KeralaNEWS

സര്‍വീസ് നടത്തവേ കെ.എസ്.ആര്‍.ടി സി ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകി; ഒഴിവായത് വൻ ദുരന്തം

പാറശാല: അൻപതിലേറെ യാത്രക്കാരുമായി സര്‍വീസ് നടത്തവേ കെ.എസ്.ആര്‍.ടി സി ബസിന്റെ ഡീസൽ

ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേക്ക് ഒഴുകി. ഇതുകണ്ട് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് ഒതുക്കി നിറുത്തുകയായിരുന്നു. തീ പടരാത്തതിനാല്‍ വൻ അപകടം ഒഴിവായി.

ഇന്നലെ രാവിലെ 10.30ഓടെ പാറശാല ഇടിച്ചക്കപ്ലാമൂട് ജംഗ്‌ഷന്‌ സമീപത്തായിരുന്നു അപകടം. തുടര്‍ന്ന് പാറശാലയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി റോഡില്‍ വീണ ഓയിലും ഡീസലും കഴുകി മാറ്റി.

Signature-ad

 

കളിയിക്കാവിളയില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് പോകുന്ന പാറശാല ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ഡീസൽ ടാങ്കാണ് പൊട്ടിയൊഴുകിയത്.

Back to top button
error: