KeralaNEWS

കുട്ടികളെ സ്കൂളിൽ വിടാൻ സ്വർണ്ണം പണയം വയ്ക്കൂ; മോഹൻലാലിനെതിരെ ട്രോൾമഴ !!

സ്വകാര്യ പണമിടപാട് സ്ഥാപനത്തിനായി നടൻ മോഹൻലാൽ ചെയ്ത പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ തെറിയുടെ ട്രോൾ മഴ ! പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ സ്വർണ്ണം പണയം വയ്ക്കൂ എന്ന ബോർഡുമായി മോഹൻലാൽ നിൽക്കുന്ന പരസ്യത്തിനെതിരെയാണ് സോഷ്യൽ മീഡിയ വാളെടുത്തിരിക്കുന്നത്.
സാർവ്വത്രികവും, സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകണമെന്ന് പറഞ്ഞത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ശ്രീ. ജവഹർലാൽ നെഹ്റുവാണ്.പക്ഷെ മലയാളത്തിന്റെ മഹാനടന് “സ്വർണ്ണം പണയം വച്ച് കുട്ടികളെ സ്കൂളിലയക്കൂ ” എന്ന പരസ്യത്തിൽ അഭിനയിക്കുന്നതിന് ഒട്ടും ആലോചിക്കേണ്ടി വന്നിട്ടില്ലെങ്കിൽ അദ്ദേഹം നേടിയ വിദ്യാഭ്യാസത്തിന് എന്തോ കുഴപ്പമുണ്ട് എന്നു തന്നെ കരുതണം- എന്നാണ് മുഖ്യ ആക്ഷേപം.
സ്വർണ്ണം പണയം വയ്ക്കാതെ തന്നെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് കേരളത്തിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്ക് മാറിയത്.നടൻ മോഹൻലാലിന് ഇക്കാര്യം അറിയില്ലെങ്കിലും കേണൽ മോഹൻലാൽ ഇക്കാര്യം അറിയണമെന്നായിരുന്നു മറ്റൊരു പോസ്റ്റ്.
‘മുയ്മൻ നടൻ ആണ്..
പക്ഷേ, വകതിരിവ് വട്ടപ്പൂജ്യവും …’,
‘മിനിയാന്ന് ഈ മഹാന് പല പ്രമുഖരും ആശംസകൾ നേടുന്നത് കണ്ടു, കാശ് കിട്ടിയാൽ എന്തും ചെയ്യുന്ന കേണൽ…..’ എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: