
തൃശൂർ:35-ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്ബാറ്റ സിനി അറസ്റ്റിലായി.തൈക്കാട്ടുശ്ശേരിയിലെ വാടകവീട്ടില്‍ നിന്നാണ് എറണാകുളം സ്വദേശിനിയായ സിനിയെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സിനി ഗോപകുമാര്‍ എന്നാണ് പ്രതിയുടെ യഥാര്‍ത്ഥ പേര്. ഏകദേശം 35ഓളം കേസുകളില്‍ പ്രതിയാണിവരെന്ന് പോലീസ് പറയുന്നു.മുക്കുപണ്ടം പണയം വെക്കുക, മോഷണം, സാമ്ബത്തിക തട്ടിപ്പ് എന്നിവയാണ് സിനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍.
ഇവര്‍ക്കെതിരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകൻ കളക്ടര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് കണക്കിലെടുത്ത് തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം നടപടിയെടുക്കാൻ ഉത്തരവിട്ടത്.






