മുതിര്‍ന്നവരെയും കുട്ടികളെയും തോണിക്കടവിലേക്ക് ആകര്‍ഷിക്കുന്നത് ഇവിടുത്തെ വാച്ച് ടവര്‍ ആണ്. മുകളില്‍ നിന്നു നോക്കിയാല്‍ പ്രദേശത്തെ മുഴുവൻ കാഴ്ചകളും ആകാശത്തു നിന്നെന്ന പോലെ കാണാം. പച്ചപ്പ് പുതച്ചു നില്ക്കുന്ന ജലാശയവും ചുറ്റിലും നിറഞ്ഞ് നില്ക്കുന്ന കാടും മരങ്ങളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ച.
അവധിദിവസങ്ങളും ആഴ്ചാവസാനങ്ങളും ഒക്കെ കുട്ടികളെയും കൊണ്ട് ധൈര്യമായി വരാൻ പറ്റിയ സ്ഥലം കൂടിയാണ് തോണിക്കടവ്. തിരക്കൊഴിഞ്ഞ ഇടത്ത് സ്വസ്ഥമായി സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇവിടേക്ക് വരാം.
രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്.
ഒരു യാത്രയില്‍ തന്നെ കുറഞ്ഞത് മൂന്നോ നാലോ സ്ഥലങ്ങള്‍ കൂടി കണ്ടേ ഇവിടെ നിന്നും മടങ്ങാനാവൂ. തൊട്ടടുത്തു തന്നെയാണ് പ്രസിദ്ധമായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്ബികുളം തുടങ്ങിയ സ്ഥലങ്ങളുള്ളത്