Month: May 2023
-
Kerala
കോടഞ്ചേരി പതങ്കയത്ത് മലവെള്ളപ്പാച്ചില്‍;രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി
കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് കോടഞ്ചേരി പതങ്കയത്ത് മലവെള്ളപ്പാച്ചില്‍.മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മലപ്പുറം താനൂര്‍ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയത്.കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്.മഴയും നീരൊഴുക്കും ശക്തമായതോടെ തിരുവമ്ബാടി പുന്നക്കല്‍ ചെറുപുഴയിലും മലവെള്ളപ്പാച്ചില്‍ ആരംഭിച്ചിട്ടുണ്ട്.പുഴയിൽ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി. ചേമഞ്ചേരി കാപ്പാട് ഏരൂല്‍ ഭാഗത്ത് ശക്തമായ ഇടിമിന്നലുമുണ്ടായി.ചില വീടുകള്‍ക്ക് ഇടിമിന്നലില്‍ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
Read More » -
Movie
കുഞ്ചാക്കോ ബോബനും ദര്‍ശന രാജേന്ദ്രനും കമല്‍ ഹാസനും കെ.പി കുമാരനും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മികച്ച ചിത്രങ്ങൾ ഹെഡ്മാസ്റ്റര്‍, ബി 32-44 വരെ; സംവിധായകന്‍ മഹേഷ് നാരായണന്‍
മികച്ച സിനിമയ്ക്കുള്ള 2022 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം: അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി.(ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം) ഇക്കുറി 82 ചിത്രങ്ങളാണ് അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല,…
Read More » -
Kerala
വയനാട്ടിൽ യുവവനിതാ ഡോക്ടർ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
വയനാട് ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രെഫസർ ഡോക്ടര്‍ കെ പി രശ്മിയെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. അനസ്തേഷ്യ വിദഗ്ധയായ ഡോക്ടര്‍ കെ പി രശ്മി (33) പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയാണ്. മരണ കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തിയ രശ്മിയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് മേപ്പാടി പൊലീസ് അറിയിച്ചു. രശ്മിയുടെ മരണം ഉറ്റവരെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചു. അമിതമായി അനസ്തേഷ്യ മരുന്ന് അകത്ത് കടന്നതാണ് മരണകാരണം എന്നാണ് സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസില്‍ ഉന്നത വിജയം നേടിയ രശ്മി അന്നത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ 610-ാം റാങ്ക് നേടിയിരുന്നു. മംഗ്‌ളുറു യേനപ്പോയ മെഡികല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദുമ തിരുവക്കോളി സ്വദേശി ഡോ.…
Read More » -
Kerala
വന്യജീവി ആക്രമണമുണ്ടായാല്‍ ഈ ടോള്‍ ഫ്രീയിലേക്ക് വിളിക്കാം
വന്യജീവി ആക്രമണമുണ്ടായാൽ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാം. നമ്പർ:18004254733. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണിത്.ഇത് കൂടാതെ വയനാട് , കണ്ണൂര്‍ , അതിരപ്പള്ളി , ഇടുക്കി തുടങ്ങിയ ഹോട്ട് സ്പോട്ടുകളില്‍ ദ്രുതകര്‍മ്മസേനകള്‍ രൂപീകരിക്കും.വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചതാണിത്. കാട്ടുപന്നികളെ വെടിവയ്ക്കാനുളള സമയം നീട്ടിയെന്നും മന്ത്രി അറിയിച്ചു.ഈ മാസം 28 വരെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്.അത് ഒരു വര്‍ഷം നീട്ടി നല്‍കി ഉത്തരവിറങ്ങി. കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളിയിരുന്നു.അതിനാല്‍ നിയമഭേദഗതിയാണ് ആവശ്യം.വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
India
മോദിയുടെ പേരും ഫോട്ടോയും ശരീരത്തിൽ പതിപ്പിച്ച് യുവതികൾ
പേരിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോയും ശരീരത്തിൽ പതിപ്പിച്ച് യുവതികൾ.ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. മോദിയുടെ ഫോട്ടോയോടൊപ്പം ‘വെൽക്കം ടൂ സൂററ്റ്’ എന്നാണ് മിക്കവരും എഴുതിയിരിക്കുന്നത്.വെൽക്കത്തിന് ഒരെല്ല്(L) കൂടുതലായിപ്പോയത് യാദൃശ്ചികമാകാം.ചിലർ മോദിയുടെ ഫോട്ടോയ്ക്ക് പകരം കടുവയുടെയും മറ്റുചിലർ പുള്ളിപ്പുലിയുടെയും ചിത്രമാണ് ശരീരത്തിൽ പതിപ്പിച്ചിരിക്കുന്നത്.
Read More » -
Kerala
സംസ്ഥാനത്ത് പുതിയ മദ്യനയം
തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കും.ബാറുകളുടെ ലൈസന്‍സ് ഫീസില്‍ വര്‍ധനയുണ്ടാകും.അഞ്ചു മുതല്‍ പത്ത് ലക്ഷം വരെ വര്‍ധനയുണ്ടാകും എന്നാണ് റിപ്പോർട്ട്. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും.ഐടി പാര്‍ക്കുകളിലെ മദ്യശാലകള്‍ക്കും വ്യവസ്ഥകൊണ്ടുവരും.പ്രധാന ഐടി കമ്ബനികളുടെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലായിരിക്കും മദ്യവിതരണത്തിനുള്ള സ്ഥലം അനുവദിക്കുക. ക്ലബ്ബുകളുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം.നടത്തിപ്പിന്‍റെ ഉത്തരവാദിത്തം കമ്ബനികള്‍ക്കായിരിക്കും.പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല
Read More » -
Kerala
ഇന്ത്യൻ തപാൽ വകുപ്പിൽ 12828 ഒഴിവുകൾ
ഇന്ത്യൻ തപാൽ വകുപ്പിൽ ഗ്രാമിക് ഡാക് സേവക് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.മൊത്തം 12828 ഒഴിവുകളാണുള്ളത്. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.12,828 തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.മെയ് 22 മുതല്‍ ജൂണ്‍ 11 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. എല്ലാ തസ്തികകള്‍ക്കും 100 രൂപയാണ് അപേക്ഷാ ഫീസ്.
Read More » -
Local
കോടഞ്ചേരി-കക്കാടംപോയിൽ മലയോര ഹൈവേയിൽ വാഹനാപകടം
പുല്ലുരാംപാറ: കോടഞ്ചേരി കക്കാടംപോയിൽ മലയോര ഹൈവേയിൽ മിൽമ പാൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കമ്പിവേലിയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു. പുല്ലുരാംപാറ, പള്ളിത്താഴെയ്ക്കു സമീപമായിരുന്നു അപകടം.മിൽമ ജീവനക്കാരായ 2 പേർക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരും മുക്കത്തു നിന്നുള്ള ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
ഉപരാഷ്ട്രപതിയുടെ സന്ദർശനം ഇന്ന്; കണ്ണൂരിൽ ബോംബ് ശേഖരം കണ്ടെത്തി
കൂത്തുപറമ്പ്: ഉപരാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ബോംബ് ശേഖരം കണ്ടെത്തി. കണ്ണവം എസ്ഐ ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പട്രോളിംഗിനിടെയാണ് എട്ടു നാടന്‍ ബോംബുകള്‍ കണ്ടത്. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.ഇന്നലെ വൈകുന്നേരമായിരുന്നു ബോംബ് കണ്ടെത്തിയത്.ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ്
കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബംഗളൂരിലേക്ക് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു.അത്തോളി- പേരാമ്പ്രാ- കുറ്റ്യാടി- തൊട്ടിൽപ്പാലം- മാനന്തവാടി വഴിയാണ് ബസ് ബംഗളൂരുവിൽ എത്തുക. അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ബസ് ഈ ഭാഗത്തു നിന്നുള്ളവർക്ക് കോഴിക്കോട് എത്താതെ തന്നെ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുവാൻ സഹായിക്കും. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് രാത്രി 9.00 മണിക്കാണ് ബസ് പുറപ്പെടുന്നത്.അത്തോളിയിൽ 9.30, പേരാമ്പ്രയിൽ 10.30, കുറ്റ്യാടിയിൽ 10.45, തൊട്ടിൽപ്പാലം 11.00, വെള്ളമുണ്ട 11.45, മാനന്തവാടി 11.59 , പുലർച്ചെ 3.30ന് മൈസൂർ, രാവിലെ 6.00 മണിക്ക് ബംഗളൂരു എന്നിങ്ങനെയാണ് സമയം. തിരികെ ബംഗളൂരുവിൽ നിന്നും വൈകിട്ട് 3.00 മണിക്ക് ആരംഭിക്കുന്ന സർവീസ് 3.40ന് ബിഡദി, 5.30ന് മൈസൂര്‍, 10:30ന് തൊട്ടിൽപ്പാലം,11:00ന് പേരാമ്പ്ര, പുലർച്ചെ 12:01ന് കോഴിക്കോട്. കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ 624 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read More »