KeralaNEWS

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു

തിരുവനന്തപുരം:തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു.
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്. 49 വയസ്സായിരുന്നു.ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം.
സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്ബതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.ഇതോടെ അവിടെത്തന്നെ അഡ്മിറ്റാക്കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. പിന്നീട് പേവിഷബാധയ്ക്കുള്ള ചികിത്സ നൽകിയെങ്കിലും 11-ആം തീയതി ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.

Back to top button
error: