ്റി സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റേഷനു മുന്നിലാണന്ന ധൈര്യത്തില്‍ ലോക്കു ചെയ്യാതെ ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകള്‍ക്കുശേഷം വാഹനമെടുക്കാനെത്തിയ ഡ്രൈവര്‍ പക്ഷേ ഞെട്ടി. ജീപ്പ് കാണാനില്ല. സ്റ്റേഷനിലാകെ പരിഭ്രാന്തിയായി. ഇരുപത്തിയഞ്ചുകാരനായ യുവാവ് സ്റ്റേഷനു മുന്നില്‍നിന്നു കൂളായി വാഹനമെടുത്തുപോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടതോടെ മോഷണം ഉറപ്പിച്ചു. ജിപിഎസ് സിഗ്‌നല്‍ പരിശോധനയില്‍ വാഹനം അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി മനസ്സിലായി. ഉടന്‍ തമിഴ്‌നാട് പോലീസിനു വിവരം കൈമാറി. വന്ദവാസി ടൗണില്‍ തിരുവണ്ണാമലൈ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് കണ്ടെത്തി. തമിഴ്‌നാട് പോലീസ് പിന്തുടരുന്നതു കണ്ട് ജീപ്പില്‍നിന്ന് ഇറങ്ങിയോടിയ പ്രതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. വിശാഖപട്ടണം…

    Read More »
  • India

    ഡല്‍ഹിയിലും പഞ്ചാബിലും മത്സരിക്കരുത്, മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങളും ഇറങ്ങില്ല; കോണ്‍ഗ്രസിന് ‘തകര്‍പ്പന്‍ ഓഫറു’മായി എഎപി

    ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരേ കോണ്‍ഗ്രസിന്റെ പിന്തുണ എഎപി തേടുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്തവാന. 2015 ലും 2020 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായിരുന്നു. അതിനാല്‍ ഡല്‍ഹി പഞ്ചാബ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കരുത്. ഇതിനു പകരമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ എഎപി മത്സരിക്കാനിറങ്ങില്ല- സൗരഭ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് ‘കോപ്പി കട്ട് കോണ്‍ഗ്രസ്’ (സിസിസി) ആണെന്ന് സൗരഭ് പരിഹസിച്ചു. അരവിന്ദ് കെജരിവാളില്‍ നിന്നു എല്ലാം തട്ടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നേതൃത്വത്തിന്റെയും ആശയങ്ങളുടേയും അഭാവമാണ് കോണ്‍ഗ്രസിനുള്ളത്. എഎപി ഇറക്കുന്ന പ്രകടപത്രിക കോണ്‍ഗ്രസ് മോഷ്ടിക്കുകയാണ്. പ്രകടനപത്രികയില്‍ കെജരിവാള്‍ മുന്നോട്ടു വയ്ക്കുന്നത് ഉറപ്പാണ്. ആ ഉറപ്പു പോലും നല്‍കാന്‍ പക്ഷേ, കോണ്‍ഗ്രസിനു സാധിക്കുന്നില്ല. എഎപി…

    Read More »
  • India

    മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍ കെ രഞ്ജന്റെ വസതിക്ക് ആള്‍കൂട്ടം തീയിട്ടു;തടയാൻ ശ്രമിച്ച സേനക്ക് നേരെ കല്ലേറ്

    ഇംഫാൽ:മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍ കെ രഞ്ജന്റെ വസതിക്ക് ആള്‍കൂട്ടം തീയിട്ടു.ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. തടയാൻ ശ്രമിച്ച സേനക്ക് നേരെയും ആള്‍ക്കൂട്ടം കല്ലെറിഞ്ഞു. സമാധാന ശ്രമങ്ങള്‍ അട്ടിമറിച്ച് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു.സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഒരു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയാണ്. നേരത്തെ മണിപ്പുരിലെ കലാപം സൈന്യം അടിച്ചമർത്തിയിരുന്നു.എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷം ഇവിടെ സൈന്യം നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

    Read More »
  • Kerala

    ”സ്വതന്ത്രന്‍, ഇനി ഒരു രാഷ്ട്രീയത്തിനും അടിമയല്ല”; സംവിധായകന്‍ രാമസിംഹനും ബിജെപി വിട്ടു

    കൊച്ചി: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് പാര്‍ട്ടി അംഗത്വം രാജിവെച്ച വിവരം രാമസിംഹന്‍ അറിയിച്ചത്. താന്‍ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി അയച്ച രാജി കത്തിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചു. മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച വിവരം അറിയിച്ചത്. ”പണ്ട് പണ്ട് കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രന്‍….എല്ലാത്തില്‍ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെമാത്രം,ധര്‍മ്മത്തോടൊപ്പം ഹരി ഓം..” – എന്നാണ് രാമസിംഹന്‍ കുറിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടത്. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് എതിരെ വിമര്‍ശനവും രാമസിംഹന്‍…

