Month: May 2023
-
Kerala
ചക്കക്കൊമ്പനെ കാറിടിച്ചു;കാർ ചവിട്ടി തകർക്കാൻ ശ്രമം
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പൂപ്പാറക്ക് സമീപം ചക്കക്കൊമ്ബൻ എന്ന ആനയെ കാറിടിച്ച് ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്ക് ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഇടിയേറ്റ ആന കാര്‍ ചവിട്ടി തകര്‍ക്കാനും ശ്രമം നടത്തി. റോഡില്‍ ആന ഇറങ്ങിയത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. ആന അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെവന്ന് പരിസരവാസികള്‍ പറയുന്നു. ആനയ്ക്ക് അപകടത്തില്‍ പരിക്കേറ്റോ എന്ന് വ്യക്തമല്ല. പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ല.
Read More » -
Kerala
കോട്ടയംകാരി ഗഹന നവ്യ ജയിംസിന് സിവിൽ അഖിലേന്ത്യ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്
കോട്ടയം : അപ്രതീക്ഷിത വിജയമാണ് ലഭിച്ചതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ്. പരീക്ഷയ്ക്കായി പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു. എം ജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് 25 വയസ്സുകാരിയായ ഗഹന. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ് മേരീസ് സ്കൂളിൽ പ്ലസ് റ്റൂ പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി എ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽ നിന്ന് എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യു ജി സി നാഷണൽ റിസർച്ച് ഫെലോഷിപ്പ് സ്വന്തമാക്കി. പാലാ സെന്റ് തോമസ് കോളജ് റിട്ടയേർഡ് ഹിന്ദി പ്രൊഫസർ സി കെ…
Read More » -
Kerala
കേരളത്തെ അടയാളപ്പെടുത്തിയ കോവളത്തെ ബീച്ചുകൾ
അന്താരാഷ്ട്ര ടൂറിസം മാപ്പിൽ കേരളത്തിന്റെ ആദ്യ അടയാളമാണ് കോവളം ബീച്ച്.പിന്നീടാണ് കുമരകവും മൂന്നാറുമൊക്കെ കടന്നുവരുന്നത്.കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി ഇറങ്ങുവാൻ സാധിക്കുന്ന തരത്തിൽ ആഴം കുറഞ്ഞ കടലാണ് കോവളത്തുള്ളത്.അതുതന്നെയാണ് ഇവിടുത്തെ പ്രത്യേകതയും. ഒന്നല്ല, ഒരുപാട് ബീച്ചുകളാണ് കോവളത്തും ചുറ്റുമായുള്ളത്.അവ ഏതൊക്കെയാണെന്നും എന്തൊക്കെയാണ് പ്രത്യേകതകളെന്നും നോക്കാം. കോവളം ബീച്ച് രാവുറങ്ങാത്ത,ആഘോഷങ്ങളവസാനിക്കാത്ത ഇടമാണ് കോവളം ബീച്ചും പരിസരവും.സഞ്ചാരികൾ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെയുണ്ട്.