KeralaNEWS

പത്തനംതിട്ടയിൽ പനി ബാധിച്ചു ഒരു വയസുകാരി മരിച്ചു

പത്തനംതിട്ട: പനി ബാധിച്ചു ഒരു വയസുകാരി മരിച്ചു.ആങ്ങമൂഴി സ്വദേശികളായ ദമ്ബതികളുടെ മകൾ അഹല്യയാണ് മരിച്ചത്.
മൂന്ന് ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നു. വീടിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സ്ഥിതി മോശമായതിനെ തുടർന്ന് റഫർ ചെയ്തിരുന്നെങ്കിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുൻപ് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിച്ചു.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി ഇന്ന് പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

Back to top button
error: