Month: May 2023
-
Crime
ഓപ്പറേഷൻ പി ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 133 കേസുകൾ; ഐടി ജീവനക്കാരടക്കം എട്ട് പേർ പിടിയിൽ
തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 133 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ ഐടി ജീവനക്കാരടക്കം എട്ട് പേർ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തു. അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. പിടിയിലായവർക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിൻറെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കർശന നടപടിയുണ്ടാകുമെന്നും സൈബർ ഡോം മേധാവി ഐജി പി പ്രകാശ് അറിയിച്ചു. സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികൾക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിൻറെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത്…
Read More » -
NEWS
ധാരാവിയിലെ ചേരിയില്‍ നിന്ന് ആഡംബര സൗന്ദര്യ ബ്രാന്‍ഡിന്റെ മുഖമായി 14 കാരി
ധാരാവിയിലെ ചേരിയില്‍ നിന്ന് ആഡംബര സൗന്ദര്യ ബ്രാന്‍ഡായ ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന്റെ യുവതി കളക്ഷന്‍ വിഭാഗത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് 14 വയസുകാരിയായ മലീഷ ഖര്‍വ. 2020-ല്‍ ഒരു വീഡിയോ ഷൂട്ടിന് മുംബൈയിലെത്തിയ ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഹോഫ്മാനാണ് ഖര്‍വയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഗോഫൗണ്ട്മി എന്നൊരു പേജും താരം തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായായിരുന്നു ഇത്. ഖര്‍വ ഇതിനോടകം മോഡലിങ് രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവിലത്തേയാണ് ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന്റേത്. കഴിഞ്ഞ ഏപ്രിലില്‍ തന്റെ ചിത്രങ്ങളുള്ള ഒരു സ്റ്റോറിലെത്തിയ മലീഷയുടെ വീഡിയോ ഫോറസ്റ്റ് എസെന്‍ഷ്യല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മലീഷയുടെ കഥ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നായിരുന്നു വീഡിയോയ്ക്ക് നല്‍കിയിരുന്ന ക്യാപ്ഷന്‍.
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു
തിരുവല്ല: ശക്തമായി വീശിയടിച്ച കാറ്റില്‍ തിരുവല്ല-അമ്ബലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്ബ്രത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പടഹാരത്തില്‍ പടിക്ക് സമീപത്തായിരുന്നു സംഭവം.ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് പോസ്റ്റ് ഒടിഞ്ഞു വീണത്. പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറുമരവും റോഡിലേക്ക് വീണു. തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പോസ്റ്റ് ബസിന് മുകളില്‍ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടത്.സംഭവത്തിൽ ആർക്കും പരിക്കില്ല.
Read More » -
Kerala
എം.മുകുന്ദനും വി.ജെ ജെയിംസിനും പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം, ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും
മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള 2022 ലെ പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘നിങ്ങള്‍’ എന്ന നോവല്‍ രചിച്ച എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. വെള്ളിക്കാശ് എന്ന ചെറുകഥയുടെ കര്‍ത്താവായ വി. ജെ. ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടു ക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, ‘നന്‍പകല്‍ നേരത്തു മയക്കം’ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യം മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം…
Read More » -
India
ഗുജറാത്തിൽ പത്താംക്ലാസ് പരീക്ഷയിൽ ഒരു കുട്ടിപോലും ജയിക്കാത്ത 63 സ്കൂളുകൾ
ഗാന്ധിനഗർ:ഗുജറാത്തിൽ പത്താംക്ലാസ് പരീക്ഷയിൽ ഒരു കുട്ടിപോലും ജയിക്കാത്ത 63 സ്കൂളുകൾ. റിസൾട്ട് പ്രകാരം ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർസെക്കൻഡറി ബോർഡ് നടത്തിയ പരീക്ഷയിൽ 63 സ്കൂളുകളിലെ ഒരു വിദ്യാർത്ഥി പോലും വിജയിച്ചില്ല.ആകെ 66.97 ശതമാനം വിദ്യാർത്ഥികളാണ് പരീക്ഷയിൽ വിജയിച്ചത്. അതേസമയം ഗുജറാത്തി മീഡിയം സ്കൂളുകളിൽ 64.8 ശതമാനം പേരാണ് വിജയിച്ചത്.
Read More » -
Kerala
97 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും
കണ്ണൂർ: 97 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും.കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്‌എസ്‌എസിൽ വെച്ചാണ് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ്. ഇതുവരെ കിഫ്‌ബി ഫണ്ടില്‍ മാത്രം അഞ്ചു കോടി രൂപ നിരക്കില്‍ 126 സ്കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കില്‍ 153 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കില്‍ 98 സ്കൂള്‍ കെട്ടിടങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഇതിനു പുറമേയാണ് 97 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. പുതുതായി12 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുന്ന ചടങ്ങും നാളെ നടക്കും.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങില്‍ അധ്യക്ഷനാകും.
Read More » -
Kerala
അമേരിക്കൻ കമ്പനികൾ കേരളത്തിൽ വൻ നിക്ഷേപം നടത്തും, പ്രാരംഭമായി 7 മില്യൺ ഡോളർ ധനസഹായം നേടി ഐ.ടി കമ്പനി
ആഗോള സാമ്പത്തിക പ്രതിസന്ധിയും ഐടി മേഖലയിൽ നിക്ഷേപിക്കുന്നതിന്റെ ആശങ്കകൾക്കും ഇടയിൽ അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളിൽ നിന്ന് ഏഴ് മില്യൺ ഡോളറിന്റെ ധനസഹായം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള 16 സംരംഭകരുടെ പ്രതിനിധി സംഘം അമേരിക്കയിൽ നിന്ന് മടങ്ങി. സംസ്ഥാനത്തെ മൂന്ന് ഐടി പാർക്കുകളിലായി പ്രവർത്തിക്കുന്ന 16 കമ്പനികളിൽ നാലെണ്ണം പദ്ധതികൾക്കായി യുഎസ് നിക്ഷേപകരുമായി കരാറിൽ ഒപ്പുവച്ചു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. നിക്ഷേപം സുരക്ഷിതമാക്കാൻ മറ്റ് ഏഴ് കമ്പനികളും യു.എസ് നിക്ഷേപകരും തമ്മിൽ നിലവിൽ ചർച്ചകൾ നടക്കുന്നുണ്ട്. ബാക്കിയുള്ള അഞ്ച് കമ്പനികൾ കരാറുകൾ നേടിയിട്ടുണ്ട്. ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനികൾ), കേരള സ്റ്റാർട്ട്-അപ്പ് മിഷൻ, യുഎസ്-ഇന്ത്യ ഇംപോർട്ടേഴ്‌സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. വാഷിംഗ്ടൺ ഡിസിയിൽ നടന്ന സെലക്ട് യുഎസ്എ നിക്ഷേപ ഉച്ചകോടിയിൽ പ്രതിനിധി സംഘം പങ്കെടുത്തു, യുഎസിലെ മറ്റ് നഗരങ്ങളിൽ ബിസിനസ് മീറ്റിംഗുകളും നടത്തി. ആഭ്യന്തര ഐടി കമ്പനികൾക്ക് നല്ല ബിസിനസ് അവസരങ്ങൾ…
Read More » -
Kerala
ഇത് ഗുരു ദക്ഷിണ…! ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ തന്റെ പ്രിയപ്പെട്ട അധ്യാപിക രത്‌ന ടീച്ചറെ കാണാൻ കണ്ണൂര്‍ പാനൂരിലെ വീട്ടിലെത്തി
കണ്ണൂര്‍: പാനൂര്‍ താഴെചമ്പാട് ‘ആനന്ദി’ല്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് പഴയ വിദ്യാര്‍ഥിയുടെ മട്ടും ഭാവത്തോടെയും. രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ പദവിയിലിരിക്കുമ്പോഴും തന്റെ പ്രിയപ്പെട്ട അധ്യാപികയെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നതിന്റെ ആകാംക്ഷയും പിരിമുറുക്കവും ഉപരാഷ്ട്രപതിയുടെ മുഖത്തുണ്ടായിരുന്നു. ഒരു വിദ്യാര്‍ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദര്‍ശനം. കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഉപരാഷ്ട്രപതി ടീച്ചറുടെ കാല്‍ തൊട്ട് വന്ദിച്ചു. പിന്നെ കൈകള്‍ ചേര്‍ത്ത് പിടിച്ചു സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്‌നി ഡോ. സുധേഷ് ധന്‍ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. സ്പീക്കര്‍ എ.എന്‍ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 1.33 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉപരാഷ്ട്രപതിയും പത്‌നിയും മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 1.50ഓടെ കാര്‍ മാര്‍ഗം ചാമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള ‘ആനന്ദ്’ വീട്ടില്‍ എത്തി. അര മണിക്കൂറോളം തന്റെ…
Read More » -
NEWS
അബുദാബിയിൽ വില്ലയ്ക്ക് തീപിടിച്ച് 6 പേർ മരിച്ചു
അബുദാബി: അബുദാബി മുഅസിസ് മേഖലയിലെ വില്ലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തെ കുറിച്ചുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം, ദുബായിലെ അല്‍ റാസിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്ബത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
മെഡിക്കൽ ജോലി ഒഴിവുകൾ
തൃശൂരിൽ മെഡിക്കൽ ഓഫീസര്‍ ഒഴിവ് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ 23ന് വൈകീട്ട് 5 മണിയ്ക്ക് മുൻപായി ടിസിഎംസി രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്, എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ ആധാര്‍ / വോട്ടേഴ്സ് ഐഡി കാര്‍ഡ് രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ 25ന് രാവിലെ 10.30ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0487 2333242. ഇസിജി ടെക്നീഷ്യൻ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇ സി ജി ടെക്നീഷ്യൻ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. 18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ തത്തുല്യം/ഡിപ്ലോമ ഇൻ…
Read More »