ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പൂപ്പാറക്ക് സമീപം ചക്കക്കൊമ്ബൻ എന്ന ആനയെ കാറിടിച്ച് ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്ക് ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഇടിയേറ്റ ആന കാര്‍ ചവിട്ടി തകര്‍ക്കാനും ശ്രമം നടത്തി.
റോഡില്‍ ആന ഇറങ്ങിയത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. ആന അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെവന്ന് പരിസരവാസികള്‍ പറയുന്നു. ആനയ്ക്ക് അപകടത്തില്‍ പരിക്കേറ്റോ എന്ന് വ്യക്തമല്ല.
പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ല.