CrimeNEWS

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; സിപിഎം പ്രവര്‍ത്തകരെ പുറത്താക്കി

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്രാഞ്ച് അംഗത്തിനുമെതിരേയാണ് നടപടി. പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.അഖില്‍, സേവ്യര്‍, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി.

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി സിപിഎമ്മില്‍ ചില ആളുകള്‍ക്ക് ബന്ധമുണ്ട് എന്ന ആരോപണം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള പരിശോധനകള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതാക്കന്മാര്‍ക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരേയാണ് സിപിഎമ്മില്‍ അച്ചടക്ക നടപടി കൈക്കൊണ്ടത്.

Signature-ad

എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്‌റ്റോ ഇടപാടിലാണ് നടപടി. 30 ലക്ഷത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. എന്നാല്‍, കോടികളുടെ ഇടപാടാണ് നടന്നതെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ലഭിച്ച പരാതിയിലാണ് നടപടി.

Back to top button
error: