മലപ്പുറം:36.50 ലക്ഷം രൂപയുമായി മൂന്നു മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ.കൊണ്ടോട്ടിയില്‍ സ്ഥിരതാമസക്കാരായ രഞ്ജിത് ശങ്കര്‍(30), വിതാല് (44), നിഖം മഹേഷ് അരവിന്ദ്(30) എന്നിവരില്‍ നിന്നാണ് മതിയായ രേഖകളില്ലാത്ത പണം പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്ബൂര്‍ ഡിവൈ.എസ്.പി സാജു.കെ.അബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ നിലമ്ബൂര്‍ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്ന് രാവിലെ പത്തോടെ നിലമ്ബൂര്‍ പൊലീസ് സ്റ്റേഷന് മുൻവശം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
കാറിലെ രഹസ്യ അറയില്‍ പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തില്‍ 2,000 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഇഡിക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.