ന്യൂഡൽഹി:അഞ്ച് കൊല്ലത്തോളം ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു.
2004 ഒക്ടോബറിലാണ് കേരള ഹൈക്കോടതി ജഡ്‌ജിയായി കെ.എം. ജോസഫ് നിയമിതനായത്. 2014 ജൂലായില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.2018 ജനുവരിയില്‍ സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തപ്പോള്‍, സുപ്രീം കോടതിയില്‍ കേരള ഹൈക്കോടതി ജഡ്ജിമാരുടെ പ്രാതിനിധ്യം കൂടുതലാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.
ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത് ഉള്‍പ്പെടെ, വിദ്വേഷ പ്രസംഗം, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം തുടങ്ങി 132 കേസുകളില്‍ അദ്ദേഹം വിധി പ്രസ്താവം നടത്തിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് കോംപറ്റീഷൻ ആക്‌ടിന്റെ പരിധിയില്‍ വരുമെന്നതാണ് ജോസഫ് പുറപ്പെടുവിച്ച അവസാന വിധി.
കോട്ടയം അതിരമ്ബുഴ സ്വദേശിയാണ്. കെ.എം ജോസഫിന്റെ പിതാവ് കെ.കെ മാത്യുവും സുപ്രീംകോടതി ജഡ്‌ജിയായിരുന്നു.