    Read More »
  • India

    ആർമി നഴ്സിങ് കോളജുകളില്‍ നാല് വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സില്‍ പ്രവേശനം നേടാം

    ന്യൂഡൽഹി:’നീറ്റ്-യു.ജി 2023’ല്‍ യോഗ്യത നേടിയ വനിതകള്‍ക്ക് ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസിന് കീഴിലുള്ള നഴ്സിങ് കോളജുകളില്‍ നാല് വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സില്‍ പ്രവേശനം നേടാം. അവിവാഹിതര്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി ബാധ്യതകളില്ലാത്തവര്‍ക്കുമാണ് അവസരം. 1998 ഒക്ടോബര്‍ ഒന്നിനും 2006 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം.   യോഗ്യത: ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി, (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് വിഷയങ്ങളോടെ റെഗുലര്‍ സീനിയര്‍ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 50 ശതമാനം മാര്‍ക്കില്‍ ആദ്യ തവണ പാസായിരിക്കണം. ഫിസിക്കല്‍ ഫിറ്റ്നസ് വേണം. 152 സെ.മീറ്ററില്‍ കുറയാതെ ഉയരം വേണം. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്/തഹസില്‍ദാറില്‍/സബ് ഡിവിഷനല്‍ ഓഫിസറില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എൻ.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റുള്ളവര്‍ അപ്ലോഡ് ചെയ്യാൻ മറക്കരുത്.   രജിസ്ട്രേഷൻ: പ്രവേശന വിജ്ഞാപനം www.joinindianarmy.nic.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍ ഐ.ഡി, പാസ്വേഡ് ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷാ പ്രോസസിങ് ഫീസായി 200…

    Read More »
  • Kerala

    യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി

    കൊച്ചി : വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. അപകടത്തില്‍ പരിക്കേറ്റെത്തിച്ച ഉടുമ്ബൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയെന്നും ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ.എച്ച്‌ രമേഷ് വ്യക്തമാക്കി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.   വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഉടുമ്ബൻചോല സ്വദേശി എബിന് ചികിത്സ നല്‍കിയതിലും എബിന്റെ അവയവദാനം നടത്തിയതിലും അപാകത കണ്ടെത്തിയാണ് കൊച്ചി ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തത്. എബിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച്‌ കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്‍കിയ പരാതിയില്‍ കഴമ്ബുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.   ഇതിനായി മഞ്ചേരി മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെയടക്കം കോടതി വിസ്തരിച്ചു. എന്നാല്‍ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.   2009 നവംബര്‍…

    Read More »
  • Kerala

    എറണാകുളം ജില്ലയിലെ ഡെങ്കിപ്പനി ഹോട്ട്സ്പോട്ടുകൾ; മരണം ആറ്

    എറണാകുളം ‍ ജില്ലയിൽ ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കൊതുകിന്റെ ഉറവിടനശീകരണം ഊര്‍ജിതമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍ദേശിച്ചു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ആറുപേർ പനിബാധിച്ച് ഇവിടെ മരിച്ചിരുന്നു. കോന്തുരുത്തി, ചൂര്‍ണിക്കര, ഇടത്തല, വാഴക്കുളം, മൂക്കന്നൂര്‍, കുട്ടമ്ബുഴ, പായിപ്ര, തൃക്കാക്കര പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടങ്ങളില്‍ വീടുകള്‍, ഫ്ലാറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഹോട്ട്സ്പോട്ടുകളില്‍ ആരോഗ്യവകുപ്പ് സ്ക്വാഡ് രൂപീകരിച്ച്‌, ഉറവിടനശീകരണവും ഫോഗിങ്ങും നടത്തുന്നു. വെള്ളത്തില്‍ വളരുന്ന അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നയിടങ്ങളിലാണ് ഈഡിസ് കൊതുകുകളെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് പ്രധാന പ്രതിരോധം. ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ച സ്കൂളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണം പതിവാക്കണം. ചെറിയ അളവ് വെള്ളത്തില്‍പ്പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഓരോ പ്രാവശ്യവും 100 മുതല്‍ 200 വരെ മുട്ടകളിടും. ഒരുവര്‍ഷത്തോളം മുട്ട കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകും.

    Read More »
Back to top button
error: