കോട്ടയം: മൂന്നു സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് കിട്ടിയത് 230 രൂപ! വൈക്കം മറവന്തുരത്തിലെ മൂന്ന് സര്‍ക്കാര്‍ ഓഫീസുകളിലാണ് ഗതികെട്ട കള്ളന് കയറിയത്. ഷട്ടര്‍ കുത്തിപ്പൊളിച്ചും വാതില്‍ തകര്‍ത്തുമായിരുന്നു ഓപ്പറേഷന്. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതാണ് കള്ളന് തിരിച്ചടിയായത്.
കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ജില്ലാ ഓഫീസ്, കുലശേഖരമംഗലം സ്മാര്‍ട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. വില്ലേജ് ഓഫിസിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് കളളന് അകത്തു കടന്നത്. കിഫ്ബി ഓഫിസിന്റെ വാതില്‍ തകര്‍ത്തും. മേശയും അലമാരയുമെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഇരു ഓഫീസുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളും പോയിട്ടില്ല എന്നാണ് പ്രാഥമിക വിവരം.
സമീപത്തുളള മൃഗാശുപത്രിയുടെയും വാതില്‍ തകര്‍ത്താണ് കളളന് കയറിയത്. ഇവിടെ മേശവലിപ്പിലുണ്ടായിരുന്ന 230 രൂപ കളളന് കൊണ്ടുപോയി. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ഡോഗ്സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്നിടത്തും കയറിയത് ഒരു കളളന് തന്നെയെന്ന അനുമാനത്തിലാണ് പോലീസ്.