KeralaNEWS

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകൾക്ക് വിലക്ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ഇതുസംബന്ധിച്ച്‌ നേരത്തെ ഉത്തരവുണ്ടായിരുന്നെങ്കിലും  പാലിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

 

Signature-ad

ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമല്ലാതെ ക്ഷേത്രങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും മാസ് ഡ്രില്ലിനും ക്ഷേത്രത്തിന്റെ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുകയും മേലുദ്യോഗസ്ഥരെ വിശദാംശങ്ങള്‍ അറിയിക്കുകയും വേണം. ശാഖാപ്രവര്‍ത്തനം തടയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Back to top button
error: