Month: June 2023
-
Kerala
10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് 2 വർഷം;ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പത്തൊമ്ബത് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മലപ്പുറം:10 വയസ്സുള്ള പെൺകുട്ടിയെ 2 വർഷം പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പത്തൊമ്ബത് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം വാണിയമ്ബലം സ്വദേശി അബ്ദുള്‍ വാഹിദിനെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷ വിധിച്ചത്. 75,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒൻപത് മാസം കൂടെ കഠിനതടവ് അനുഭവിക്കണം. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.പെൺകുട്ടിക്ക് ഇപ്പോൾ 15 വയസ്സുണ്ട്. വണ്ടൂര്‍ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Read More » -
Kerala
അരിക്കൊമ്ബനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ:അരിക്കൊമ്ബനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്‍റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി പറഞ്ഞു. അതേസമയം, കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്ബൻ ആരോഗ്യവാനാണെന്നാണ് തഴ്മിനാട് വനംവകുപ്പ് അറിയിക്കുന്നത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളതെന്നും കൊതയാര്‍ വനമേഖലയില്‍ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടര്‍മാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
Read More » -
Kerala
കാലവർഷം ഞായറാഴ്ച മുതൽ ശക്തിയാർജ്ജിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
പത്തനംതിട്ട:കാലവർഷം ഞായറാഴ്ച മുതൽ ശക്തിയാർജ്ജിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇതേത്തുടർന്ന് ഞായറാഴ്ച്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിലവിൽ കേരളത്തിൽ കാലാവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Kerala
തിരുവല്ല സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കി; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈക്കോടതിയിൽ
പത്തനംതിട്ട:തിരുവല്ല സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്നാരോപിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. മകളെ തട്ടിക്കൊണ്ടുപോയി മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്.മകളെ ഹാജരാക്കാൻ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് പിതാവിന്റെ ആവശ്യം. ചെന്നൈയില്‍ പഠിക്കുകയാണ് 22-കാരിയായ തിരുവല്ല സ്വദേശിനി.എട്ടാം തീയതി മുതല്‍ മകളെ ഫോണില്‍ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു.ഹോസ്റ്റലില്‍ അന്വേഷിച്ചപ്പോള്‍ ഒരു യുവാവ് വന്ന് കൂട്ടികൊണ്ട് പോയി എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞത്.കണ്ണൂർ മട്ടന്നൂരില്‍ ഉള്ള ഒരാളുടെ മൊബൈലില്‍ നിന്ന് ശബ്ദ സന്ദേശവും ഫോണ്‍ കോളുകളും വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. അന്വേഷണം ഇഴയുന്നുവെന്ന് കണ്ടതോടെയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ മട്ടന്നൂരിലെ യുവാവിന്റെ വസതിയില്‍ തടങ്കലിലാണ്…
Read More » -
India
ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കാൻ നീക്കം
ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ.കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18- ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം ഇന്ത്യയില്‍ കുറ്റകരമാണ്. പോക്സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി വിവാഹം കഴിക്കുകയും സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു.ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. മെയ് 31-ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര നിയമ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More » -
Kerala
കോട്ടയത്ത് മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി
കോട്ടയം: തിരുവാര്‍പ്പ് ഇല്ലിക്കല്‍ കവലയിലെ മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ക്വിന്‍റല്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടി. ജെഎന്‍ ഫിഷറീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി വിഭാഗവും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്‌ത് കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഫുഡ് സേഫ്റ്റി ഓഫിസര്‍ നീതി, പഞ്ചായത്ത് സെക്രട്ടറി മുഷിൻ, ഫിഷറീസ് ഓഫിസര്‍ പ്രേമോദാസ്, ഹെല്‍ത്ത് ഇൻസ്പെക്‌ടര്‍ കാളിദാസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. കട സീൽ വയ്ക്കുകയും ഉടമയുടെ പേരില്‍ ഫുഡ് സേഫ്റ്റി കമ്മിഷണർ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
Read More » -
Kerala
പൊലീസുകാരനെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി
തിരുവനന്തപുരം:പൊലീസുകാരനെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ടെലികമ്മ്യൂണിക്കേഷന്‍സ് സിപിഒ ആര്‍ ബിജുവിനാണ് ഇന്ന് രാവിലെ മര്‍ദനമേറ്റത്.തിരുവനന്തപുരം ബേക്കറി ജംങ്ഷനില്‍ വച്ചാണ് സംഭവം.വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചത്. ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സഹോദരന്‍ സുന്ദരന്‍, അഖില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.വീട് അക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും ഇയാളെ മര്‍ദിച്ചതിന് മറ്റ് മൂന്ന് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ്തല നടപടികള്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.
Read More » -
India
അച്ഛനും മകനും 30 വര്‍ഷം വീതം കഠിനതടവ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇരുവർക്കും ശിക്ഷ
മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ അച്ഛനെയും മകനെയും ഉഡുപ്പി പോക്‌സോ പ്രത്യേക കോടതി 30 വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു. ദാവന്‍ഗരെ സ്വദേശികളായ ശിവശങ്കര്‍ (58), മകന്‍ സച്ചിന്‍ (28) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഉഡുപ്പി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 വയസ്സുള്ള പെണ്‍കുട്ടി താമസിച്ചിരുന്നത് അമ്മയോടൊപ്പമാണ്. ഇതേ വീട്ടില്‍ അമ്മയുടെ സുഹൃത്തായ ശിവശങ്കറും താമസിച്ചിരുന്നു. 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ പുലര്‍ച്ചെ 5 മണിക്ക് വീട്ടില്‍ നിന്ന് ജോലിക്ക് പോകുമായിരുന്നു. ഇക്കാലയളവില്‍ പെണ്‍കുട്ടിയെ ശിവശങ്കര്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2020 മെയ് മാസത്തില്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ശിവശങ്കറിന്റെ മകന്‍ സച്ചിനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഇക്കാര്യം അയല്‍വാസിയായ സ്ത്രീയെ അറിയിക്കുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയും ചെയ്തു. അന്നത്തെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രഭാകര്‍ ആചാര്യ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും…
Read More » -
India
ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മണാലി വഴി കശ്മീരിലെ ലേയിലേക്ക് വീണ്ടും ബസ് സർവിസ്
ന്യൂഡൽഹി:ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മണാലി വഴി കശ്മീരിലെ ലേയിലേക്ക് വീണ്ടും ബസ് സർവിസ് ആരംഭിച്ചു. മഞ്ഞ് വീണ് റോഡ് അടച്ചതിനാല്‍ ഒന്‍പത് മാസത്തോളമായി ഈ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാരുന്നു ഏതാണ്ട് 1026 കിലോമീറ്ററാണ് ഈ ബസ് സര്‍വീസിന്റെ ദൈര്‍ഘ്യം. 1,736 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ്. 30 മണിക്കൂറിലേറെ എടുത്താണ് ബസ് ഡല്‍ഹിയില്‍ നിന്ന് ലേയില്‍ എത്തുന്നത്. അതിമനോഹരവും എന്നാല്‍ അപകടകരവുമായ പര്‍വത പാതകളും മഞ്ഞുമലകളും പിന്നിട്ട് ലഹോള്‍- സ്പിതി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര.ഡല്‍ഹിയില്‍ നിന്നും മണാലി വഴി കീലോങ് എത്തി അവിടെ ഹാള്‍ട്ട് ചെയ്ത ശേഷം ലേയിലേക്ക് യാത്ര തുടരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. രോഹ്താങ് പാസ് (13,050 അടി) ബരാലാച പാസ് (15,910 അടി), ലാചലുങ് ലാ (16,620 അടി )തംഗ്ലാങ് ലാ പാസ് ((17,480 അടി) എന്നീ നാല് പര്‍വത പാതകള്‍ കടന്നാണ് ബസ് ലേയിലെത്തുക.ഹിമാചല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ബസ്…
Read More » -
Kerala
ബിജെപിയിലെ കൊഴിഞ്ഞു പോക്ക് അവസാനിക്കുന്നില്ല; കലാകാരൻമാർ ഒന്നൊന്നായി പാർട്ടി വിടുന്നു
തിരുവനന്തപുരം: ബിജെപിയിൽ നിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപിക്കുവേണ്ടി സോഷ്യൽമീഡിയയിലും പുറത്തും ശക്തമായി വാദിച്ചിരുന്ന സംവിധായകൻ രാമസിംഹനാണ് അവസാനമായി പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുവന്നത്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ലെന്നാരോപിച്ചാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കി. ജൂൺ മൂന്നിനാണ് പ്രശസ്ത സംവിധായകനും ബിജെപി നേതാവുമായ രാജസേനൻ പാർട്ടി വിട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രാജസേനന്‍. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു അദ്ദേഹം. എന്നാൽ, കലാകാരന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്നാണ് രാജസേനനവും ഉന്നയിച്ചത്. തൊട്ടുപിന്നാലെ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഭീമൻ രഘുവും പാർട്ടി വിടുകയാണെന്ന് അറിയിച്ചു. 2016ൽ പത്തനാപുരത്ത് ഗണേഷ്കുമാറിനെതിരെയുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു ഭീമൻ രഘു.ബിജെപി സഹയാത്രികനായ മേജർ രവിയും നിലവിൽ പാർട്ടിയോട് അകൽച്ചയിലാണ്. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടി വരുമെന്നും ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. …
Read More »