മൂവാറ്റുപുഴ: ജോലിക്കു നിന്ന വീട്ടില്‍ മോഷണം നടത്തിയ ജോലിക്കാരി പിടിയില്‍. ഉറവക്കുഴി മോളേക്കുടിയില്‍ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്.
അഞ്ച് പവൻ സ്വര്‍ണവും പതിനാലായിരം രൂപയുമാണ് മോഷ്ടിച്ചത്.മാറാടി കുന്നുംപുറത്ത് മധുവിന്റെ വീട്ടിലായിരുന്നു സംഭവം.
വീട്ടുകാരുടെ പരാതിയില്‍ സബ് ഇൻസ്പെക്ടര്‍മാരായ വിഷ്ണു രാജു, ഒ.എം. സെയ്ത്, എഎസ്ഐ പി.എസ്. ജോജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനസ്, ബിനുരാമൻ തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.