ചിലവ് കുറഞ്ഞ താമസസൗകര്യങ്ങൾ , ഏറ്റവും മികച്ച കടൽക്കാഴ്ച നല്കുന്ന കോട്ടേജുകളും റിസോർട്ടുകളും, ആയുർവേദ, മസാജ് സെന്ററുകൾ ഉൾപ്പെടെ എല്ലാം ഇവിടെയുണ്ട്. ബ്രീട്ടീഷുകാരാണ് ഒരു സാധരണ മത്സ്യബന്ധന ഗ്രാമമമായിരുന്ന കോവളത്തിനെ ഇന്നു കാണുന്ന അന്താരാഷ്ട്ര നിലവാരമുള്ള ബീച്ചാക്കി മാറ്റിയത്. നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. ത്രീ ക്രസന്‍റ് ബീച്ച് കോവളത്തെ കാഴ്ചകളിൽ ഏറ്റവും കൂടുതൽ ആകർഷണീമായിട്ടുള്ളതാണ് ഇവിടുത്തെ മൂന്നു ബീച്ചുകൾ ചേരുന്ന ത്രീ ക്രസന്‍റ് ബീച്ചുകൾ.ഹവാ ബീച്ച്,ലൈറ്റ്ഹൗസ് ബീച്ച്, സമുദ്ര ബീച്ച് എന്നീ മൂന്നു ബീച്ചുകളെയാണ് ക്രസന്‍റ്…
Read More » -
Kerala
ചെങ്ങന്നൂർ സ്വദേശികളായ ദമ്പതികൾക്ക് സിവിൽ സർവ്വീസിൽ മികച്ച റാങ്ക്
ചെങ്ങന്നൂർ ശാസ്താംകുളങ്ങര ചൂനാട്ട് മഞ്ജീരം വീട്ടിൽ ഡോ. നന്ദഗോപൻ .എം (30), ഭാര്യ മാളവിക ജി. നായർ (28) എന്നിവർക്കാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ചത്. നന്ദഗോപൻ ആറാം തവണ പരീക്ഷ എഴുതി 233-ാം റാങ്കും മാളവിക അഞ്ചാം തവണ പരീക്ഷയെഴുതി 172-ാം റാങ്കുമാണ് നേടിയത്. ആർ. മോഹന കുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീനിയർ സൈക്കാട്രിസ്റ്റ് ഡോ.എസ്. പ്രതിഭയുടേയും മകനായ ഡോ. നന്ദഗോപൻ പത്തനംതിട്ട ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മെഡിക്കൽ ഓഫീസറായി താൽക്കാലിക ജോലി ചെയ്യുന്നു. തിരുവല്ല മുത്തൂർ ഗോവിന്ദ നിവാസിൽ കെ.ജി അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പി.എൽ ഗീതാലക്ഷ്മിയുടേയും മകളാണ് മാളവിക.മൂന്നാം തവണ വിജയം നേടി ഐആർഎസ് ലഭിച്ച മാളവിക ഐഎഎസ് നേടണമെന്ന പ്രതീക്ഷയിൽ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. ഇപ്പോൾ മംഗലാപുരത്ത് ഇൻംകം ടാക്സ് വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്യുകയാണ് മാളവിക. .
Read More » -
Kerala
ആർമിയിൽ നഴ്സാകാം; കേരളത്തിലെ പ്രധാന നഴ്സിങ് കോളേജുകൾ
ആതുരസേവനരംഗത്തെ പ്രധാനപ്പെട്ട ഒരു കരിയറാണ് നഴ്സിങ്.രോഗീപരിചരണം പ്രൊഫഷണലായി കൈകാര്യം ചെയ്യാൻ താത്പര്യപ്പെടുന്നവരാണ് നഴ്സിങ് പഠിക്കാനെത്തുന്നത്. സ്വദേശത്തുമാത്രമല്ല, വിദേശത്തും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങളാണുള്ളത്. ലോകത്തെവിടെയും മലയാളികളായ നഴ്സുമാരെ കാണാനാകും. ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ തുടങ്ങി നിരവധി മേഖലകളിലാണ് നഴ്സിങ് പ്രൊഫഷണലുകളുടെ സേവനം ആവശ്യമുള്ളത്. പ്രധാന നഴ്സിങ് കോഴ്സുകള്‍ ■ ബി.എസ്സി. നഴ്സിങ് ■ ജനറല്‍ നഴ്സിങ് ആൻഡ് മിഡ്വൈഫറി ■ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് ■ ഓക്സിലിയറി നഴ്സിങ് ■ എം.എസ്സി. നഴ്സിങ് ഏത് നഴ്സിങ് കോഴ്സുകള്‍ പഠിക്കുമ്ബോഴും അവയ്ക്ക് ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. സംസ്ഥാന നഴ്സിങ് കൗണ്‍സിലുകളുടെയോ കേന്ദ്ര കൗണ്‍സിലിന്റെയോ അംഗീകാരമില്ലാത്ത കോഴ്സുകള്‍ പഠിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കോളേജുകളുടെ അംഗീകാരം സംബന്ധിച്ച വിവരങ്ങള്‍ അതത് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭിക്കും. വിദേശത്തേക്ക് ജോലിക്ക് പോകാൻ സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അറ്റസ്റ്റ് ചെയ്യണം. അംഗീകാരമുള്ള കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുമാത്രമേ, അവര്‍ അംഗീകരിക്കൂ. ബി.എസ്സി. നഴ്സിങ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ…
Read More » -
Kerala
പൈൽസിന് ചികിത്സ;പശ്ചിമബംഗാള്‍ സ്വദേശിയായ വ്യാജവൈദ്യൻ എറണാകുളത്ത് പിടിയിൽ
കൊച്ചി: എറണാകുളത്ത് പാരമ്ബര്യ വൈദ്യൻ ചമഞ്ഞ് പൈല്‍സിന് ചികിത്സ നടത്തിവരികയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബര്‍ എന്നയാളാണ് പിടിയിലായത്.പൈൽസിന് ശസ്ത്രക്രിയ വരെ ഇയാൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.പരാതിയെത്തുടർന്ന് എറണാകുളം മട്ടുമ്മലില്‍ നിന്നാണ് തേവര പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നാട്ടില്‍ പാരമ്ബര്യ ചികിത്സ നടത്തുന്ന ഒരാളുടെ സഹായിയായിരുന്നു ഇയാൾ. രോഗികളെത്തിയാല്‍ ചികിത്സിക്കും മുൻപ് പശ്ചിമ ബംഗാളിലെ ഗുരുവിനെ വിളിച്ച് രോഗ ലക്ഷണങ്ങള്‍ പറഞ്ഞുകൊടുക്കും. ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പിന്നീടുള്ള ചികിത്സ.പാരമ്ബര്യ മരുന്നുകള്‍ക്കൊപ്പം ഓണ്‍ലൈനില്‍ വരുത്തുന്ന അലോപ്പതി മരുന്നുകളും ഇയാൾക്ക് രോഗികള്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.ഡോക്ടറുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനായി കൊച്ചിയിലെ ഒരു ഏജൻസിയിൽ പണം നല്‍കി കാത്തിരിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. 38 വയസുള്ള ഇയാൾ രണ്ടു വർഷത്തിലേറെയായി മട്ടുമ്മലില്‍ ക്ലിനിക് നടത്തി വരികയായിരുന്നു പൈൽസിന് ഇയാൾ സർജറി നടത്തി ഗുരുതരാവസ്ഥയിലായ ഒരാളുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
കുട്ടികളെ സ്കൂളിൽ വിടാൻ സ്വർണ്ണം പണയം വയ്ക്കൂ; മോഹൻലാലിനെതിരെ ട്രോൾമഴ !!
സ്വകാര്യ പണമിടപാട് സ്ഥാപനത്തിനായി നടൻ മോഹൻലാൽ ചെയ്ത പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ തെറിയുടെ ട്രോൾ മഴ ! പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ സ്വർണ്ണം പണയം വയ്ക്കൂ എന്ന ബോർഡുമായി മോഹൻലാൽ നിൽക്കുന്ന പരസ്യത്തിനെതിരെയാണ് സോഷ്യൽ മീഡിയ വാളെടുത്തിരിക്കുന്നത്. സാർവ്വത്രികവും, സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകണമെന്ന് പറഞ്ഞത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ശ്രീ. ജവഹർലാൽ നെഹ്റുവാണ്.പക്ഷെ മലയാളത്തിന്റെ മഹാനടന് “സ്വർണ്ണം പണയം വച്ച് കുട്ടികളെ സ്കൂളിലയക്കൂ ” എന്ന പരസ്യത്തിൽ അഭിനയിക്കുന്നതിന് ഒട്ടും ആലോചിക്കേണ്ടി വന്നിട്ടില്ലെങ്കിൽ അദ്ദേഹം നേടിയ വിദ്യാഭ്യാസത്തിന് എന്തോ കുഴപ്പമുണ്ട് എന്നു തന്നെ കരുതണം- എന്നാണ് മുഖ്യ ആക്ഷേപം. സ്വർണ്ണം പണയം വയ്ക്കാതെ തന്നെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് കേരളത്തിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്ക് മാറിയത്.നടൻ മോഹൻലാലിന് ഇക്കാര്യം അറിയില്ലെങ്കിലും കേണൽ മോഹൻലാൽ ഇക്കാര്യം അറിയണമെന്നായിരുന്നു മറ്റൊരു പോസ്റ്റ്. ‘മുയ്മൻ നടൻ ആണ്.. പക്ഷേ,…
Read More » -
Kerala
രാഖിശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് സ്വന്തം വീട്ടുകാരുടെ ഭീക്ഷണിയെ തുടർന്ന്; വാട്സാപ്പ് സന്ദേശങ്ങളുമായി അർജ്ജുനിന്റെ കുടുംബം
ചിറയിൻകീഴ്:എസ്എസ്എൽസി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതിനു പിന്നാലെ ചിറയിൻകീഴില്‍ രാഖിശ്രീ എന്ന വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സ്വന്തം മാതാപിതാക്കളുടെ ഭീക്ഷണിയെ തുടർന്നാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. രാഖിശ്രീയെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്ന യുവാവിന്റെ കുടുംബമാണ് ഇരുവരും, പ്രണയത്തിലായിരുന്നുവെന്ന് തെളിക്കുന്ന തെളിവുകളുമായി രംഗത്ത് വന്നിരിക്കുന്നത്.പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ അര്‍ജുന്റെ വീട്ടുകാര്‍ അറിയിച്ചു.ആരോപണം ഉയര്‍ന്നതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അര്‍ജുൻ ഇതുവരെ തിരിച്ചെത്തിയില്ലെന്നും അവര്‍ പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി വിജയിച്ചതിന്റെ പിറ്റേദിവസമാണ് രാഖിശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരനായ അര്‍ജുന്‍ എന്ന യുവാവ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ പരാതി.എന്നാൽ അർജുൻ കുട്ടിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷത്തിലേറെയായി ഇരുവരും സ്നേഹത്തിലായിരുന്നെന്നും അര്‍ജുന്റെ വീട്ടുകാര്‍ വിശദീകരിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിവരം അറിഞ്ഞതു…
Read More » -
India
അടിപതറുന്നു;മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാൻ ബിജെപി
ന്യൂഡൽഹി: അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാൻ ബിജെപി.ഇതിനായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾക്ക് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് നിർദ്ദേശം നൽകി.കർണാടകയിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് നടപടി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തുന്നതിന് വേണ്ടി മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാനാണ് ബിജെപിയുടെ തീരുമാനം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എസ്‌എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശവ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം, ഒരു നിയമം എന്ന സന്ദേശത്തിലടിസ്ഥാനമാക്കിയാകും പ്രചരണം,’ മുസ്ലിം രാഷ്ട്രീയ മഞ്ച് മുഖ്യവക്താവ് ഷഹീദ് സെയ്ദ് പറഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ന്യൂനപക്ഷങ്ങളിലേക്ക് തങ്ങളുടെ സന്ദേശമെത്തിക്കുമെന്നും ഷഹീദ് പറഞ്ഞു. ‘യഥാര്‍ത്ഥ മുസ്ലിം, നല്ല പൗരന്‍’ എന്ന സന്ദേശവുമായി മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തകര്‍ മുസ്ലിം ന്യൂനപക്ഷ സമുദായത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ജൂണ്‍ എട്ട് മുതല്‍ 11…
Read More »
