KeralaNEWS

ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 2024 മാര്‍ച്ചിലേക്ക് മാറ്റി; വിവാദം

തിരുവനന്തപുരം:‍ വിദ്യാര്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 2024 മാര്‍ച്ചിലേക്കു മാറ്റിയതു വിവാദമായി.
മുഖ്യപരീക്ഷയുടെ ഒപ്പം ഇംപ്രൂവ്‌മെന്റ്‌ വരുന്നതു കുട്ടികള്‍ക്കു മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന്‌ അധ്യാപകര്‍ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.പരീക്ഷ മുന്‍വര്‍ഷത്തെ പോലെ സെപ്‌തംബറില്‍ നടത്തണമെന്നാണ് ‍ആവശ്യം..
ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം ഇക്കഴിഞ്ഞ 15 ന്‌ ആണ്‌ പ്രസിദ്ധീകരിച്ചത്‌. വിജയശതമാനം കുറവായ സാഹചര്യത്തില്‍ പ്ലസ്‌ വണ്‍ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയോടൊപ്പം നടത്തുന്നതു രണ്ടാം വര്‍ഷ പഠനത്തേയും ബാധിക്കുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പഠനത്തെ ബാധിക്കുന്ന തരത്തില്‍ രണ്ടു വര്‍ഷത്തെ പരീക്ഷകളും ഒരുമിച്ച്‌ എഴുതേണ്ടി വരുന്ന അവസ്‌ഥ ഒഴിവാക്കണമെന്നു രക്ഷിതാക്കളും ആവശ്യപ്പെടുന്നു.മുൻ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും സെപ്തംബറില്‍ തന്നെ പരീക്ഷ നടത്തണമെന്നാണ് ആവശ്യം.

Back to top button
error: