
തിരുവനന്തപുരം:കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് ഒരുങ്ങുന്നു.തിരുവനന്തപുരം കിള്ളിപ്പാലത്താണ് ഗുരുനാനക് ദര്‍ബാര്‍ ഗുരുദ്വാര ഉയരുന്നത്.
4,295 ചതുരശ്രഅടിയിലാണ് നിര്‍മാണം. ഒരു കോടി രൂപയാണ് പ്രാരംഭഘട്ട നിര്‍മാണ ചെലവ്.ഗുരുദ്വാര നിര്‍മാണത്തിനായി 30 വര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.ആദ്യം തിരുമലയിലാണ് സ്ഥലം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് കിള്ളിപ്പാലത്തെ 25 സെന്റ് സ്ഥലം പാട്ടത്തിന് നല്‍കുകയായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ 25ഓളം സിഖ് കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും പ്രാര്‍ഥിക്കാനും ഗുരുദ്വാര വേണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് തീരുമാനം.നിര്‍മ്മാണത്തിനായി സിഖ് കുടുംബങ്ങള്‍ ചേര്‍ന്ന് ഗുരുനാനക് ദര്‍ബാര്‍ അസോസിയേഷന്‍ എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan