IndiaNEWS

പശുക്കടത്ത് ആരോപിച്ച് അൻസാരിയെ ബജ്റംഗ്ദൾ പ്രവർത്തകർ കൊന്നത് ഘടാൻദേവി ക്ഷേത്രത്തിൽ വച്ച്

മുംബൈ:നാസിക്കിൽ പശുക്കടത്ത് ആരോപിച്ച് അൻസാരിയെ ബജ്‌റംഗ് ദൾ പ്രവർത്തകർ കൊന്നത് ഘടാൻദേവി ക്ഷേത്രത്തിൽ വച്ച്.
ജൂണ്‍ എട്ടിനാണ് നാസിക് ജില്ലയിലെ ഇഗത്പുരിയില്‍ ലുക്മാൻ അൻസാരി (23)എന്ന കന്നുകാലി കച്ചവടക്കാരനെ ഗോ രക്ഷകര്‍ മുളവടികളും ഇരുമ്ബ് വടിയും ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്.
രണ്ട് പശുക്കളെയും ഒരു കാളയെയും പശുക്കിടാവിനെയും വാങ്ങിയ ശേഷം ലുക്മാനും മറ്റ് രണ്ട് പേരും ഷാഹ്പൂരില്‍ നിന്ന് പദ്ഗയിലേക്ക് മടങ്ങുകയായിരുന്നു. വിഹിഗോണില്‍ എത്തിയപ്പോള്‍ അവരെ ആര്‍ബിഡി പ്രവര്‍ത്തകര്‍ തടയുകയും മര്‍ദിക്കുകയുമായിരുന്നു. ലുക്മാന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ലുക്മാനെയും കൂടെയുണ്ടായിരുന്ന അയല്‍വാസിയായ പപ്പു അര്‍ഷാദ് പാഡി എന്ന ആതിഖിനെയും കസറയിലെ ഘടാൻദേവി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വീണ്ടും മർദ്ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പാഡിക്ക് ബോധം നഷ്ടപ്പെട്ടു, ബോധം വീണ്ടെടുത്തപ്പോള്‍ ലുക്മാനെ കാണാനില്ല. പിന്നീട് ജൂണ്‍ 10ന് ഇഗത്പുരിയിലെ 150 മീറ്റര്‍ ആഴമുള്ള കിടങ്ങില്‍ ലുക്മാന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയില്‍ എത്തിയാണ് വീട്ടുകാര്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

 

Signature-ad

എന്റെ മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി ശിക്ഷിക്കേണ്ടത് പൊലീസാണ്. എന്റെ മകനെ ശിക്ഷിക്കാൻ രാഷ്ട്രീയ ബജ്‌റംഗ് ദളിന് ആരാണ് അധികാരം നല്‍കിയതെന്ന് ലുക്മാന്റെ പിതാവ് അബ്ദുള്‍ വാഹിദ് സുലൈമാൻ അൻസാരി ചോദിച്ചു. വാഹിദ് ഒരു ‘ഹമാല്‍’ ആയി ജോലി ചെയ്യുന്നു. ലുക്മാന്റെ അമ്മ നൂര്‍ജഹാൻ ഒന്നിലധികം വീടുകളില്‍ സഹായിയായി ജോലി ചെയ്യുന്നു. ഏഴാം ക്ലാസ് വരെ പഠിച്ച ലുക്മാന് നാല് സഹോദരങ്ങള്‍ ഉണ്ട്. കുടുംബം പോറ്റാൻ ചെറിയ ജോലികള്‍ ചെയ്യുമായിരുന്നു.അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു.

 

ദരിദ്രരായ കുടുംബം ചെറിയ വീട്ടിലാണ് താമസിക്കുന്നത്.”യാതൊരുവിധ കാരണവുമില്ലാതെയാണ് എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് നീതി വേണം.എന്റെ 18 മാസമായ മകള്‍ അവളുടെ അച്ഛനെ ശരിക്ക് തിരിച്ചറിയാൻ തുടങ്ങിയിട്ടില്ല, മറ്റൊരാള്‍ എന്റെ വയറ്റിലുണ്ട്. അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു,” നാലു മാസം ഗര്‍ഭിണിയായ ലുക്മാന്റെ ഭാര്യ അയേഷ പറഞ്ഞു.

 

കസാറ പൊലീസ് ഞങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്നും ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് ഞങ്ങളെ ഓടിക്കാൻ ശ്രമിക്കുന്നുവെന്നും ലുക്മാന്റെ മാതാവ് നൂര്‍ജഹാൻ പറഞ്ഞു.

 

അതേസമയം പശുവിനെയും കാളയെയും അനധികൃതമായി കടത്തിയതിനും വാങ്ങിയതിനും മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പാഡി, ലുക്മാൻ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: