കോതമംഗലം : ദേശീയപാതയില്‍ നെല്ലിമറ്റത്ത് കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ഒറ്റപ്പാലം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ ഉണ്ടായിരുന്ന അമ്മയും മകനും ഭാര്യയും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
നെല്ലിമറ്റം സെയ്ന്റ് ജോണ്‍സ് സ്‌കൂളിന് സമീപം ഉച്ചകഴിഞ്ഞാണ് അപകടം.ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് നിഗമനം.നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂൺ തകര്‍ത്താണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ തൂണ് ഒടിഞ്ഞ് നിലംപതിച്ചു.
സ്ഥലത്തുണ്ടായിരുന്നവരാണ് യാത്രക്കാരെ പുറത്തെടുത്തത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷയ്ക്ക് ശേഷം മടങ്ങി.