Month: June 2023

  • NEWS

    സൗദി എയര്‍ലൈന്‍സ് പൈലറ്റിനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

    റിയാദ്: സൗദി എയര്‍ലൈന്‍സ് പൈലറ്റ് ബന്ദര്‍ അല്‍ ഖര്‍ഹാദിയെ കാറിലിട്ട് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ബറാകാത്ത് ബിന്‍ ജബ്രീന്‍ കനാനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് മക്കാ പ്രവിശ്യയില്‍ നടപ്പാക്കിയത്.കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ പ്രതി ബന്ദറിനെ കാറില്‍ കയറ്റി പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. കൊലപാതകം നടന്ന് ആറു മാസ്തിനുള്ളിലാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.

    Read More »
  • Kerala

    രണ്ടു വർഷത്തിനിടെ അഞ്ച് റാങ്കുകൾ; ഒറ്റ ദിവസം നേടിയത് മൂന്നോളം റാങ്കുകൾ 

    മാനന്തവാടി: രണ്ടു വർഷത്തിനിടെ അഞ്ച് റാങ്കുകൾ. ഒരൊറ്റ ദിവസം മാത്രം നേടിയത് മൂന്നോളം റാങ്കുകൾ.എന്നിട്ടും അഖിൽ ജോണിന്റെ ഒരു ജോലിക്കായുള്ള ഓട്ടം അവസാനിക്കുന്നില്ല. രാവിലെ പോലീസ്‌ എസ്‌.ബി സി.ഐ.ഡി വിഭാഗം സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, 150 ആം റാങ്കും, വൈകീട്ട്‌ മൂന്നു മണിയോടെ ആംഡ്‌ പോലീസ്‌ ബറ്റാലിയന്‍ എസ്‌.ഐ റാങ്ക്‌ പട്ടികയില്‍ ഒന്നാം റാങ്കുകാരനായും, സിവില്‍ പോലീസ്‌ കേഡര്‍ എസ്‌.ഐ (ഓപ്പണ്‍ മാര്‍ക്കറ്റ്‌) റാങ്ക്‌ പട്ടികയില്‍ രണ്ടാം റാങ്ക്‌ നേടിയുമാണ്‌ അഖില്‍ ഒരൊറ്റ ദിവസം ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്‌.  മുൻപും പല റാങ്ക്‌ പട്ടികയിലും അഖില്‍ ഇടം നേടിയിട്ടുണ്ട്‌. പോലീസിലെ തന്നെ ഫിംഗര്‍ പ്രിന്റ്‌ സെര്‍ച്ചറാണ്‌ അഖില്‍ സ്‌ഥാനം പിടിച്ച പി.എസ്‌.സിയുടെ ആദ്യ റാങ്ക്‌ പട്ടിക.എന്നാല്‍ ഒഴിവ്‌ കുറവായ തിനാല്‍ നിയമനം കിട്ടിയില്ല. പിന്നീട്‌ വന്ന സെക്രട്ടേറിയറ്റ്‌/പി.എസ്‌.സി. അസിസ്‌റ്റന്റ്‌ റാങ്ക്‌പട്ടികയിലും അഖില്‍ ഇടം നേടി. അതിലും നിയമന ശുപാര്‍ശയുണ്ടയിരുന്നില്ല. എക്‌സൈസ്‌ഇന്‍സ്‌പെക്‌ടര്‍, അസിസ്‌റ്റന്റ്‌ ജയിലര്‍ പരീക്ഷയും ഈയിടെ അഖില്‍…

    Read More »
  • Kerala

    തെന്മലയിൽ പോകാം, കാഴ്ചയുടെ വസന്തത്തിൽ ആറാടാം;  പൂമ്പാറ്റകളൊരുക്കുന്ന വർണ്ണവിസ്മയത്തിൽ മതിമറന്നിരിക്കാം

    ചിറകടിയൊച്ച കേൾപ്പിക്കാതെ തെന്മലയിലെ കാട്ടിൽ പാറിനടക്കുന്ന ആയിരക്കണക്കിനു പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ശലഭോദ്യാനത്തിലാണ് ഹൃദ്യമായ ചിത്രശലഭക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനം ആസ്വദിക്കുക മാത്രമല്ല, പശ്ചിമഘട്ട മലനിരകളിൽ ഉറങ്ങുന്ന തെന്മലയുടെ കാനനഭംഗിയും ആസ്വദിക്കാം. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ 2001 ലാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്. ശലഭക്കാഴ്ച നാലര ഏക്കർ വിസ്തൃതിയുള്ള, ഇന്ത്യയിലെ ഈ ആദ്യ ശലഭോദ്യാനത്തിൽ 150ൽ അധികം ഇനം ശലഭങ്ങളുണ്ട്. സ്വാഭാവിക ചുറ്റുപാടുകൾ ഒരുക്കി  ആകർഷിച്ചാണ് ചിത്രശലഭങ്ങളെ ഇവിടെ കുടിയിരുത്തിയിരുക്കുന്നത്. ഓരോ ശലങ്ങൾക്കും ഏറെ പ്രിയമുള്ളൊരു ചെടികാണും. അത്തരം ചെടികളും ഇവിടെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മഴക്കാടുകൾ തേടിയെത്തുന്ന ഒട്ടേറെ ദേശാടന ശലഭങ്ങൾക്കും അഭയമാണ് ഈ ഉദ്യാനം. സുവർണോക്കില ശലഭം, കരിയില ശലഭം, കറുപ്പൻ, പനയോല ശലഭം, നാൽക്കണ്ണി, മാരൻ ശലഭം, ഇരുതലച്ചി, കുഞ്ഞുവാലൻ, ചെങ്കോമാളി, ചിന്നപ്പുൽ നീലി, തവിടൻ തുടങ്ങിയവയാണ് തെന്മമലയിൽ കൂടുകെട്ടിയ പ്രധാനശലഭങ്ങൾ. മാനിനെ കാണാം കൊടുംവനങ്ങളിൽ…

    Read More »
  • Kerala

    കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ 91 കിലോമീറ്റര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍  നിവേദനം

    കാസർകോട്:കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ 91 കിലോമീറ്റര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ബംഗളൂരു-കാഞ്ഞങ്ങാട് റെയില്‍ യാത്രാ സമയം ഏഴു മണിക്കൂറായി ചുരുക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. കര്‍ണ്ണാടകയില്‍ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും മറ്റ് മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നല്‍കാന്‍ കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി യോഗത്തിലാണ് തീരുമാനമായത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ബംഗളുരുവില്‍ ചെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണും. സുള്ള്യയിലെ ജനപ്രതിനിധികളും കര്‍മസമിതി ഭാരവാഹികളും ഒപ്പമുണ്ടാകും. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കര്‍മസമിതി ഭാരവാഹികള്‍ നേരില്‍ കണ്ട സന്ദര്‍ഭത്തില്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ഭരണമാറ്റം കാര്യങ്ങള്‍ തകിടം മറിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ പകുതി വിഹിതം വഹിക്കാന്‍ കേരള സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും കര്‍ണാടക ഭരണകൂടം ഇനിയും അനുകൂല തീരുമാനം എടുത്തിട്ടില്ല.

    Read More »
  • India

    ഹിന്ദു മാനേജ്മെന്റിനു കീഴിലുള്ള സ്കൂളില്‍ ഹിന്ദുപ്രാര്‍ഥന മാത്രം മതി;ബാങ്കുവിളിച്ച സ്കൂള്‍ അധ്യാപികക്ക് സസ്പെൻഷൻ

    മുംബൈ:വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ഥനകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുവിളി കേള്‍പ്പിച്ചതിന് മുംബൈയിലെ സ്കൂള്‍ അധ്യാപികക്ക് സസ്പെൻഷൻ. കാന്തിവല്ല കപോള്‍ വിദ്യാനിധി ഇന്റര്‍നാഷനല്‍ സ്കൂള്‍ അസംബ്ലിയില്‍ ബാങ്കുവിളി ലൗഡ്സ്പീക്കറില്‍ കേള്‍പ്പിച്ചതിന്റെ വിഡിയോ പ്രചരിച്ചതോടെ ഒരു വിഭാഗം രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബി.ജെ.പി, ശിവസേന നേതാക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.   എല്ലാ മതങ്ങളുടെയും പ്രാര്‍ഥനകള്‍ കുട്ടികളെ കേള്‍പ്പിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുവിളിയെന്ന് സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചെങ്കിലും, ഹിന്ദു മാനേജ്മെന്റിനു കീഴിലുള്ള സ്കൂളില്‍ ഹിന്ദുപ്രാര്‍ഥന മാത്രം മതിയെന്നും തങ്ങളുടെ കുട്ടികളെ ഹിന്ദുസംസ്കാരം പഠിക്കാനാണ് ഇവിടെ ചേര്‍ത്തതെന്നും പറഞ്ഞ് രക്ഷിതാക്കള്‍ ബഹളംവെയ്ക്കുകയായിരുന്നു.   പ്രാദേശിക ഹിന്ദുത്വ സംഘടന നേതാക്കളും സ്കൂളിനെതിരെ രംഗത്തുവന്നതോടെ, അധ്യാപികയെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പല്‍ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്കൂള്‍കുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച്‌ പ്രാദേശിക ശിവസേന നേതാവ് പൊലീസില്‍ പരാതി നല്‍കി.

    Read More »
  • Kerala

    കൊച്ചിയിലെ അവയവദാന തട്ടിപ്പ്; ആദ്യം സംശയം പ്രകടിപ്പിച്ചത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജൻ

    കൊച്ചി: ലേക്ഷോർ ആശുപത്രിയിലെ അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ഉന്നയിച്ചത് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ പോലീസ് സര്‍ജൻ. എബിന്റെ ദേഹത്തു 53 സെമി നീളമുള്ള മുറിവ് എങ്ങിനെ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.മുറിവ് അവയവദാനത്തിന്റെ ഭാഗമായുണ്ടായതാണെന്ന് വിശദീകരണം ലഭിച്ചപ്പോള്‍ ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട ഡോക്ടറെ അറിയിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യവും പോലീസ് സര്‍ജൻ ഉന്നയിച്ചിരുന്നു. കൂടാതെ അവയവങ്ങള്‍ നീക്കം ചെയ്തപ്പോള്‍ എബിന്റെ ഹൃദയത്തിനും മുറിവേറ്റിരുന്നു.  പോലീസ് സര്‍ജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ എബിനെ ചികിത്സിച്ച ഡോ. ബി വേണുഗോപാലിനെതിരെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് കേസ് എടുക്കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം അവയവദാന തട്ടിപ്പ് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍  പോലീസും ആശുപത്രി അധികൃതരും തമ്മിൽ ഒത്തുകളി നടന്നതായും സൂചനയുണ്ട്.തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ച കോതമംഗലം എസ് ഐ. പി കെ. ശിവൻ കേസിലെ സുപ്രധാന ആരോപണങ്ങളൊന്നും പരിശോധിച്ചിരുന്നില്ല. അപകടം പറ്റിയ എബിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥൻ…

    Read More »
  • NEWS

    മണലാരണ്യത്തിൽ കണ്ണീരായി രണ്ടു മലയാളി യുവതികൾ

    ദുബായ്:മണലാരണ്യത്തിൽ കണ്ണീരായി രണ്ടു മലയാളി യുവതികൾ.ആദ്യത്തെയാൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെങ്കിൽ അടുത്തയാൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു. തൃശൂര്‍ ആമ്ബല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബായിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്ബാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്. എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചത് ഷാർജയിലെ താമസസ്ഥലത്തുവച്ചായിരുന്നു.പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച്‌ ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം.ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്‌ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു.   ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

    Read More »
  • India

    മണിപ്പൂരിലെ സ്ഥിതി സിറിയയ്ക്ക് തുല്യം: മുൻ ലെഫ്റ്റനന്റ് ജനറല്‍ എല്‍ നിഷികാന്ത് സിംഗ്

    ഇംഫാൽ:മണിപ്പൂരിലെ സ്ഥിതി സിറിയയ്ക്ക് തുല്യമെന്ന് മുൻ ലെഫ്റ്റനന്റ് ജനറല്‍ എല്‍ നിഷികാന്ത് സിംഗ്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്ക് സമാനമാണ് ഇന്നത്തെ മണിപ്പൂരിന്റെ അവസ്ഥയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോള്‍ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനം ഇപ്പോള്‍ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നശിപ്പിക്കാം,” ലെഫ്റ്റനന്റ് ജനറല്‍ എല്‍ നിഷികാന്ത സിംഗ് ട്വീറ്റ് ചെയ്തു.മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഉയര്‍ന്ന തലത്തില്‍ അടിയന്തിര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കുറിച്ചു.   മുൻ കരസേനാ മേധാവി വേദ് പ്രകാശ് മാലിക് സിംഗിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെയാണ് മാലിക് തന്റെ ട്വീറ്റില്‍ ടാഗ് ചെയ്തത്.

    Read More »
  • Kerala

    കൊച്ചി നഗരമധ്യത്തിലെ ബിവ്റേജസ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

    കൊച്ചി:നഗരമധ്യത്തില്‍ രവിപുരത്തെ ബിവ്റേജസ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. സംഭവത്തിൽ എടവനക്കാട് സ്വദേശിയായ സോനുവിനെയും സുഹൃത്തും എറണാകുളം സ്വദേശിയുമായ ബോണിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും രാവിലെ രവിപുരം ഔട്ട്‌ലെത്തിലെത്തി ഇവിടുത്തെ വനിതാ ജീവനക്കാരോട് തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.ഇതു വനിതാ ജീവനക്കാര്‍ ചോദ്യം ചെയ്തതോടെ ഔട്ട്‌ലെറ്റിന്‍റെ ഗ്രില്ല് തകര്‍ക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.തുടര്‍ന്ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും പോലീസ് കഞ്ചാവും പിടിച്ചെടുത്തു. ഇതിനിടെ സുഹൃത്തായ ബോണി രക്ഷപ്പെട്ടു. ഉച്ചയോടെ ബിയര്‍ കുപ്പിയില്‍ പെട്രോള്‍ ബോംബുമായി എത്തിയ ബോണി ഔട്ട്‌ലെറ്റിനു നേരെ എറിയുകയായിരുന്നു.ആക്രമണത്തില്‍ ഒരു ജീവനക്കാരനും മദ്യം വാങ്ങാനെത്തിയ ആള്‍ക്കും കുപ്പിചില്ല് കാലില്‍ തറച്ചു പരിക്കേറ്റു. ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ അക്രമം നടത്തിയ ബോണി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ജീവനക്കാരനെ ഉപദ്രവിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

    Read More »
  • Kerala

    ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 2024 മാര്‍ച്ചിലേക്ക് മാറ്റി; വിവാദം

    തിരുവനന്തപുരം:‍ വിദ്യാര്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 2024 മാര്‍ച്ചിലേക്കു മാറ്റിയതു വിവാദമായി. മുഖ്യപരീക്ഷയുടെ ഒപ്പം ഇംപ്രൂവ്‌മെന്റ്‌ വരുന്നതു കുട്ടികള്‍ക്കു മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന്‌ അധ്യാപകര്‍ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.പരീക്ഷ മുന്‍വര്‍ഷത്തെ പോലെ സെപ്‌തംബറില്‍ നടത്തണമെന്നാണ് ‍ആവശ്യം.. ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം ഇക്കഴിഞ്ഞ 15 ന്‌ ആണ്‌ പ്രസിദ്ധീകരിച്ചത്‌. വിജയശതമാനം കുറവായ സാഹചര്യത്തില്‍ പ്ലസ്‌ വണ്‍ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയോടൊപ്പം നടത്തുന്നതു രണ്ടാം വര്‍ഷ പഠനത്തേയും ബാധിക്കുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പഠനത്തെ ബാധിക്കുന്ന തരത്തില്‍ രണ്ടു വര്‍ഷത്തെ പരീക്ഷകളും ഒരുമിച്ച്‌ എഴുതേണ്ടി വരുന്ന അവസ്‌ഥ ഒഴിവാക്കണമെന്നു രക്ഷിതാക്കളും ആവശ്യപ്പെടുന്നു.മുൻ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും സെപ്തംബറില്‍ തന്നെ പരീക്ഷ നടത്തണമെന്നാണ് ആവശ്യം.

    Read More »
Back to top button
error: