LocalNEWS

കോടഞ്ചേരി-കക്കാടംപോയിൽ മലയോര ഹൈവേയിൽ വാഹനാപകടം

പുല്ലുരാംപാറ: കോടഞ്ചേരി  കക്കാടംപോയിൽ മലയോര ഹൈവേയിൽ മിൽമ പാൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കമ്പിവേലിയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു.
പുല്ലുരാംപാറ, പള്ളിത്താഴെയ്ക്കു സമീപമായിരുന്നു അപകടം.മിൽമ ജീവനക്കാരായ 2 പേർക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാരും മുക്കത്തു നിന്നുള്ള ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: