Month: June 2023
-
Kerala
പോത്തിൻകുട്ടികളെയും ആട്ടിൻകുട്ടികളെയും വളര്‍ത്താൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:പോത്തിൻകുട്ടികളെയും ആട്ടിൻകുട്ടികളെയും വളര്‍ത്താൻ താൽപ്പര്യമുള്ളവർക്ക് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എംപിഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് രണ്ടു പോത്തിൻകുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിൻ കുട്ടികളെയോ വളര്‍ത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കര്‍ഷകര്‍ നല്‍കേണ്ടതില്ല. എന്നാല്‍ വളര്‍ത്തിയെടുക്കുന്ന പോത്ത്, ആട് ഇവയെ എംപിഐക്ക് തിരിച്ചുനല്‍കണം. എംപിഐ മാര്‍ക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തില്‍ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കര്‍ഷകര്‍ക്കു നല്‍കും. 12 മാസമാണു വളര്‍ത്തുകാലഘട്ടം. ഒൻപത് മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുള്ള പോത്ത് കിടാരികളെയുമാണ് വളര്‍ത്താൻ നല്‍കുന്നത്. ഇൻഷ്വറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിംഗ്, എന്നിവ എം.പി.ഐ. നിര്‍വഹിക്കും. പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂണ്‍ 17 മുതല്‍ ജൂലൈ 31 വരെ ഓണ്‍ലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങള്‍ക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281110007, 9947597902. ഓണ്‍ലൈൻ അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍: mpiedayar @gmail.com
Read More » -
NEWS
ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചു
ഷാർജ:എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചു.പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് വിശാഖും എഞ്ചിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്. ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്‌ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും.
Read More » -
Kerala
അർധരാത്രി ആശുപത്രിയിൽ വന്നത് മകന് ചികിത്സ തേടി, തിരിച്ചു പോകും വഴി അപകടം; അച്ഛനും 3 വയസുകാരനായ മകനും ദാരുണാന്ത്യം
തൃശൂർ: രോഗിയുമായി വന്ന ആംബുലൻസും ആസ്പത്രിയിൽ നിന്ന് മടങ്ങിയവരുടെ ഓട്ടോയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), 3 വയസുകാരനായ ഏകമകൻ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്റെ ഭാര്യ നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ- വാടാനപ്പള്ളി സംസ്ഥാന പാതയിൽ കപ്പൽപള്ളിക്കു മുന്നിലാണ് അപകടം നടന്നത്. ആംബുലൻസ് ഡ്രൈവറും രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അദ്രിനാഥ് ഛർദിച്ചതിനെത്തുടർന്ന് രാത്രി 12.30-ഓടെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ കാണിക്കാൻ വന്നതായിരുന്നു കുടുംബം. ടൂറിസ്റ്റ് വാനിന്‍റെ ഡ്രൈവറായ ജിതിൻ, സഹോദരന്റെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് വന്നത്. ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. വണ്ടിയോടിച്ചിരുന്ന ജിതിൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്രിനാഥ് ചികിത്സയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് 2.55ന് മരിച്ചു. നട്ടെല്ലിന് പരിക്കേറ്റ നീതു ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. കണ്ണന് രണ്ട് ശസ്ത്രക്രിയ വേണ്ടിവരുമെങ്കിലും നില തൃപ്തികരമാണെന്ന്…
Read More » -
NEWS
കച്ചവടത്തില്‍ ലാഭം തന്നെ മുഖ്യം. പക്ഷേ സല്‍കര്‍മ്മങ്ങളിൽ സഹാനുഭൂതിയും സഹജീവിസ്‌നേഹവും വേണം
വെളിച്ചം വീട്ടിൽ പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. ഇറങ്ങിപ്പോയ അവര്‍ തിരിച്ചുവന്ന് 15 രൂപ പറഞ്ഞപ്പോഴും അമ്മ തന്റെ വിലയില്‍ ഉറച്ചുനിന്നു. അവസാനം 13 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ചീരവാങ്ങുന്നതിനിടയില്‍ അമ്മ ചോദിച്ചു: “നിങ്ങള്‍ എന്തെങ്കിലും കഴിച്ചുവോ?” അവര്‍ പറഞ്ഞു: “ഇല്ല, ഇത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം എന്തെങ്കിലും കഴിക്കാന്‍.” ഇത് കേട്ട് അമ്മ അവര്‍ക്ക് വയറുനിറയെ ഭക്ഷണം കൊടുത്തു. ഇതെല്ലാം കണ്ട് നിന്ന മകള്‍ അമ്മയോട് ചോദിച്ചു: “കച്ചവടസമയത്ത് അമ്മയ്ക്ക് ഒട്ടും അനുകമ്പയില്ലായിരുന്നു. പക്ഷേ, അത് കഴിഞ്ഞ് അവര്‍ക്ക് നിറയെ ഭക്ഷണം നല്‍കുകയും ചെയ്തു. അതെന്തുകൊണ്ടാണ്?” അമ്മ പറഞ്ഞു: “കച്ചവടത്തില്‍ ലാഭമാണ് മുഖ്യം. സല്‍പ്രവൃത്തിയില്‍ കരുണയും. എല്ലാ കര്‍മ്മങ്ങള്‍ക്കും അതിന്റെതായ വ്യവസ്ഥകളും മുറകളുമുണ്ട്. അവയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകൂ.” കച്ചവടത്തിന്റെ…
Read More » -
Movie
ഐ.വി ശശിയുടെ ‘അഭിനിവേശം’ തീയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 46 വർഷം
സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ ഐ.വി ശശിയുടെ ‘അഭിനിവേശം’ എത്തിയിട്ട് 46 വർഷമായി. ‘ഉറവ് ശൊല്ല ഒരുവൻ’ എന്ന തമിഴ് ചിത്രം മലയാളം പറഞ്ഞതാണ് ‘അഭിനിവേശം’. അക്കരപ്പച്ച തേടുന്ന മനുഷ്യരുടെ കാമനകളാണ് പ്രമേയം. തിരക്കഥ ആലപ്പി ഷെറീഫ്. ശ്രീകുമാരൻ തമ്പി- ശ്യാം ഗാനങ്ങൾ. 1977 ജൂൺ 17 റിലീസ്. പത്മപ്രിയ അവതരിപ്പിക്കുന്ന സതി എന്ന നഴ്‌സിനോട് അയൽക്കാരൻ വേണുവിന് (സോമൻ) അഭിനിവേശം. പഞ്ചാരക്കുട്ടനായ ബാബുവിനും (രവികുമാർ) അവളോട് അഭിനിവേശം. സർക്കാർ ഉദ്യോഗസ്ഥനാണ് വേണു. പക്ഷേ കാറും ബംഗ്ളാവും ‘സ്വന്തമായുള്ള’ പഞ്ചാരക്കുട്ടനോടാണ് സതിക്ക് അഭിനിവേശം. പക്ഷേ ഒരു കാർ വർക്ക് ഷോപ്പിലെ മാനേജരെയാണ് കോടീശ്വരനായി തെറ്റിദ്ധരിച്ചതെന്നറിയുമ്പോൾ അവൾ ബാബുവിനെ തള്ളിപ്പറയുന്നു. അയാൾ ആത്മഹത്യാശ്രമം നടത്തി. സഹപ്രവർത്തകർ കളിയാക്കിയതിനാൽ സതി നഴ്‌സുദ്യോഗം രാജി വച്ചു. ഡോക്ടർ (സുകുമാരി) മറ്റൊരു ജോലി ശരിയാക്കി- എഴുന്നേറ്റ് നടക്കാനാവാത്ത സിന്ധു എന്ന യുവതിയെ (സുമിത്ര) പരിചരിക്കണം. ബാബു- സതി ഇഷ്‌ടത്തിലായി. ജോലി നഷ്ടപ്പെട്ടിരിക്കുന്ന ബാബുവിന് സിന്ധുവിന്റെ…
Read More » -
Kerala
വടകര എൻജിനിയറിങ് കോളജിൽ ബി.ടെക് – എന്‍.ആര്‍.ഐ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്, വടകര എൻജിനിയറിങ് കോളെജില്‍ 2023-24 അധ്യയന വര്‍ഷത്തിലെ ബി.ടെക് – എന്‍.ആര്‍.ഐ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തിലെ വിവിധ എൻജിനിയറിങ് കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, സിവില്‍ എൻജിനിയറിങ്; ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകള്‍. നിര്‍ദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 20നു മുന്‍പായി www.cev.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400477225, 9446848483
Read More » -
NEWS
കൊതുകിനെ അകറ്റാം, രോഗങ്ങൾ അകറ്റാം
മഴക്കാലമായതോടെ കൊതുകുശല്യവും കൂടിയിട്ടുണ്ട്.ഡെങ്കിപോലുള്ള പല രോഗങ്ങള്‍ക്കും കാരണം കൊതുകാണ്. വീട്ടിലും പരിസരത്തും കൊതുകുവളരാനുള്ള സാഹചര്യം കഴിയുന്നത്ര ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിപണിയില്‍ പലതരത്തിലുള്ള കൊതുകുനശീകരണ ഉപാധികളും ഉണ്ടെങ്കിലും ഇതില്‍ പലതും ആരോഗ്യത്തിന് ഹാനികരമാണ് എന്നതാണ് സത്യം. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകും. എന്നാല്‍ വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍കൊണ്ട് എളുപ്പത്തില്‍ കൊതുകിനെ തുരത്താം. ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടും ഉണ്ടാവില്ല.മാത്രമല്ല പോക്കറ്റ് കാലിയാവുകയുമില്ല. കാപ്പിപ്പൊടി, ആര്യവേപ്പില, പപ്പായ ഇല എന്നിവ കൊതുകിനെ തുരത്താൻ ബെസ്റ്റാണ്. കാപ്പിപ്പൊടി ചെറിയ പാത്രങ്ങളില്‍ കാപ്പിപ്പൊടി അല്പം എടുത്ത് വീടിന്റെ പലഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ പിന്നെ ആ വഴിക്ക് വരില്ല. ആര്യവേപ്പ് ആര്യവേപ്പില ഇട്ട് കാച്ചിയ എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കുക. ഇനി കൊതുകുകടിക്കുമെന്ന ഭീതിയേവേണ്ട. ഉറങ്ങുന്നതിന് മുമ്ബ് എണ്ണ ശരീരത്തില്‍ നിന്ന് കഴുകിക്കളയാൻ മറക്കരുത്. പപ്പായ ഇല പപ്പായ ഇല ചതച്ചെടുക്കുന്ന നീര് വെള്ളത്തില്‍ ഒഴിച്ചാല്‍ കൊതുകിന്റെ ലാര്‍വകള്‍ നശിക്കും. അതുപോലെ…
Read More » -
NEWS
വെറും 155 രൂപയ്ക്ക് ട്രെയിനിൽ മണ്‍സൂണ്‍ മനോഹരമാക്കിയിരിക്കുന്ന പ്രകൃതിയുടെ കാഴ്ചകള്‍ കാണാം
മംഗലാപുരം-ബാംഗ്ലൂർ റെയില്‍പാതയില്‍ കുക്കെ സുബ്രഹ്മണ്യ മുതല്‍ സകലേശ്പുര വരെയുള്ള ഭാഗം ഇന്ത്യൻ റെയില്‍വേയുടെ ഗ്രീന്‍ റൂട്ട് എന്നാണ് അറിയപ്പെടുന്നത്. 52 കിലോമീറ്റര്‍ ദൂരത്തില്‍ ചെറുതായി പേടിപ്പെടുത്തുന്ന ടണലുകള്‍ മുതല്‍ വെള്ളച്ചാട്ടങ്ങളും പച്ചപ്പുമെല്ലാം ഇവിടെ ആവശ്യത്തിലധികം കാണാം. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. 906 മീറ്റര്‍ ഉയരത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന യാത്ര സുബ്രഹ്മണ്യയാകുമ്ബോഴേക്കും വെറും 120 മീറ്റര്‍ ഉയരത്തിലെത്തും. 57 ടണലുകള്‍, 109 പാലങ്ങള്‍ എന്നിങ്ങനെ അതിശയം മാറാത്ത കാഴ്ചകള്‍ ഇവിടെ കാണാം. രസകരവും പേടിപ്പെടുത്തുന്നതും അതേസമയം കൗതുകം തോന്നിക്കുന്നതുമായ കാഴ്ചകള്‍ ഈ റൂട്ടിലങ്ങോളം കാണാം. വെള്ളച്ചാട്ടങ്ങളും കാടിനകത്തെ മഴയില്‍ കുത്തിയൊലിക്കുന്ന അരുവികളും മാത്രമല്ല, കാടിനുള്ളിലൂടെയുള്ള യാത്രകളും കയറ്റിറക്കങ്ങളും ഒക്കെയുണ്ട്. മണ്ണിടിച്ചിലും പാളത്തില്‍ പാറകള്‍ വീഴുന്നതുമെല്ലാം ഇവിടെ സാധാരണമാണ്. ഗ്രീൻ റൂട്ട് എന്ന് പറയുന്നത് സക്ലേഷ്പൂരിനും സുബ്രഹ്മണ്യയ്ക്കും ഇടയിലായാണ്. ഈ റൂട്ടില്‍ രണ്ടു വശത്തേയ്ക്കും പകല്‍ നേരത്ത് മൂന്നു ട്രെയിനുകള്‍ വീതമുണ്ട്. ഇവയിലെല്ലാം വിസ്റ്റാഡോം കോച്ചുകളും ഉണ്ട്. സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്താല്‍…
Read More » -
NEWS
മറ്റൊരു മഴക്കാലം കൂടി പെയ്തു തുടങ്ങുമ്പോൾ
പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ജൂൺ തുടങ്ങിയാൽ പിന്നീടങ്ങോട്ട് പേമാരിയാണ്.ഇടവപ്പാതിയുടെ പേക്കൂത്തുകൾ.കറുത്ത് വരുന്ന ആകാശക്കുടയ്ക്കു കീഴിൽ നേരത്തെ മുഴങ്ങുന്ന സ്‌കൂൾ മണികൾ. രാവിലെ തുടങ്ങുന്ന മഴയിൽ സ്‌കൂൾ ജീവിതം പോലും ബുദ്ധിമുട്ടായി മാറിത്തുടങ്ങും. ഉണങ്ങാത്ത വസ്ത്രങ്ങളുടെ ഗന്ധം, അതിങ്ങനെ ദേഹത്തൊട്ടി കിടക്കുന്നതിന്റെ അസ്വസ്ഥതകൾ, ഇടയ്ക്കിടയ്ക്ക് ചില വീടുകൾ മഴയെടുത്തു പോയെന്ന ആവലാതികൾ, ഉരുൾ പൊട്ടലുകൾ… ഇടവപ്പാതിയോടുള്ള പ്രണയം ചില നേരങ്ങളിൽ ഭയത്തിന്റേതായി മാറും. വീടിനു മുന്നിലെ നീണ്ടു കുറുകിയ തോടിന്റെ ഉള്ളിലൂടെ വരമ്പില്ലാതെ ഒഴുകുന്ന കുഞ്ഞരുവിയിൽ കാലു നനച്ച് തന്നെ വേണം സ്കൂളെത്താൻ. സൈക്കിൾ മാത്രം കടന്നു പോകുന്ന കുഞ്ഞു നാട്ടുവഴികൾ ഇന്ന് കാറു പായുന്ന കോൺക്രീറ്റ് റോഡുകളാകുമ്പോൾ നഷ്ടപ്പെട്ട സ്‌കൂൾ കാലത്തിനൊപ്പം ഓർമ്മയായ തോടിന്റെ നെടുവീർപ്പുകളും നെഞ്ചിനെ കുത്തുന്നു. ആദ്യത്തെ പ്രണയം പോലെയാണ് ആദ്യമഴയും. പച്ചകുത്തുംപോലെ പതിഞ്ഞുപോകും ഉള്ളിലതിന്റെ അവശേഷിപ്പുകൾ. മുഴുവൻ ഉൾച്ചൂടിനെയും ഒപ്പിയെടുത്ത് കുളിരണിയിക്കും…ആദ്യമഴയുടെ പിറ്റേന്ന് പറന്നുയരുന്ന ഈയാംപാറ്റകൾ….ഒരുദിനത്തിന്റെ ജീവിതംകൊണ്ടു തൃപ്തരായി അവയും വേഗം മടങ്ങിപ്പോകും-ആദ്യത്തെ പ്രണയം പോലെ……
Read More » -
Kerala
അതിരാവിലെ റാന്നിയിൽ നിന്നും തൃശൂരിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ
റാന്നി: അതിരാവിലെ റാന്നിയിൽ നിന്നും എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ , മുവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി വഴി തൃശൂർ ഫാസ്റ്റ് സർവിസ് ലഭ്യമാണ് ! റാന്നി – തൃശൂർ (സമയ ക്രമം) റാന്നി : 03.40 am എരുമേലി : 04.10 am കാഞ്ഞിരപ്പള്ളി : 04.40 am ഈരാറ്റുപേട്ട : 05.15 am തൊടുപുഴ : 06.10 am മുവാറ്റുപുഴ : 06.40 am പെരുമ്പാവൂർ : 07.05 – 07.15 am അങ്കമാലി : 07.35 am ചാലക്കുടി : 08.00 am തൃശൂർ : 08.35 am ♻️ തിരികെ തൃശൂരിൽ നിന്ന് റാന്നി വഴി അടൂരിലേക്ക് ♻️ തൃശ്ശൂർ – റാന്നി-അടൂർ ( സമയ ക്രമം ) തൃശൂർ : 09.30 am ചാലക്കുടി : 10.10 am അങ്കമാലി : 10.40…
Read More »