കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് കോടഞ്ചേരി പതങ്കയത്ത് മലവെള്ളപ്പാച്ചില്‍.മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
മലപ്പുറം താനൂര്‍ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയത്.കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്.മഴയും നീരൊഴുക്കും ശക്തമായതോടെ തിരുവമ്ബാടി പുന്നക്കല്‍ ചെറുപുഴയിലും മലവെള്ളപ്പാച്ചില്‍ ആരംഭിച്ചിട്ടുണ്ട്.പുഴയിൽ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി.
ചേമഞ്ചേരി കാപ്പാട് ഏരൂല്‍ ഭാഗത്ത് ശക്തമായ ഇടിമിന്നലുമുണ്ടായി.ചില വീടുകള്‍ക്ക് ഇടിമിന്നലില്‍ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.