തിരുവനന്തപുരം:പോത്തിൻകുട്ടികളെയും ആട്ടിൻകുട്ടികളെയും വളര്‍ത്താൻ താൽപ്പര്യമുള്ളവർക്ക് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എംപിഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ഒരാള്‍ക്ക് രണ്ടു പോത്തിൻകുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിൻ കുട്ടികളെയോ വളര്‍ത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കര്‍ഷകര്‍ നല്‍കേണ്ടതില്ല.
എന്നാല്‍ വളര്‍ത്തിയെടുക്കുന്ന പോത്ത്, ആട് ഇവയെ എംപിഐക്ക് തിരിച്ചുനല്‍കണം. എംപിഐ മാര്‍ക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തില്‍ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കര്‍ഷകര്‍ക്കു നല്‍കും. 12 മാസമാണു വളര്‍ത്തുകാലഘട്ടം.
ഒൻപത് മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുള്ള പോത്ത് കിടാരികളെയുമാണ് വളര്‍ത്താൻ നല്‍കുന്നത്. ഇൻഷ്വറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിംഗ്, എന്നിവ എം.പി.ഐ. നിര്‍വഹിക്കും.
പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂണ്‍ 17 മുതല്‍ ജൂലൈ 31 വരെ ഓണ്‍ലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങള്‍ക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281110007, 9947597902. ഓണ്‍ലൈൻ അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍: mpiedayar @gmail.com