Month: June 2023
-
Kerala
എൻ.ആര്‍.ഐ സീറ്റുകളിലേക്ക് എൻജിനിയറിങ് പ്രവേശനം;അപേക്ഷിക്കാനുള്ള കാലാവധി ജൂണ്‍ 17 വരെ
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (0484-2575370, 8547005097), ചെങ്ങന്നൂര്‍ (0479-2454125, 8547005032), അടൂര്‍ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേര്‍ത്തല (0478-2553416, 8547005038), ആറ്റിങ്ങല്‍ (9446700417, 9846934601, 8547005037), പൂഞ്ഞാര്‍ (9562401737, 8547005035), കൊട്ടാരക്കര (0474-2458764, 8547005039) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്ബത് എൻജിനിയറിങ് കോളെജുകളിലേക്ക് 2023-24 അധ്യയന വര്‍ഷം എൻ.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈൻ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ജൂണ്‍ 17 വരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, അതാതു കോളെജുകളില്‍ ജൂണ്‍ 20 ന് വൈകീട്ട് നാല് വരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrodnline.org/ihrdnri വഴി അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളെജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്റ്റ്‌സ് പ്രകാരമുള്ള) ഓണ്‍ലൈനായി നല്‍കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in, [email protected].
Read More » -
Kerala
ഏത് ഡോക്ടറെ ഇനി വിശ്വസിക്കും ? അവയവ കച്ചവടം വലിയൊരു ബിസ്സിനസ്സായി ഇവിടെയും മാറിക്കഴിഞ്ഞു !
മനപ്പൂർവം ഒരു വ്യക്തിയുടെ ജീവനെടുത്തുകൊണ്ട് അയാളുടെ അവയവങ്ങള്‍ കച്ചവടം നടത്തുക എന്ന ഹീനതന്ത്രം മനുഷ്യത്വമില്ലായ്മ മാത്രമല്ല, പണത്തോടുള്ള ഒരു കൂട്ടരുടെ നിന്ദ്യമായ ആര്‍ത്തിയാണ് വ്യക്തമാക്കുന്നത്. ഒരു രോഗിയെ എങ്ങനെയൊക്കെ ചികില്‍സിച്ചാലും ഏകദേശം 10 -15 ലക്ഷമാണ് ആശുപത്രിക്കു ലഭിക്കുക, എന്നാല്‍ അയാളുടെ അവയവങ്ങള്‍ വിറ്റാല്‍ കിട്ടുന്നത് ഏകദേശം 2 കോടിയോ അതിലധികമോ രൂപയാണ്. അവയവ കച്ചവടം വലിയൊരു ബിസ്സിനസ്സായി മാറിക്കഴിഞ്ഞു.വൻകിട ആശുപത്രികളും, ഒരു പറ്റം ഡോക്ടര്‍മാരും, കുറെ ഇടനിലക്കാരുമടങ്ങുന്ന ഒരു കൂട്ടുകെട്ടാണ് ഇതിനു പിന്നില്‍. നിങ്ങളെപ്പോലെ ഈ മണ്ണില്‍ ജീവിക്കാനാവകാശമുള്ള ഒരു സഹജീവിയെ ഇല്ലാതാക്കി അതില്‍നിന്നു ലഭിച്ച പണം കൊണ്ട് ഏതു സാമ്രാജ്യമാണ് നിങ്ങള്‍ വെട്ടിപ്പിടിക്കാൻ പോകുന്നത് ? ശ്വാസം നിലച്ചാല്‍ എല്ലാം കഴിഞ്ഞില്ലേ ? കാണപ്പെട്ട ദൈവമാണ് ഡോക്ടര്‍മാര്‍. ആ വിശ്വാസമായിരുന്നു ജനത്തിനു നാളിതുവരെ. നിങ്ങളുടെ കൈകളില്‍ പ്രതീക്ഷയോടെ ഏല്‍പ്പിച്ച ഒരു ജീവൻ, നിര്‍ദ്ദയനായ കശാപ്പുകാരൻ്റെ ലാഘവത്തോടെ അറുത്തു മുറിച്ചു വില്‍പ്പന നടത്തിയപ്പോള്‍ നിങ്ങളോടുള്ള എല്ലാ വിശ്വാസങ്ങളും തകര്‍ന്നു തരിപ്പണമായി. ഇനിയാരെ വിശ്വസിക്കും…
Read More » -
Kerala
മലപ്പുറം കോട്ടക്കലില്‍ മിന്നലേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം:കോട്ടക്കലില്‍ മിന്നലേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ ആയിരുന്നു അപകടം. മറ്റൊരു സംഭവത്തിൽ വീടിന്റെ ഭിത്തി ഇടിമിന്നലില്‍ തകർന്നുവീണു.വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്ബൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലില്‍ വീടിന്‍റെ ഭിത്തി ചിതറിത്തെറിച്ചു. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി.അതേസമയം വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
Read More » -
Kerala
കാട്ടുപൂച്ചയുടെ കടിയേറ്റയാള്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു
കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റയാള്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു. കൊല്ലം ജില്ലയില്‍ നിലമേല്‍ സ്വദേശി മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ടാപ്പിംഗ് തൊഴിലാളിയായ റാഫിയുടെ മുഖത്ത് കാട്ടുപൂച്ചയുടെ കടിയേറ്റത്.കടിയേറ്റതിനു പിന്നാലെ വാക്സിൻ എടുത്തിരുന്നു.എന്നാൽ പേവിഷബാധ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 12 ന് പാരിപ്പിള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജൂണ്‍ 14 ന് മരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നയച്ച സാമ്ബിളിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
Read More » -
Kerala
കരുനാഗപ്പള്ളി റയിൽവെ സ്റ്റേഷനും അമൃത് ഭാരത് പദ്ധതിയില്‍
കൊല്ലം:കരുനാഗപ്പള്ളി റയിൽവെ സ്റ്റേഷനും അമൃത് ഭാരത് പദ്ധതിയില്‍ സ്ഥാനം പിടിച്ചു. കൂടുതല്‍ വരുമാനവുമുള്ള സ്റ്റേഷനുകളിലൊന്നായ കരുനാഗപ്പള്ളി ഇരുവശങ്ങളിലൂടെയും റെയില്‍വേ ലൈൻ കടന്നുപോകുന്ന അപൂര്‍വമായ ഐലൻഡ് സ്റ്റേഷനുകളില്‍ ഒന്നാണ്.സ്റ്റേഷൻ വികസനത്തിന് ആവശ്യമായ തരത്തില്‍ ധാരാളം ഭൂമി ഇവിടെയുണ്ടെന്നതും നേട്ടമായി. ആധുനിക സൗകര്യങ്ങളോടെ കൂടുതല്‍ കമ്ബ്യൂട്ടറൈസ്ഡ് ടിക്കറ്റ് കൗണ്ടര്‍, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകളുടെ നീളം വര്‍ധിപ്പിക്കല്‍, വൈദ്യുതി ബന്ധം ഇല്ലാതായാല്‍ രാത്രികാലങ്ങളില്‍ ഇരുട്ടിലാകുന്ന സ്റ്റേഷനിലും പരിസരത്തും ആവശ്യമായ വെളിച്ചം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍, സ്റ്റേഷന്റെ ആധുനികവത്കരണം തുടങ്ങിയവ സംബന്ധിച്ച് നിര്‍ദേശം തയാറാക്കാൻ പ്രത്യേക കണ്‍സള്‍ട്ടൻസിയെ നിയമിക്കും. ആലപ്പുഴ, കായംകുളം,കൊല്ലം, പുനലൂർ സ്റ്റേഷനുകള്‍ക്ക് അനുവദിച്ച തുകക്ക് സമാനമായ വികസന പദ്ധതികളാകും കരുനാഗപ്പള്ളിയിലും നടപ്പിലാക്കുക.ഇതിന്റെ ഭാഗമായി എഎം ആരിഫ് എം.പിയുടെ നേതൃത്വത്തില്‍ ഡി.ആര്‍.എം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ സംഘം സ്റ്റേഷൻ സന്ദര്‍ശിച്ചു.
Read More » -
India
ട്രെയിൻ യാത്രയ്ക്കിടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടാല്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്വമില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീംകോടതി. യാത്രക്കാര്‍ സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം റെയില്‍വേയ്ക്കു മേല്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. ട്രെയിൻ യാത്രയ്ക്കിടെ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ട സുരേന്ദര്‍ ഭോല എന്ന വ്യാപാരിക്ക് റെയില്‍വേ ഒരു ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ (എൻ.സി.ഡി.ആര്‍.സി.) ഉത്തരവ് അസാധുവാക്കി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
Read More » -
Kerala
തൃശൂരിൽ 9 പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തൃശൂർ:9 പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നാലെ നായയെ ഊരകത്ത് വാഹനം ഇടിച്ച് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Read More » -
Kerala
പത്തനംതിട്ടയിൽ പനി ബാധിച്ചു ഒരു വയസുകാരി മരിച്ചു
പത്തനംതിട്ട: പനി ബാധിച്ചു ഒരു വയസുകാരി മരിച്ചു.ആങ്ങമൂഴി സ്വദേശികളായ ദമ്ബതികളുടെ മകൾ അഹല്യയാണ് മരിച്ചത്. മൂന്ന് ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നു. വീടിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സ്ഥിതി മോശമായതിനെ തുടർന്ന് റഫർ ചെയ്തിരുന്നെങ്കിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുൻപ് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി ഇന്ന് പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Read More » -
Kerala
35-ഓളം കേസ്; കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്ബാറ്റ സിനി അറസ്റ്റിലായി
തൃശൂർ:35-ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്ബാറ്റ സിനി അറസ്റ്റിലായി.തൈക്കാട്ടുശ്ശേരിയിലെ വാടകവീട്ടില്‍ നിന്നാണ് എറണാകുളം സ്വദേശിനിയായ സിനിയെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിനി ഗോപകുമാര്‍ എന്നാണ് പ്രതിയുടെ യഥാര്‍ത്ഥ പേര്. ഏകദേശം 35ഓളം കേസുകളില്‍ പ്രതിയാണിവരെന്ന് പോലീസ് പറയുന്നു.മുക്കുപണ്ടം പണയം വെക്കുക, മോഷണം, സാമ്ബത്തിക തട്ടിപ്പ് എന്നിവയാണ് സിനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍. ഇവര്‍ക്കെതിരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകൻ കളക്ടര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് കണക്കിലെടുത്ത് തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം നടപടിയെടുക്കാൻ ഉത്തരവിട്ടത്.
Read More » -
Kerala
കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോതമംഗലം : ദേശീയപാതയില്‍ നെല്ലിമറ്റത്ത് കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഒറ്റപ്പാലം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ ഉണ്ടായിരുന്ന അമ്മയും മകനും ഭാര്യയും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. നെല്ലിമറ്റം സെയ്ന്റ് ജോണ്‍സ് സ്‌കൂളിന് സമീപം ഉച്ചകഴിഞ്ഞാണ് അപകടം.ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് നിഗമനം.നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂൺ തകര്‍ത്താണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ തൂണ് ഒടിഞ്ഞ് നിലംപതിച്ചു. സ്ഥലത്തുണ്ടായിരുന്നവരാണ് യാത്രക്കാരെ പുറത്തെടുത്തത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷയ്ക്ക് ശേഷം മടങ്ങി.
Read More »