തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം കുളത്തൂപ്പുഴ സ്വദേശി മുരളീധരന്‍ (76) ആണ് വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്. യൂറോളജി വാര്‍ഡില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു മുരളീധരന്‍.പുലര്‍ച്ചെ നാല് മണിയോടെ കൂടെയുണ്ടായിരുന്നവര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പ്രോസ്‌റ്റേറ്റ് സംബന്ധമായ അസുഖത്തിനാണ് മുരളീധരൻ ചികിത്സ തേടിയത്.ശസ്ത്രക്രിയ അടക്കം നിശ്ചയിച്ചിരുന്നു. രോഗത്തെക്കുറിച്ചുള്ള മാനസിക വിഷമം മൂലമാകാം ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan