IndiaNEWS

നരേന്ദ്രമോഡിയെ കാൺമാനില്ല;പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി:മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്.
മണിപ്പൂര്‍ കത്തുമ്ബോഴും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. സംസ്ഥാനത്ത് കലാപം രൂക്ഷമാകുമ്ബോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കണ്ടവരുണ്ടോയെന്ന് പോസ്റ്ററിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നു.
മണിപ്പൂരില്‍ ഒന്നര മാസമായി കലാപം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കോൺഗ്രസ് പറയുന്നു.
സമാധാനപുനസ്ഥാപനത്തിന് അമിത് ഷാ മണിപ്പൂരുകാരോട് ആവശ്യപ്പെട്ട പതിനഞ്ച് ദിവസം വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. മാത്രമല്ല വിഷയത്തില്‍ നരേന്ദ്രമോദി പ്രതികരണം പോലും നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചത്.

Back to top button
error: