Month: June 2023
-
Health
കൊവിഡിന് ശേഷം കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വർദ്ധിച്ചതായി പഠനം
കൊവിഡ് 19ന് ശേഷം കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വർദ്ധിച്ചതായി പഠനം. യുഎസിലെ ഇല്ലിനോയിസിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗമായ ENDO 2023-ൽ അവതരിപ്പിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൊവിഡ് 19 പകർച്ചവ്യാധിയുടെ ആദ്യ വർഷത്തിൽ സ്‌കൂൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള പല ഘടകങ്ങളും കുട്ടികളുടെ പ്രവർത്തനക്ഷമത കുറയുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും കാരണമായി. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ടൈപ്പ്-2 പ്രമേഹത്തിന്റെ കൂടുതൽ കേസുകൾക്കും കാരണമായതായി ഗവേഷകർ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ജീവിതശൈലി മാറ്റങ്ങളും മാത്രമല്ല ഈ വർധനവിന് കാരണമെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഇതിനുള്ള കാരണങ്ങൾ പൂർണ്ണമായി അറിയില്ല, കൂടുതൽ വിലയിരുത്തൽ ആവശ്യമാണ്. ദാഹം കൂടുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ പ്രമേഹ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് പരിശോധന നടത്തുക…” -സംബതാരോ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ഫെലോയായ എസ്തർ ബെൽ പറഞ്ഞു. രണ്ടാമത്തെ പഠനത്തിൽ, ഓസ്‌ട്രേലിയയിലെ സിഡ്‌നി സർവകലാശാലയിൽ നിന്നുള്ള ഒരു സംഘം കൊവിഡ് -19 ന് മുമ്പുള്ള രണ്ട്…
Read More » -
India
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം നിഷേധിച്ചു; ഇഡി കസ്റ്റഡിയിൽ വിട്ടു, ആശുപത്രിയിൽ ചോദ്യം ചെയ്യാമെന്നും കോടതി
ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകി. ഇതോടെ ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. നിലവിൽ ജയിൽ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. 15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷൻസ് കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും. സെന്തിൽ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടർമാരുടെയും നിർദ്ദേശം. എന്നാൽ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും…
Read More » -
NEWS
ദുബായിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു
മലയാളി യുവതി ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു.തൃശൂർ ആമ്ബല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബായിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്ബാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്.ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Crime
മഹാരാജാസ് കോളേജ് വ്യാജരേഖാ കേസ്: വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പൊലീസ്
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 20നാണ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തൃശൂർ കൊളേജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും സംഘവും ഇന്ന് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളേജിൽ പരിശോധനക്കെത്തിയിരുന്നു. വിദ്യ അഭിമുഖത്തിന് എത്തിയപ്പോൾ സമർപ്പിച്ച രേഖകൾ സംഘം പരിശോധിച്ചു. വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളിലെ സീലുകൾ, ഒപ്പ് എന്നിവയും പരിശോധിച്ചു. കോളേജ് പ്രിൻസിപ്പളിൻ്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പ്രിൻസിപ്പളിൻ്റെയും ഇൻ്റർവ്യൂ ബോർഡിലെ അംഗങ്ങളിൽ നിന്നും സംഘം വിശദാംശങ്ങൾ തേടി. ഇൻറർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടായ ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വിദ്യ കോഴിക്കോട് എത്തിയതായി അന്വേഷണ സംഘത്തിന്…
Read More » -
Kerala
കോടതി ഇടപെടൽ സഹായകരമാകും, അവയവ ദാന പ്രക്രിയ സുതാര്യമായി തുടരണമെന്നും ഐഎംഎ
കൊച്ചി: അവയവ ദാന വിവാദത്തിൽ പ്രതികരിച്ച് ഐഎംഎ. അവയവ ദാന പ്രക്രിയക്ക് കോടതി ഇടപെടൽ സഹായകരമാകുമെന്ന് ഐഎംഎ വ്യക്തമാക്കി. ഇപ്പോഴത്തെ ഇടപെടലും അന്തിമ വിധിയും ഈ രംഗത്തെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ സഹായിക്കും. അവയവ ദാന പ്രക്രിയ സുതാര്യമായി തുടരണം എന്നും ഐഎംഎ വ്യകതമാക്കി. മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേൿഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസെടുത്തിരുന്നു. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിൻറെ അവയവങ്ങൾ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി…
Read More » -
Kerala
ഓപ്പറേഷന്‍ മത്സ്യ: 10 ദിവസം, 1536 പരിശോധനകള്‍; 269 കിലോ മത്സ്യം നശിപ്പിച്ചു
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 164 പരിശോധനകളും 1372 മറ്റ് പരിശോധനകളും ഉൾപ്പെടെ ആകെ 1536 പരിശോധനകളാണ് നടത്തിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാനത്തെ മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 7 സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 269 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മികച്ച എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളാണ് നടത്തിയത്. ഓപ്പറേഷൻ മത്സ്യയുടെ പ്രവർത്തനങ്ങൾ കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് 1372 പരിശോധനകൾ നടത്തി.…
Read More » -
Kerala
ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയേയും കുഞ്ഞിനേയും കാണാതായതായി പരാതി
കാസർകോട്:ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയേയും കുഞ്ഞിനേയും കാണാതായതായി പരാതി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 27 വയസുകാരിയെയും രണ്ടരവയസുള്ള ആണ്‍കുട്ടിയെയുമാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനേയും കൂട്ടി ആശുപത്രിയിലേക്ക് പോയതായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പറയുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പത്തനംതിട്ടയിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പത്തനംതിട്ട:തണ്ണിത്തോട് പൂച്ചക്കുളം വനത്തില്‍ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തേക്കുതോട് താഴേപൂച്ചക്കുളം ചരിവുപറമ്ബില്‍ എസ് സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്.ഒളിവിലായിരുന്ന പ്രതി വടശ്ശേരിക്കരയില്‍ വച്ച് കീഴടങ്ങുകയയിരുന്നു. പ്രതി മ്ലാവിന്റെ മാംസം കടത്താന്‍ ഉപയോഗിച്ച ബൊലേറോ ജീപ്പും ഓട്ടോറിക്ഷയും മലയാലപ്പുഴ, തണ്ണിത്തോട് എന്നിവിടങ്ങളില്‍ നിന്നും ഗുരുനാഥന്‍മണ്ണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അലി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജയകുമാര്‍, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ നീലിപിലാവ് കോയിക്കലേത്ത് വീട്ടില്‍ കെ കെ അംബുജാക്ഷന്‍, ചിറ്റാര്‍ തെക്കേക്കര പുളിമൂട്ടില്‍ പി പി രാജന്‍ എന്നിവരെയും തുടര്‍ന്ന് അനില്‍കുമാര്‍ എന്നയാളിനെയും വടശ്ശേരിക്കര ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും വേട്ടയാടിയ മ്ലാവിന്റെ ഇറച്ചിയും പന്നിപ്പടക്കവും മ്ലാവിറച്ചി കടത്താനുപയോഗിച്ച സ്‌കൂട്ടറും വനപാലകര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
Read More » -
NEWS
ജയിലില്‍ നിന്നിറങ്ങിയ യുവാവ് 49 കാരനെ കുത്തിക്കൊന്നു, തനിക്കൊപ്പം താമസിച്ച സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചതിനായിരുന്നു കൊലപാതകം
അടിമാലി: ജയിലില്‍ നിന്നിറങ്ങിയ യുവാവ് 49 കാരനെ വീട്ടിലച്ചെന്ന് കുത്തിക്കൊന്നതായി പൊലീസ്. അടിമാലി കൊരങ്ങാട്ടി കട്ടിലാനിക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അടിമാലി പഞ്ചായത് പരിധിയിലെ സിറിയക് എന്ന അനീഷിനെ (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചു എന്നാരോപിച്ചാണ് അനീഷ് കുറ്റകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന സാജനെ, വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് അനീഷ് പലതവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാജന്‍ തല്‍ക്ഷണം സംഭസ്ഥലത്തുതന്നെ മരിച്ചു. കാപ്പ ചുമത്തി ജയിലിലടച്ച അനീഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ക്കൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചിരുന്നു. താന്‍ ജയിലിലായിരുന്നപ്പോള്‍ സാജന്‍ യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചിരുന്നു എന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നും അനീഷ് മൊഴി നല്‍കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു
Read More » -
LIFE
തിയേറ്ററിൽ ബാൻഡ് മേളം തീർത്ത ‘ജാക്സൺ ബസാർ യൂത്ത്’ ഇനി ഒടിടിയിലേക്ക്, സ്ട്രീമിങ് സൈന പ്ലേയിൽ
തിയേറ്ററിൽ ബാൻഡ് മേളം തീർത്ത ‘ജാക്സൺ ബസാർ യൂത്തി’ന്റെ ഒടിടി സംപ്രേക്ഷണ അവകാശം സൈന പ്ലേ സ്വന്തമാക്കി. നവാഗതനായ ഷമൽ സുലൈമാനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ‘ജാക്സൺ ബസാർ യൂത്ത്’ സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്‍ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ‘ജാക്സൺ ബസാർ യൂത്തി’ല്‍ വേഷമിട്ടത്. ഉസ്‍മാൻ മാരാത്തായിരുന്നു ചിത്രത്തിന്റെ രചന. കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിച്ചത് അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെഎം എന്നിവരായിരുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയയാണ് നിര്‍മാണം. സഹനിർമാണം ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ). ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്). എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‍സ് അമീൻ അഫ്‍സൽ, ശംസുദ്ധീൻ എം ടി. ടജാക്സൺ ബസാർ യൂത്തിടന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത. വരികൾ…
Read More »