Month: June 2023
-
Kerala
മധ്യവയസ്‌ക്കർ ജാഗ്രതൈ; ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്
ഇൻസ്റ്റഗ്രാമും ഫേയ്സ് ബുക്കും വഴി പണം തട്ടുന്ന ഓണ്‍ലൈൻ ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. മധ്യവയസ്‌ക്കരാണ് പ്രധാന ഇരകള്‍. വലയില്‍ കുടുങ്ങിയവര്‍ മാനക്കേടോര്‍ത്ത് പരാതിപ്പെടുന്നില്ലെന്നത് ഇവര്‍ക്ക് വളരാൻ അവസരമൊരുക്കുന്നതായി പോലീസ് പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചാറ്റിംഗിലൂടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പിന്നീട് വാട്‌സ്‌ആപ്പ് നമ്ബര്‍ ചോദിച്ച് വാങ്ങും. തൊട്ട് പിന്നാലെ വീഡിയോ കാള്‍ ചെയ്യും. വിവസ്ത്രരായായോ അര്‍ദ്ധ നഗ്നരോ ആയാണ് വീഡിയോ കാളില്‍ പ്രത്യക്ഷപ്പെടുക. കട്ട് ചെയ്താല്‍ വേയ്‌സ് മേസേജ് വരും. ഇപ്പോള്‍ കണ്ട വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിലടക്കം പങ്കുവയ്ക്കുമെന്നും അല്ലെങ്കില്‍ പണം തരണമെന്നും ഭീഷണിപ്പെടുത്തും. ചില സംഘങ്ങള്‍ വീഡിയോ കാള്‍ ചെയ്ത് ഉടൻ കട്ട് ചെയ്യും. ഇതിനിടയില്‍ സ്‌ക്രീൻ ഷോട്ട് എടുക്കുകയും ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോയി വാട്‌സ്‌ആപ്പിലൂടെ കൈമാറുമെന്ന് ഭീഷണിപ്പെടുത്തും. ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ പലരും പണം കൊടുത്ത് തലയൂരും.പണം നല്‍കാത്തവരുടെ സുഹൃത്തുക്കള്‍ക്ക് വീഡിയോകളും…
Read More » -
Movie
കമലിൻ്റെ പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ തൊടുപുഴയിലും ദീപു കരുണാകരന്റെ ഇന്ദ്രജിത്ത് നായകനായ ചിത്രം തിരുവനന്തപുരത്തും ആരംഭിച്ചു
പ്രശസ്ത സംവിധായകനായ കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്.’ തൊടുപുഴക്കടുത്ത് മണക്കാട്, പെരിയാമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൻ്റെ പാരിഷ് ഹാളിൽ വച്ച് ലളിതമായ ചടങ്ങോടെ ഇന്നലെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിബി മലയിലും കമലും ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്. തുടർന്ന് ആഷിക്ക് അബു’ഷൈൻ ടോം ചാക്കോ, ശരൺ വേലായുwൻ, രഞ്ജൻ ഏബ്രഹാം എന്നിവരും മറ്റ് അഭിനേതാക്കളും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു. ചിത്രം ഇന്ന് തിരുവനന്തപുരത്തും ആരംഭിച്ചു. ബൈജു സന്തോഷ്, ബിജു പപ്പൻ. സീമ, ലയാ സിംസൺ, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ജയറാം നായകനായ വിന്റെർ, ദിലീപിന്റെ ക്രേസി ഗോപാലൻ .പ്രഥി രാജ്…
Read More » -
Kerala
റെയില്‍വേയുടെ സിഗ്നല്‍ വയര്‍ മുറിച്ചുമാറ്റിയ തമിഴ്‌നാട് സ്വദേശിനി റെയില്‍വേ പൊലീസിന്റെ പിടിയിൽ
തലശ്ശേരി: കൊടുവള്ളിയില്‍ റെയില്‍വേയുടെ സിഗ്നല്‍ വയര്‍ മുറിച്ചുമാറ്റിയ തമിഴ്‌നാട് സ്വദേശിനി റെയില്‍വേ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ചിന്നസേലം മാമന്തൂര്‍ വില്ലേജിലെ നോര്‍ത്ത് സ്ട്രീറ്റില്‍ ചിന്നപൊന്നുവിനെയാണ് (48) റെയില്‍വേ പൊലീസ് പിടികൂടിയത്.ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സ്ത്രീയാണ് ഇവർ. ബുധനാഴ്ചയായിരുന്നു സംഭവം. സി.സി.ടി.വി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുയ്യാലിയില്‍ നിന്ന് പോലീസ് പിടികൂടിയത്.
Read More » -
Kerala
കോഴിക്കോട് തിരുവമ്ബാടിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
കോഴിക്കോട്: താമരശ്ശേരി തിരുവമ്ബാടിയില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവമ്ബാടി സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റഹീസിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. തിരുവമ്ബാടിയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇരുവഞ്ഞിപ്പുഴയിലേക്ക് മറിയുകയായിരുന്നു.
Read More » -
India
ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും
ന്യൂഡൽഹി:അഞ്ച് കൊല്ലത്തോളം ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. 2004 ഒക്ടോബറിലാണ് കേരള ഹൈക്കോടതി ജഡ്‌ജിയായി കെ.എം. ജോസഫ് നിയമിതനായത്. 2014 ജൂലായില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.2018 ജനുവരിയില്‍ സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തപ്പോള്‍, സുപ്രീം കോടതിയില്‍ കേരള ഹൈക്കോടതി ജഡ്ജിമാരുടെ പ്രാതിനിധ്യം കൂടുതലാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത് ഉള്‍പ്പെടെ, വിദ്വേഷ പ്രസംഗം, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം തുടങ്ങി 132 കേസുകളില്‍ അദ്ദേഹം വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് കോംപറ്റീഷൻ ആക്‌ടിന്റെ പരിധിയില്‍ വരുമെന്നതാണ് ജോസഫ് പുറപ്പെടുവിച്ച അവസാന വിധി. കോട്ടയം അതിരമ്ബുഴ സ്വദേശിയാണ്. കെ.എം ജോസഫിന്റെ പിതാവ് കെ.കെ മാത്യുവും സുപ്രീംകോടതി ജഡ്‌ജിയായിരുന്നു.
Read More » -
India
വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്
ചെന്നൈ: വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്.വില്ലുപുരം സിജെഎം കോടതിയുടേതാണ് വിധി. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ ഡിജിപി ആയിരുന്ന രാജേഷ് ദാസിനെയാണ് ശിക്ഷിച്ചത്.നിലവില്‍ സസ്പെന്‍ഷനിലാണ് ഇയാള്‍. 2021ലാണ് സംഭവം. കാറില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
Read More » -
ഏഴാംനാള്‍ ഉയര്‍പ്പ്! സ്വര്‍ണവില വീണ്ടും 44,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. 720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് സ്വര്‍ണവില 320 രൂപ ഉയര്‍ന്നു അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വര്‍ണവില 44,000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 35 രൂപ ഉയര്‍ന്നു. വിപണി വില 4568 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103…
Read More » -
India
പശുക്കടത്ത് ആരോപിച്ച് അൻസാരിയെ ബജ്റംഗ്ദൾ പ്രവർത്തകർ കൊന്നത് ഘടാൻദേവി ക്ഷേത്രത്തിൽ വച്ച്
മുംബൈ:നാസിക്കിൽ പശുക്കടത്ത് ആരോപിച്ച് അൻസാരിയെ ബജ്‌റംഗ് ദൾ പ്രവർത്തകർ കൊന്നത് ഘടാൻദേവി ക്ഷേത്രത്തിൽ വച്ച്. ജൂണ്‍ എട്ടിനാണ് നാസിക് ജില്ലയിലെ ഇഗത്പുരിയില്‍ ലുക്മാൻ അൻസാരി (23)എന്ന കന്നുകാലി കച്ചവടക്കാരനെ ഗോ രക്ഷകര്‍ മുളവടികളും ഇരുമ്ബ് വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. രണ്ട് പശുക്കളെയും ഒരു കാളയെയും പശുക്കിടാവിനെയും വാങ്ങിയ ശേഷം ലുക്മാനും മറ്റ് രണ്ട് പേരും ഷാഹ്പൂരില്‍ നിന്ന് പദ്ഗയിലേക്ക് മടങ്ങുകയായിരുന്നു. വിഹിഗോണില്‍ എത്തിയപ്പോള്‍ അവരെ ആര്‍ബിഡി പ്രവര്‍ത്തകര്‍ തടയുകയും മര്‍ദിക്കുകയുമായിരുന്നു. ലുക്മാന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ലുക്മാനെയും കൂടെയുണ്ടായിരുന്ന അയല്‍വാസിയായ പപ്പു അര്‍ഷാദ് പാഡി എന്ന ആതിഖിനെയും കസറയിലെ ഘടാൻദേവി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വീണ്ടും മർദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പാഡിക്ക് ബോധം നഷ്ടപ്പെട്ടു, ബോധം വീണ്ടെടുത്തപ്പോള്‍ ലുക്മാനെ കാണാനില്ല. പിന്നീട് ജൂണ്‍ 10ന് ഇഗത്പുരിയിലെ 150 മീറ്റര്‍ ആഴമുള്ള കിടങ്ങില്‍ ലുക്മാന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയില്‍ എത്തിയാണ് വീട്ടുകാര്‍ മൃതദേഹം തിരിച്ചറിഞ്ഞത്. എന്റെ മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍…
Read More » -
Kerala
പകല്‍ പുല്‍മേട്ടില്‍ കറക്കം, രാത്രിയില്‍ പരാക്രമം; ‘അപ് കമിങ് ടെററായി’ മുറിവാലന്‍
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ പരാക്രമവുമായി മുറിവാലന്‍ കൊമ്പന്‍. കഴിഞ്ഞ രാത്രി ഒന്‍പതരയോടെ റോഡിലെത്തിയ ആന അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാത്രി ഒന്‍പതരയോടെ മൂന്നാറിലേക്ക് വരുകയായിരുന്ന യാത്രക്കാരാണ് മുറിവാലനെന്ന വിളിപ്പേരുള്ള കാട്ടാനയുടെ മുന്‍പില്‍ അകപ്പെട്ടത്. മൂന്നാര്‍ – മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിങ്ങ് പോയിന്റിന് സമീപത്ത് ആനയെ കണ്ടതോടെ റോഡിന് ഇരുഭാഗത്ത് നിന്നും എത്തിയ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു. ഇതിലൊരു വാഹനം റോഡില്‍ നിലയുറപ്പിച്ച ആനയുടെ സമീപത്തുകൂടി വാഹനം എടുക്കാന്‍ ശ്രമിച്ചു. ഇതോടെ അക്രമാസക്തമായ കാട്ടാന വാഹനം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം പിറകോട്ട് എടുത്തതോടെയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മൂന്ന് ആനകള്‍ ഷൂട്ടിങ്ങ് പോയിന്റിലെ പുല്‍മേടുകളില്‍ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികള്‍ ആനകളെ നേരില്‍ കാണുകയും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തിയുമാണ് മടങ്ങിയത്. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡില്‍ കയറിയത്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മാട്ടുപ്പെട്ടി. വൈകുന്നേരങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി ഇവിടുത്തെ പുല്‍മേടുകളില്‍ എത്തുന്നത് പതിവാണ്.…
Read More »
