Month: May 2023

  • Kerala

    ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

    ചെങ്ങന്നൂർ: ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.അടൂർ സ്വദേശിയായ ബിജുമോൻ(43) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർ ഉടൻതന്നെ കല്ലിശ്ശേരി കെ എം ചെറിയാൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • India

    ‘നമ്മുടെ വിശ്വഗുരു തനിച്ചായി!’ -മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

    ടോക്യോ: ഹിരോഷിമയിലെ ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ പങ്കുവെച്ച്‌ സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ‘നമ്മുടെ വിശ്വഗുരു തനിച്ചായി!’ എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജി7 നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ചേര്‍ന്നുള്ള ഫോട്ടോ സെഷന് ശേഷം മറ്റു ലോക നേതാക്കള്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ആരും ശ്രദ്ധിക്കാത്തതിനാല്‍ മോദി തിരിച്ചുനടക്കുന്നതാണ് വിഡിയോയിലുള്ളത്. ഉച്ചകോടിക്കിടയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷൺ ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന എ.എന്‍.ഐ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.എ.എന്‍.ഐയെ ഉദ്ധരിച്ച്‌ നിരവധി ദേശീയ, പ്രാദേശിക മാധ്യമങ്ങളും ഓട്ടോഗ്രാഫ് വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.എന്നാല്‍, ഈ വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് വെളിപ്പെടുത്താൻ എ.എന്‍.ഐ ഇതുവരെ തയാറായിട്ടില്ല.

    Read More »
  • Kerala

    വിവാഹസത്കാരത്തില്‍ മീന്‍കറി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ആശുപത്രിയില്‍

    എറണാകുളം: ഉദയംപേരൂര്‍ മാളേകാടില്‍ വിവാഹ തലേന്നത്തെ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. 75-ലേറെ പേര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരില്‍ പലരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഗര്‍ഭിണിയായ യുവതിയെ എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി സത്കാരത്തില്‍ പങ്കെടുത്ത് മീന്‍ കറി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാവിലെയോടെയാണ് ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയത്. രാവിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള മൂന്നുപേര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. 20 പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി നിരീക്ഷണത്തിലാണ്.

    Read More »
  • Kerala

    ക്ഷേത്രാങ്കണങ്ങളിൽ ആർഎസ്എസിനെ നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പൂട്ടിക്കണം:ശശികല ടീച്ചർ

    കോഴിക്കോട്:ക്ഷേത്രാങ്കണങ്ങളിൽ ആർഎസ്എസിനെ നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പൂട്ടിക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ. ക്ഷേത്രങ്ങളുടെ കാവൽക്കാരാണ് ആർഎസ്എസ്.കാവൽക്കാരെ മാറ്റി ക്ഷേത്രങ്ങൾ കൈയ്യടക്കാനുള്ള കമ്മ്യൂണിസ്റ് സർക്കാരുകളുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണിത്.ക്ഷേത്രങ്ങളിൽ നിന്ന് ആർഎസ്എസിനെ അകറ്റുന്നത് ജിഹാദികളെ സുഖിപ്പിക്കാനാണെന്നും ശശികല ടീച്ചർ പറഞ്ഞു.

    Read More »
  • India

    കാറ്റും മഴയും;വഴിയില്‍ കുടുങ്ങി ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസ്

    ഭുവനേശ്വർ:പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത് ദിവസങ്ങള്‍ക്കം വഴിയില്‍ കുടുങ്ങി ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസ്.കാറ്റിലും മഴയിലും വൈദ്യുതി തടസ്സം നേരിട്ടതോടെയാണ് വന്ദേഭാരത് വഴിയിൽ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ദുലാഖപട്ടണ-മഞ്ചൂരി റോഡ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും ഡ്രൈവര്‍ ക്യാബിന് മുന്നിലെ ഗ്ലാസിനും വശങ്ങളിലെ ജനാലച്ചില്ലുകള്‍ക്കും കേടുപാടുണ്ടായി. ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ തിങ്കളാഴ്ചത്തെ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.ഒഡീഷയിലെ പുരിയെ പശ്ചിമ ബംഗാളിലെ ഹൗറയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്

    Read More »
  • Kerala

    കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ശാന്തിക്കാരൻ അറസ്റ്റിൽ

    അ​മ്പ​ല​പ്പു​ഴ: കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്വി​ഫ്റ്റ് ബ​സി​ല്‍ യാ​ത്ര​ക്കി​ടെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ശാ​ന്തി​ക്കാരൻ അറസ്റ്റിൽ.ചേ​ർ​ത്ത​ല, കൊ​ക്കോ​ത​മം​ഗ​ലം, രാ​ജു നി​വാ​സിൽ രാ​ജേ​ഷ്(42) ആ​ണ് പി​ടിയിലായത്.​ പ​ള്ളി​പ്പാ​ട് ന​രീ​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ക്കാ​ര​നാണ് ഇയാൾ.​ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.തി​രു​വ​ന​ന്ത​പുരത്തു നിന്നും തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍ അ​ങ്ക​മാ​ലി​ക്ക് യാ​ത്ര​ചെ​യ്ത യു​വ​തി​യേ​യും കു​ട്ടി​യേ​യു​മാ​ണ്​ ഇ​യാ​ൾ ദ്രോ​ഹി​ച്ച​ത്. യുവതി കണ്ടക്ടറോട് പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു. പുന്നപ്ര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻഡ്​ ചെ​യ്തു.

    Read More »
  • India

    ഗംഗ നദിയിൽ ബോട്ട് മറിഞ്ഞ് നാലു മരണം; കൂടുതൽ പേർക്കായി തിരച്ചിൽ

    ലക്നൗ:ഗംഗ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.മൊത്തം നാൽപ്പത് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ഗംഗ നദിയുടെ മാല്‍ഡെപൂര്‍ ഘട്ടില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.20 മുതല്‍ 25 വരെ പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബോട്ടില്‍ നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.അമിതഭാരത്തെ തുടര്‍ന്നാണ് ബോട്ട് മറിഞ്ഞതെന്നാണ് നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

    Read More »
  • Kerala

    കോടതി ഉത്തരവ് പ്രകാരം ഗവിയിലേക്ക് സർവീസ് ആരംഭിച്ച സ്വകാര്യ ബസ് വനംവകുപ്പ് തടഞ്ഞിട്ടു

    വണ്ടിപ്പെരിയാര്‍: ഗവിയിലേക്ക് ആരംഭിച്ച സ്വകാര്യ ബസ് സര്‍വീസ് വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ വനം വകുപ്പ് തടഞ്ഞു.അനുമതിയില്ലാത്തതിനാലാണ് തടഞ്ഞതെന്നു വനംവകുപ്പ് അറിയിച്ചു.എന്നാല്‍, കോടതി ഉത്തരവ് പ്രകാരമാണ് ബസ് സര്‍വീസ് ആരംഭിച്ചതെന്നു ഉടമകള്‍ അറിയിച്ചുവെങ്കിലും ബസ് കടത്തിവിടാൻ വനംവകുപ്പ് തയാറായില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രവും ആദിവാസി വിഭാഗങ്ങള്‍ അടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നതുമായ ഗവിയിലേക്കു വണ്ടിപ്പെരിയാറില്‍നിന്ന് ആരംഭിച്ച മുബാറക് ബസ് സര്‍വീസാണ് വള്ളക്കടവിലെ ചെക്ക് പോസ്റ്റില്‍ വനം വകുപ്പ് തടഞ്ഞത്.യാത്രാദുരിതമനുഭവിക്കുന്ന ഗവി നിവാസികളുടെ അഭ്യര്‍ഥനപ്രകാരമാണ് മുബാറക് ബസ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്നു സര്‍വീസ് പെര്‍മിറ്റ് പുതുക്കി വാങ്ങി കോടതി ഉത്തരവോടെ ഇന്നലെ സര്‍വീസ് ആരംഭിച്ചത്. എന്നാല്‍, വണ്ടിപ്പെരിയാറില്‍നിന്ന്  യാത്രക്കാരുമായി ഗവിയിലേക്കു പുറപ്പെട്ട ബസ് വനം വകുപ്പ് വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ തടയുകയായിരുന്നു.കോടതി ഉത്തരവും പെര്‍മിറ്റും വിവരാവകാശ പ്രകാരമുള്ള രേഖകളും ബസ് ജീവനക്കാര്‍ വനം വകുപ്പിനെ കാണിച്ചെങ്കിലും പെരിയാര്‍ കണ്‍സര്‍വേഷന്‍റെ അനുമതിയില്ലെന്ന കാരണം പറഞ്ഞായിരുന്നു വനം വകുപ്പ് ബസ് സര്‍വീസ് തടഞ്ഞത്. 2004…

    Read More »
  • India

    മണിപ്പൂര്‍ വംശീയ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രിസ്ത്യന്‍ പള്ളികൾ; പലായനം ചെയ്തത് 30000 ആളുകൾ

    ഇംഫാൽ:മണിപ്പൂര്‍ വംശീയ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രിസ്ത്യന്‍ പള്ളികളെന്ന് റിപ്പോര്‍ട്ട്.തീവെക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്. മേയ് മൂന്നിന് ആരംഭിച്ച്‌ ഒരാഴ്ച  നീണ്ടുനിന്ന വംശീയ കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 250ഓളം പേര്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക കണക്ക് പ്രകാരം 30,000ഓളം ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.പര്‍വതമേഖലയിലും താഴ്വരയിലുമായി 45,000ഓളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രബല ഹിന്ദു വിഭാഗമായ മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ കലാപഭൂമിയാക്കി മാറ്റിയത്. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നത് തങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് നാഗ, കുകി ഗോത്രവിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ ഗോത്രവിഭാഗങ്ങള്‍ നടത്തിയ മാര്‍ച്ചും, അതിന് നേരെയുണ്ടായ ആക്രമണവുമാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വ്യാപിച്ചത്.   സംസ്ഥാനത്തെങ്ങും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കേണ്ട…

    Read More »
  • Kerala

    പത്തിലെ റിസൾട്ട് വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ വിദ്വാർത്ഥിയെ കാണാനില്ല 

    തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വാങ്ങാമെന്ന് പറഞ്ഞിട്ട് വീട്ടിൽ നിന്നും ഇറങ്ങിയ പതിനഞ്ചുകാരനെ കാണാനില്ല.കല്ലറ ഇരുളൂർ പമ്മത്തിൽ കീഴിലുള്ള അഭയ ദേവിനെയാണ്  കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന  അഭയ ദേവ് സർട്ടിഫിക്കറ്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യണം എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പൈസ വാങ്ങി ഇറങ്ങിയതായിരുന്നു.  അതിനുശേഷം കൂട്ടുകാരോട്  ബൈ എന്ന് മെസ്സേജ് അയച്ചിരുന്നു.കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഭയവായി താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിലോ  പാങ്ങോട് പോലീസ് സ്റ്റേഷനിലോ അറിയിയ്ക്കുക.  Ph : 9946560813  , 8590591344.

    Read More »
Back to top button
error: