2019ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്ത് മണിപ്പൂരിലെ എൻ.ഐ.എ കോടതിയില്‍ തന്റെ സത്യവാങ്മൂലത്തിനൊപ്പം യു.കെ.എല്‍.എഫ് തലവൻ എസ്.എസ് ഹോകിപ് സമര്‍പ്പിച്ചപ്പോഴാണ് ബി.ജെ.പി-ആര്‍.എസ്.എസ്.എസ് നേതാക്കളുമായി ഉണ്ടാക്കിയ ഉടമ്ബടി പുറത്തായത്.
പൊലീസിന്റെ ആയുധപ്പുരയില്‍നിന്ന് കവര്‍ന്ന 10 പിസ്റ്റളുകള്‍ മുൻ കോണ്‍ഗ്രസ് എം.എല്‍.എ യംതോങ് ഹോകിപില്‍നിന്ന് നിയമവിരുദ്ധമായി വാങ്ങിയതിന് .കെ.എല്‍.എഫ് ചെയര്‍മാനെതിരെ എൻ.ഐ.എ കോടതിയില്‍ കേസുണ്ട്. ഈ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് അമിത് ഷാക്ക് 2019ല്‍ എഴുതിയ കത്ത് അനുബന്ധമായി സമര്‍പ്പിച്ചത്. ആയുധ കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പിക്ക് വേണ്ടി അര്‍പ്പിച്ച സംഭാവനകള്‍ എടുത്തുപറഞ്ഞുള്ള കത്ത്.
രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ദേശ സുരക്ഷാ നിയമ പ്രകാരം അസം മുഖ്യമന്ത്രിയെയും ആര്‍.എസ്.എസ് നേതാവിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഭവത്തിൽ കോണ്‍ഗ്രസ് സമരം തുടങ്ങി. കുകികളുമായുള്ള ഉടമ്ബടി വിവാദമായതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മണിപ്പൂരില്‍ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി.