Month: May 2023
-
Kerala
”രക്തസാക്ഷികള്‍ പോലീസ് ഓടിച്ചപ്പോള്‍ തെന്നിവീണ് മരിച്ചവര്‍; അനാവശ്യമായി കലഹിച്ചവര്‍”
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഴയില്‍ കെ.സി.വൈ.എം., ചെറുപുഴ, തോമാപുരം ഫൊറോനകളുടെ നേതൃത്വത്തില്‍ നടന്ന യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരെക്കുറിച്ച് പരാമര്‍ശിക്കവെയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പാംപ്ലാനിയുടെ പ്രസ്താവന. അപരന്റെ നന്മയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തികളാണ് അപ്പോസ്തലന്മാര്‍ എന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, 12 അപ്പോസ്തലന്മാരും രക്തസാക്ഷികളായി മരിച്ചവരാണ് എന്ന് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് രാഷ്ട്രീയക്കാരിലെ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാരിലെ രക്തസാക്ഷികള്‍ എന്നു പറഞ്ഞ ശേഷമായിരുന്നു രക്തസാക്ഷികളെ അപ്പോസ്തലന്മാരുമായി താരതമ്യപ്പെടുത്തിയുള്ള പരാമര്‍ശം. ”രാഷ്ട്രീയത്തിലെ രക്തസാക്ഷികളെന്നാല്‍, കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി അതിന്റെ പേരില്‍ വെടിയേറ്റ് മരിച്ചവരുണ്ടാകാം. പ്രകടനത്തിനിടയ്ക്ക് പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാകാം. പക്ഷേ, 12 അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം അവര്‍ നന്മയ്ക്കും സത്യത്തിനും…
Read More » -
India
കർണാടകയിലെ സർക്കാർ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്ന് വീഴും: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ
ചെന്നൈ:കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്ന് വീഴുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ. 2024 ആകുമ്ബോഴേയ്‌ക്കും ഈ കോണ്‍ഗ്രസ് സര്‍ക്കാര്‍ സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരില്‍ നിലം പൊത്തും.ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും ഈ സർക്കാർ നിലംപൊത്തുക തന്നെ ചെയ്യും. അണ്ണാമലൈ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ നടത്തിയ ദിവസങ്ങള്‍ നീണ്ട പരസ്യമായ പോരിന് ഒടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.എന്നാൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ശിവകുമാർ ചേരിയിലുള്ള ചില നേതാക്കൾ ഇതിൽ അസംതൃപ്തരാണെന്നും അവർ ബിജെപി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നുമുള്ള റിപ്പോർട്ടുകൾക്കിടയിലാണ് അണ്ണാമലൈയുടെ ഈ വെളിപ്പെടുത്തൽ. ഒരു വർഷത്തിനകം സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തല്ലിപ്പിരിഞ്ഞില്ലെങ്കിൽ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഇരുവർക്കും കൊടുക്കണമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
Read More » -
India
ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം;35 കാരിയെ ബലാത്സംഗം ചെയ്തത് 4 പേർ ചേർന്ന്
മീററ്റ്: ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ 35കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.സർക്കാർ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കൺസൾട്ടൻസി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. ഓഫീസിലെത്തിയ വിധവയായ 35 കാരിക്ക് മയക്കുമരുന്ന് കലര്‍ന്ന ശീതളപാനീയം കുടിക്കാന്‍ നല്‍കിയ ശേഷം നാല് പേര്‍ ചേര്‍ന്ന് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തുകയും ചെയ്തു.അവശയായ യുവതിയെ വിജനമായ വഴിയരികിൽ ഉപേക്ഷിച്ചു പോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും
തൃശൂര്‍: ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അയ്യന്തോള്‍ ഊരമ്ബത്ത് വീട്ടില്‍ ദീപേഷ് കൃഷ്ണയെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ അതിവേഗ സ്പെഷല്‍ കോടതി (പോക്സോ -രണ്ട്) ജഡ്ജി ജയ പ്രഭു ആണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്തപക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2022 ആഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ഇയാള്‍ ലൈംഗികാതിക്രമം കാണിച്ചതായാണ് കേസ്. തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിജയന്‍ രജസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ആര്‍.എസ്. വിനയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Read More » -
Kerala
സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്ളാഷ് ലൈറ്റുകള്‍ക്ക് പിടിവീഴും; മോഡിഫിക്കേഷന്‍ വരുത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി
തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ വാഹനങ്ങളിലായാലും നിയമവിരുദ്ധമായി എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ വാഹനങ്ങളിലെ ബോണറ്റില്‍ പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ നീക്കം ചെയ്ത് തുടങ്ങിയതായാണ് വിവരം. ഇതിന് പുറമേ യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വാഹനത്തില്‍ മോഡിഫിക്കേഷന്‍ വരുത്തി യാത്ര ചെയ്യുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനത്തില്‍ മോഡിഫിക്കേഷന്‍…
Read More » -
Kerala
സ്ഥാപനത്തിലെ ഉസ്താദും മറ്റൊരു അദ്ധ്യാപകനും ചേര്‍ന്ന് മകളെ പീഡിപ്പിച്ചതായി അസ്മിയയുടെ മാതാവ്
തിരുവനന്തപുരം:ബാലരാമപുരത്ത് വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.മകളെ സ്ഥാപനത്തിലെ ഉസ്താദും മറ്റൊരു അദ്ധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായി അസ്മിയയുടെ മാതാവാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒരാഴ്ച മുന്‍പാണ് അസ്മിയയെ കോളേജിലെ ലൈബ്രറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് രക്ഷിതാക്കള്‍ അന്നുമുതൽ പറഞ്ഞിരുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്നും കുടുംബം ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു.അതിനുപിന്നാലെയാണ് സ്ഥാപനത്തിലെ ഉസ്താദും മറ്റൊരു അദ്ധ്യാപികനും ചേര്‍ന്ന് അസ്മിയയെ പീഡിപ്പിച്ചതായി മകൾ തന്നോട് പറഞ്ഞിരുന്നതായുള്ള മാതാവിന്റെ വെളിപ്പെടുത്തൽ. അതേസമയം ബാലരാമപുരത്ത് വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥാപനത്തിനെതിരെ കളക്ടര്‍ക്ക് കത്ത് നല്‍കി പോലീസ്.മദ്രസയ്‌ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി ഇല്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.ഹോസ്റ്റലുകളും മറ്റ് വിദ്യാഭ്യാസ കെട്ടിടങ്ങളും പ്രവര്‍ത്തിക്കാനുള്ള അനുമതി സ്ഥാപനത്തിന് ലഭിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.ഇത് സാധൂകരിക്കുന്നതാണ് പോലീസ് ഇപ്പോള്‍ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലെ വിവരങ്ങള്‍. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കള്‍, സഹപാഠികള്‍, കോളേജ് അദ്ധ്യാപകര്‍ തുടങ്ങിയവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തി.ചിലരെ സ്റ്റേഷനില്‍ എത്തിച്ചും മൊഴി…
Read More » -
NEWS
”എന്തൊരു തൊന്തരവാണിത് കേള്”…മോദിയുടെ ജനപ്രീതിയില്‍ ‘പരാതിപ്പെട്ട്’ ബൈഡനും ആല്‍ബനീസും
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ജനപ്രിയതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. അമേരിക്കയിലും ഓസ്ട്രേലിയയിലുമടക്കം മോദി എത്തിച്ചേരുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതിനാല്‍ മോദിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തങ്ങള്‍ക്ക് വലിയ തലവേദനയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയില്‍ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ആശയവിനിമയം. അടുത്ത മാസം നടക്കാനിരിക്കുന്ന മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായ പൊതുപരിപാടിക്ക് ഇപ്പോള്‍ത്തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യുഎസിലെ പ്രമുഖ വ്യക്തികള്‍ ടിക്കറ്റുകള്‍ക്കായി അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മോദിയോട് പറഞ്ഞു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സിഡ്നിയിലും വലിയ ജനത്തിരക്കാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ചൂണ്ടിക്കാട്ടി. സിഡ്നിയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മോദിയുടെ പൊതുപരിപാടിയില്‍ പരമാവധി ഇരുപതിനായിരം പേര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, അതിലും എത്രയോ അധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍…
Read More » -
India
വൈറല്‍ ക്ഷണക്കത്തില്‍ വിറച്ചു! മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്
ഡെഹ്‌റാഡൂണ്‍: വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ഭൈരവ് സേന, ബജ്‌റങ്ദള്‍ തുടങ്ങിയ സംഘടനകളില്‍നിന്നടക്കം എതിര്‍പ്പ് ശക്തമായതോടെ, മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ ബിജെപി നേതാവ് യശ്പാല്‍ ബെനാമാണ്, മതപരമായ എതിര്‍പ്പിനെ തുടര്‍ന്ന് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്. ഈ മാസം 28ന് വിവാഹം നടത്താനായിരുന്നു തീരുമാനം. കുടുംബകാര്യമാണെന്ന് പറഞ്ഞ് ആദ്യം പ്രതിരോധിച്ച നേതാവ്, എതിര്‍പ്പ് ശക്തമായതോടെയാണ് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്. മുസ്‌ലിം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മകളെ മുസ്‌ലിം യുവാവിനു വിവാഹം കഴിച്ചു നല്‍കാനുള്ള മുന്‍ എംഎല്‍എ കൂടിയായ യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നായിരുന്നു ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനം. ഇതിനിടെ ‘ലവ് ജിഹാദ്’ ആരോപണം ഉയര്‍ത്തിയും ഒരു വിഭാഗം രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങി വന്‍ വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുമായും താരതമ്യങ്ങള്‍ വ്യാപകമായതോടെയാണ്, യശ്പാല്‍ വിവാഹക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തിയത്.…
Read More » -
Kerala
നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം:രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി.കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഇന്നലെ ബിവറേജസ് കോര്‍പറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളില്‍ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സര്‍ക്കുലര്‍.കഴിഞ്ഞ ദിവസമാണ് 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അറിയിച്ചിരുന്നത്. അതേസമയം, നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Read More »
