KeralaNEWS

മലബാര്‍ എക്‌സ്പ്രസിന് ഏഴിമല റെയില്‍വേ സ്‌റ്റേഷന് സമീപം കല്ലേറ് 

പയ്യന്നൂര്‍: മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന് ഏഴിമല റെയില്‍വേ സ്‌റ്റേഷന് സമീപം കല്ലേറ്.സംഭവത്തിൽ റയിൽവെ സംരക്ഷണസേനയും പോലീസും അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച രാത്രി എട്ടേകാലോടെയായിരുന്നു സംഭവം.സ്ലീപ്പര്‍ കോച്ചിലേക്കാണ് കല്ലേറുണ്ടായത്.കല്ലേറില്‍ ആര്‍ക്കും പരിക്കില്ല.യാത്രക്കാരാണ് ഈ വിവരം റെയില്‍വേ സംരക്ഷണസേനയെ അറിയിച്ചത്.
ഇതേ തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേന എസ്‌ഐ കെ.വി. ഉമേശനും സംഘവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.പയ്യന്നൂര്‍ പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.

Back to top button
error: