തിരുവനന്തപുരം: മലബാര്‍, മാവേലി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഓടുന്ന എട്ടു ട്രെയിനിന്റെ രണ്ടു വീതം സ്ലീപ്പര്‍ കോച്ച് വെട്ടിക്കുറച്ച് എ.സി.കോച്ചുകളാ ക്കി മാറ്റി.വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് എ.സി. കോച്ചിന്റെ എണ്ണം കൂട്ടിയത്.
മംഗളുരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍-മംഗളുരു മാവേലി എക്‌സ്പ്രസ് (16603, 16604), ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637,22638), മംഗളുരു സെന്‍ട്രല്‍ -തിരുവനന്തപുരം-മംഗളുരു മലബാര്‍ എക്‌സ്പ്രസ് (16630, 16629) എന്നിവയുടെ സ്ലീപ്പര്‍ കോച്ചാണ് വെട്ടിക്കുറച്ചത്.
സ്ലീപ്പര്‍ കോച്ചുകള്‍ എ.സി. കോച്ചാക്കിയതോടെ പകല്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് ഈ കോച്ചുകളില്‍ യാത്ര ചെയ്യാനുള്ള അവസരവും നഷ്ടപ്പെടും. മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 11 മുതല്‍ തീരുമാനം നടപ്പാകും. പിന്നാലെ മറ്റു ട്രെയിനുകളിലും പ്രാബല്യത്തില്‍ വരും.