കൂടുതല്‍ വരുമാനവുമുള്ള സ്റ്റേഷനുകളിലൊന്നായ കരുനാഗപ്പള്ളി ഇരുവശങ്ങളിലൂടെയും റെയില്‍വേ ലൈൻ കടന്നുപോകുന്ന അപൂര്‍വമായ ഐലൻഡ് സ്റ്റേഷനുകളില്‍ ഒന്നാണ്.സ്റ്റേഷൻ വികസനത്തിന് ആവശ്യമായ തരത്തില്‍ ധാരാളം ഭൂമി ഇവിടെയുണ്ടെന്നതും നേട്ടമായി.
ആധുനിക സൗകര്യങ്ങളോടെ കൂടുതല്‍ കമ്ബ്യൂട്ടറൈസ്ഡ് ടിക്കറ്റ് കൗണ്ടര്‍, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകളുടെ നീളം വര്‍ധിപ്പിക്കല്‍, വൈദ്യുതി ബന്ധം ഇല്ലാതായാല്‍ രാത്രികാലങ്ങളില്‍ ഇരുട്ടിലാകുന്ന സ്റ്റേഷനിലും പരിസരത്തും ആവശ്യമായ വെളിച്ചം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍, സ്റ്റേഷന്റെ ആധുനികവത്കരണം തുടങ്ങിയവ സംബന്ധിച്ച് നിര്‍ദേശം തയാറാക്കാൻ പ്രത്യേക കണ്‍സള്‍ട്ടൻസിയെ നിയമിക്കും.
ആലപ്പുഴ, കായംകുളം,കൊല്ലം, പുനലൂർ സ്റ്റേഷനുകള്‍ക്ക് അനുവദിച്ച തുകക്ക് സമാനമായ വികസന പദ്ധതികളാകും കരുനാഗപ്പള്ളിയിലും നടപ്പിലാക്കുക.ഇതിന്റെ ഭാഗമായി എഎം ആരിഫ് എം.പിയുടെ നേതൃത്വത്തില്‍ ഡി.ആര്‍.എം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ സംഘം സ്റ്റേഷൻ സന്ദര്‍ശിച്ചു.