KeralaNEWS

മധ്യവയസ്‌ക്കർ ജാഗ്രതൈ;  ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

ൻസ്റ്റഗ്രാമും ഫേയ്സ് ബുക്കും വഴി പണം തട്ടുന്ന ഓണ്‍ലൈൻ ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്.
മധ്യവയസ്‌ക്കരാണ് പ്രധാന ഇരകള്‍. വലയില്‍ കുടുങ്ങിയവര്‍ മാനക്കേടോര്‍ത്ത് പരാതിപ്പെടുന്നില്ലെന്നത് ഇവര്‍ക്ക് വളരാൻ അവസരമൊരുക്കുന്നതായി പോലീസ് പറയുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചാറ്റിംഗിലൂടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പിന്നീട് വാട്‌സ്‌ആപ്പ് നമ്ബര്‍ ചോദിച്ച്‌ വാങ്ങും. തൊട്ട് പിന്നാലെ വീഡിയോ കാള്‍ ചെയ്യും. വിവസ്ത്രരായായോ അര്‍ദ്ധ നഗ്നരോ ആയാണ് വീഡിയോ കാളില്‍ പ്രത്യക്ഷപ്പെടുക.
കട്ട് ചെയ്താല്‍ വേയ്‌സ് മേസേജ് വരും. ഇപ്പോള്‍ കണ്ട വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിലടക്കം പങ്കുവയ്ക്കുമെന്നും അല്ലെങ്കില്‍ പണം തരണമെന്നും ഭീഷണിപ്പെടുത്തും. ചില സംഘങ്ങള്‍ വീഡിയോ കാള്‍ ചെയ്ത് ഉടൻ കട്ട് ചെയ്യും. ഇതിനിടയില്‍ സ്‌ക്രീൻ ഷോട്ട് എടുക്കുകയും ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോയി വാട്‌സ്‌ആപ്പിലൂടെ കൈമാറുമെന്ന് ഭീഷണിപ്പെടുത്തും. ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ പലരും പണം കൊടുത്ത് തലയൂരും.പണം നല്‍കാത്തവരുടെ സുഹൃത്തുക്കള്‍ക്ക് വീഡിയോകളും സന്ദേശങ്ങളും കൈമാറിയാണ് ഇത്തരക്കാരെ വരുതിയിലാക്കുന്നത്.

പൊലീസ് നിര്‍ദേശം

പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കാതിരിക്കുക. .
മെസേജുകളിലെ ലിങ്കുകള്‍ ഡിവൈസില്‍ തന്നെ തുറക്കാതിരിക്കുക.

Signature-ad

ഇനി തുറക്കണമെങ്കില്‍ ഡീഫോള്‍ട്ട് ബ്രൗസറായി ക്രോ അല്ലാത്ത ഏതെങ്കിലും ഉപയോഗിയ്ക്കുക.
ഇനി ഇങ്ങനെ കുടുങ്ങി ഒരു വീഡിയോ വന്നാല്‍ അതിനെ അവഗണിക്കാൻ പഠിയ്ക്കുക .

അതൊഴിവാക്കാനെന്ന പേരില്‍ പണം കൊടുക്കാതിരിക്കുക.

ഫേസ്ബുക്ക് സൗഹൃദപ്പട്ടിക പ്രൈവറ്റ് ആക്കുക.

മൊബൈല്‍ കോണ്ടാക്റ്റ് ലിസ്റ്റ്, എസ്.എം.എസ് എന്നീ പെര്‍മ്മിഷനുകള്‍ ഒരു ആപ്പിനും പരമാവധി നല്‍കാതിരിയ്ക്കുക.
ഇനി നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ച്‌ ഇങ്ങനെ മെസേജ് ഏന്തെങ്കിലും വന്നാല്‍ അവര്‍ക്ക് മാനസികമായിി അതിജീവിക്കാൻ ധൈര്യം നല്‍കുക.

 

സൈബര്‍ സെല്ലില്‍ പരാതി നല്‍കുക.

Back to top button
error: