IndiaNEWS

വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്

ചെന്നൈ: വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്.വില്ലുപുരം സിജെഎം കോടതിയുടേതാണ് വിധി.
ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ ഡിജിപി ആയിരുന്ന രാജേഷ് ദാസിനെയാണ് ശിക്ഷിച്ചത്.നിലവില്‍ സസ്പെന്‍ഷനിലാണ് ഇയാള്‍. 2021ലാണ് സംഭവം. കാറില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.
2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

Back to top button
error: