Month: June 2023
-
LIFE
സല്‍മാന്‍ ഖാന്റെ ആക്ഷന്‍ കോമഡി ചിത്രം ‘കിസീ കാ ഭായ് കിസീ കി ജാൻ’ ഒടിടിയിലേക്ക്; സ്ട്രീമിങ് സീ 5 ലൂടെ
സൽമാൻ ഖാൻ നായകനായ ഏറ്റവും പുതിയ ചിത്രം കിസീ കാ ഭായ് കിസീ കി ജാനിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ട് മാസത്തിനിപ്പുറമാണ് ഒടിടിയിൽ എത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ജൂൺ 23 നാണ് ചിത്രം എത്തുക. ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫർഹാദ് സാംജിയാണ്. പൂജ ഹെഗ്ഡെയാണ് നായിക. സൽമാൻ ഖാൻറെ മുൻകാല വിജയങ്ങളുടെ പ്രതാപം ഇല്ലെങ്കിലും ചിത്രം ഭേദപ്പെട്ട ബോക്സ് ഓഫീസ് കളക്ഷൻ നേടി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 160 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്. 125 കോടി ബജറ്റിൽ എത്തിയ ചിത്രമാണിത്. അജിത്ത് കുമാറിനെ നായകനാക്കി ശിവ ഒരുക്കി, 2014 ൽ പുറത്തെത്തിയ വീരത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഫർഹാദ് സാംജി, സ്പർശ് ഖേതർപാൽ, തഷ ഭംബ്ര എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. https://twitter.com/ZEE5India/status/1669590577363705857?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1669590577363705857%7Ctwgr%5Ec8e5aa6e77b7ce6afa377fe61c275b52daf482b3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FZEE5India%2Fstatus%2F1669590577363705857%3Fref_src%3Dtwsrc5Etfw ലോകമെമ്പാടുമായി 5700 ൽ അധികം…
Read More » -
Kerala
വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന നടപടി പാര്‍ട്ടിക്കും സര്‍ക്കാരിനും പേരുദോഷം; സർക്കാരിന്റെ മാധ്യമ വിരോധ നടപടികളിൽ സിപിഎമ്മിനകത്ത് ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി, മുന്നണിയിലും അസംതൃപ്തി
തിരുവനന്തപുരം: മാധ്യമ വിരോധ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തിൽ സിപിഎമ്മിനകത്ത് തന്നെ വലിയൊരു ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. അതിരുകടക്കുന്ന വിമർശനവും പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകർക്കെതിരെ എടുക്കുന്ന നടപടികളും അപക്വമെന്നാണ് വിമർശനം. എലത്തൂർ കേസിൽ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യം വച്ചായിരുന്നു എന്ന് ഇടതുമുന്നണി ഘടകക്ഷി നേതാവ് കൂടിയായ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എംവി ശ്രേയാംസ് കുമാറിന്റെ പ്രതികരണം, ഇക്കാര്യത്തിൽ മുന്നണിക്ക് അകത്തെ അസംതൃപ്തി കൂടി വിരൽ ചൂണ്ടുന്നു. വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന നടപടി എന്ന പൊതു വിലയിരുത്തൽ പാർട്ടിക്കും സർക്കാരിനും പേരുദോഷമുണ്ടാക്കുന്നെന്ന നിലപാടാണ് സിപിഎം നേതൃനിരയിലെ മിക്കവർക്കുമുള്ളത്. ഒരു വശത്ത് മാധ്യമ സ്വാതന്ത്ര്യം പ്രഖ്യാപിത നയമായി സിപിഎം കേന്ദ്ര നേതൃത്വം അടക്കം കൊണ്ടുനടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എസ്എഫ്ഐ നേതാവിനെതിരായ ആരോപണം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് മുതൽ, വിഷയത്തിൽ എംവി ഗോവിന്ദന്റെ പ്രതികരണം വരെ അതിരുകടന്നുവെന്ന വിമർശനം ശക്തമാണ്.…
Read More » -
LIFE
ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍
തിരുവനന്തപുരം: ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷിനെ 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നതിനുള്ള ജൂറിയുടെ അധ്യക്ഷനായി നിയമിച്ചു. 1980 മുതൽ ഇന്ത്യൻ സമാന്തര സിനിമ ലോകത്തെ ശ്രദ്ധേയമായ പേരാണ് ഗൗതം ഘോഷ്. മികച്ച സിനിമ, മികച്ച ചിത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 27 ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിൻറെ രണ്ട് ഉപസമിതികളെ നയിക്കും. ഇരുവരും അന്തിമ ജഡ്ജിംഗ് പാനലിലും അംഗങ്ങളായിരിക്കും. എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ. നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവർ അന്തിമ വിധികർത്താക്കളുടെ പാനലിൽ ഉണ്ടാകും. ചലച്ചിത്ര…
Read More » -
Kerala
എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ
ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഡിഗ്രി തോറ്റ നിഖിൽ തോമസ് എംകോമിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്നാണ് ആരോപണം. മൂന്ന് മാസം മുൻപ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ പെൺകുട്ടിയുടെ പരാതി നൽകിയ സംഭവത്തിൽ സിപിഎം ഇടപെട്ട് നിഖിൽ തോമസിനെ എസ്എഫ്ഐ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയിരുന്നു. കായംകുളം എംഎസ്എം കോളേജിലെ കോഴ്സ് റദ്ദാക്കിയാണ് താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ ബികോം പഠിക്കാൻ ചേർന്നതെന്നാണ് നിഖിലിന്റെ വിശദീകരണമെന്നും തെറ്റായി പ്രവേശനം നേടിയെങ്കിൽ നടപടി ഉണ്ടാകുമെന്നും ആർഷോ പ്രതികരിച്ചു. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം പഠിച്ചത് 2018-2020 കാലഘട്ടത്തിലാണ്. 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. എന്നാല്‍ ഡിഗ്രി പാസാകാൻ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം…
Read More » -
Kerala
തിരൂരങ്ങാടിയിൽ വിദ്യാർത്ഥിയെ ഓടിച്ചിട്ട് കടിക്കാൻ തെരുവ് നായയുടെ ശ്രമം; സിനിമാ സ്റ്റൈലിൽ വരാന്ത ചാടി നായയെ തുരത്തി അയൽവാസിയായ യുവാവ്
തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർത്ഥിയെ ഓടിച്ച് കടിക്കാൻ തെരുവ് നായയുടെ ശ്രമം. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ളയാൾ എത്തി നായയെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ചെറിയ വഴിയിലൂടെ നടന്നുവരികയായിരുന്ന കുട്ടിയെ തെരുവ് നായ തുരത്തുന്നതും കുട്ടി നിലവിളിച്ചുകൊണ്ട് സമീപത്തെ വീടിലേക്ക് കയറാൻ ശ്രമിക്കുന്നതും വീട്ടിലുണ്ടായിരുന്ന ആൾ നായയെ തുരത്തുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പതിവായി തെരുവു നായ ശല്യമുള്ള മേഖലയാണ് ഇവിടെമെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ മദ്രസയിൽ നിന്ന് മടങ്ങി വന്ന കുട്ടിയാണ് തെരുവുനായയുടെ മുന്നിൽപ്പെട്ടത്. കൃത്യ സമയത്ത് വീട്ടുള്ളയാൾ പുറത്ത് വന്നിരുന്നില്ലെങ്കിൽ കുട്ടിക്ക് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കാനുള്ള സാധ്യത ഏറെയെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിട്ടുള്ളത്. സമാനമായ നിലയിൽ മലപ്പുറം നിലമ്പൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപത്തും പ്ലാറ്റ്ഫോമിലും തെരുവ് നായകൾ യാത്രക്കാർക്ക് ഭീഷണിയാവുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. യാത്രക്കാർ ടിക്കെറ്റെടുക്കാൻ കാത്തിരിക്കുന്ന സ്ഥലത്ത് തെരുവ് നായകളുടെ വിഹാര കേന്ദ്രമാകുന്നത്…
Read More » -
LIFE
വമ്പൻ ഹൈപ്പുമായെത്തിയ ‘ആദിപുരുഷ്’ കേരളത്തില്‍നിന്ന് ആദ്യദിനം നേടിയത് 60 ലക്ഷം രൂപ മാത്രം!
റിലീസിന് മുൻപുള്ള ഹൈപ്പ് സിനിമകൾക്ക് ഗുണവും ദോഷവും ആവാറുണ്ട്. വലിയ പ്രേക്ഷകാംകാംക്ഷയ്ക്ക് നടുവിലേക്ക് എത്തുന്ന ചിത്രങ്ങളുടെ ആദ്യ ഷോയ്ക്ക് ലഭിക്കുന്ന പ്രതികരണം എന്തെന്ന് അണിയറക്കാർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ആദ്യ പ്രദർശനങ്ങൾക്കു ശേഷം ഒരു ചിത്രത്തിൻറെ വിധി തീരുമാനിക്കപ്പെടുന്നത് പോലെയാണ്. അഭിപ്രായങ്ങൾ പോസിറ്റീവ് ആവുന്നപക്ഷം വലിയ കളക്ഷനിലേക്ക് പോകുന്ന ചിത്രങ്ങൾ അത് നെഗറ്റീവ് ആണെങ്കിൽ ബോക്സ് ഓഫീസിൽ വീഴുകയും ചെയ്യും. സമീപകാല ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതൽ ലഭിച്ചത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ചിത്രം കാര്യമായ പ്രതികരണം നേടാതെ പോയിരുന്നത്. ചിത്രം മോശം അഭിപ്രായം കൂടി നേടിയതോടെ കേരളത്തിലെ കളക്ഷനും ആ തരത്തിലാണ്. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ അനുസരിച്ച് ചിത്രം കേരളത്തിൽ നിന്ന് ആദ്യദിനം നേടിയത് 60 ലക്ഷം രൂപ മാത്രമാണ്. നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ശനി, ഞായർ…
Read More » -
Crime
ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചു; പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും
കൊച്ചി: പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ പോക്‌സോ കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലേയും പോക്‌സോ നിയമത്തിലേയും വകുപ്പുകളിലാണ് മോൻസന് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്‌സോ കേസിലെ അഞ്ചാംവകുപ്പ് പ്രകാരവും ഐ പി സി 370, 376 വകുപ്പുകളിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഓരോ വകുപ്പുകളിലും പിഴയും ഈടാക്കിയിട്ടുണ്ട്. പോക്‌സോ ആക്ട് അഞ്ച് പ്രകാരം അഞ്ച് ലക്ഷം രൂപ പിഴ കോടതി വിധിച്ചു. ഈ തുക കെട്ടിവെക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറ് മാസം കൂടി ജയിലിൽ കഴിയേണ്ടി വരും. ഇത്തരത്തിൽ എല്ലാ വകുപ്പുകളിലും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ തുടർന്ന് പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോൻസന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു…
Read More » -
അടുത്ത ആഴ്ച മുതൽ ജവാന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും; പ്രതിദിനം ഉത്പാദിപ്പിക്കുക 12,000 കേയ്‌സ് മദ്യം
തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉൽപ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും. ജവാൻ റമ്മിന്റെ ഉത്പാദകരായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ്, മദ്യം നിർമ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ സംഭരണം 20 ലക്ഷം ലിറ്ററിൽ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയർത്താൻ സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാൻ കഴിയും കൂടാതെ ഇനി മുതൽ ജവാൻ മദ്യം അര ലിറ്ററിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവിൽ ഒരു ലിറ്റർ മാത്രമാണ് വിപണിയിൽ ലഭ്യമായിട്ടുള്ളൂ. ഒപ്പം പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്. ഒരു മാസം 1.5 ലക്ഷം കെയ്‌സ് ജവാൻ റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്. 640 രൂപയാണ് ഒരു ലിറ്റർ ജവാൻ റമ്മിന് വില. അര ലിറ്ററിൽ…
Read More » -
NEWS
കൊൽക്കത്ത-ബാങ്കോക്ക് നഗരങ്ങളെ ബന്ധിപ്പിച്ച് റോഡ്
ന്യൂഡൽഹി: കൊൽക്കത്ത-ബാങ്കോക്ക് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മൂന്നു രാജ്യങ്ങളിൽ കൂടി കടന്നുപോകുന്ന റോഡ് ഉടൻ യാഥാർത്ഥ്യമാകും. തായ്ലൻഡ്, മ്യാൻമാർ, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത തായ്ലൻഡിൽ നിന്നാരംഭിച്ച് ഇവിടുത്തെ സുഖോതായ്, മേ സോട്ട്, യാങ്കൂൺ, മണ്ടലേ, കലേവ തുടർന്ന് മ്യാൻമറിലെ തമു തുടങ്ങിയ പ്രമുഖ നഗരങ്ങളിലൂടെ ഇന്ത്യയിലെത്തുന്നു. ആകെ 2800 കിലോമീറ്ററാണ് പാതയുടെ നീളം. മോറെ, കൊഹിമ, ഗുവാഹത്തി, ശ്രീരാംപൂർ, സിലിഗുരി വഴി വന്ന് കൊൽക്കത്തയിലെത്തുന്ന വിധത്തിലാണ് പാതയുടെ നിർമാണം.പാത ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നത് ഇന്ത്യയിലൂടെയും ഏറ്റവും കുറഞ്ഞ ദൂരം തായ്ലൻഡിലൂടെയുമാണ്. തായ്ലന്‍ഡിലെ തമുവിൽ നിന്ന് മ്യാൻമാറിലെ കലേവാ വരെയുള്ള പാതയുടെ നിർമ്മാണ ചെലവ് 27.28 മില്യൺ യുഎസ് ഡോളർ ആണ്.ഇതിനോടകം തായ്ലൻഡിലെ ഹൈവേയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ബിംസ്‌റ്റെക്(BIMSTEC- the Bay Of Bengal Initiative for Multi0Sectoral Technical and Economic Coorporation) പദ്ധതിയുടെ ഭാഗമായുള്ള ത്രിരാഷ്ട്ര പാത അടുത്ത മൂന്നോ…
Read More » -
Kerala
കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കി ഹരിതകര്‍മസേന പ്രവര്‍ത്തകർ
പയ്യന്നൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കി ഹരിതകര്‍മസേന പ്രവര്‍ത്തകര്‍. നഗരസഭയിലെ 44-ാം വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്മാലിന്യം തരംതിരിക്കുമ്ബോഴാണ് പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം ലഭിച്ചത്. ഹരിതകര്‍മസേനാ പ്രവര്‍ത്തകരായ ടി.രമ, എം.മണി, കെ.വിമല, കെ.രാജലക്ഷ്മി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നു. ഉടൻതന്നെ പ്രവര്‍ത്തകര്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.ദാക്ഷായണിയെ വിവരം അറിയിച്ച് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി.
Read More »