IndiaNEWS

വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് ബാലിക മരിച്ചു; മരണകാരണം ‘സ്പിരിറ്റ്’ അല്ലെന്ന് ഡോക്ടര്‍മാര്‍!

ചെന്നൈ: വെള്ളത്തിനു പകരം അബദ്ധത്തില്‍ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒന്‍പതുകാരി മരിച്ചു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണു കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തില്‍ ഇത് കുടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

എന്നാല്‍, സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതര്‍ തള്ളി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണു പെണ്‍കുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാര്‍ട്ടത്തില്‍ പറയുന്നത്. സ്പിരിറ്റ് കുടിച്ചയുടന്‍ തന്നെ പെണ്‍കുട്ടി തുപ്പിക്കളഞ്ഞിരുന്നുവെന്നും കുട്ടിയുടെ ഉള്ളില്‍ വളരെ കുറവ് സ്പിരിറ്റിന്റെ അംശം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞൊള്ളുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മധുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: