KeralaNEWS

പൈൽസിന് ചികിത്സ;പശ്ചിമബംഗാള്‍ സ്വദേശിയായ വ്യാജവൈദ്യൻ എറണാകുളത്ത് പിടിയിൽ

കൊച്ചി: എറണാകുളത്ത് പാരമ്ബര്യ വൈദ്യൻ ചമഞ്ഞ് പൈല്‍സിന് ചികിത്സ നടത്തിവരികയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.

പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബര്‍ എന്നയാളാണ് പിടിയിലായത്.പൈൽസിന്  ശസ്ത്രക്രിയ വരെ ഇയാൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.പരാതിയെത്തുടർന്ന് എറണാകുളം മട്ടുമ്മലില്‍ നിന്നാണ് തേവര പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

നാട്ടില്‍ പാരമ്ബര്യ ചികിത്സ നടത്തുന്ന ഒരാളുടെ സഹായിയായിരുന്നു ഇയാൾ. രോഗികളെത്തിയാല്‍ ചികിത്സിക്കും മുൻപ് പശ്ചിമ ബംഗാളിലെ ഗുരുവിനെ വിളിച്ച് രോഗ ലക്ഷണങ്ങള്‍ പറഞ്ഞുകൊടുക്കും. ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പിന്നീടുള്ള ചികിത്സ.പാരമ്ബര്യ മരുന്നുകള്‍ക്കൊപ്പം ഓണ്‍ലൈനില്‍ വരുത്തുന്ന അലോപ്പതി മരുന്നുകളും ഇയാൾക്ക് രോഗികള്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.ഡോക്ടറുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനായി കൊച്ചിയിലെ ഒരു ഏജൻസിയിൽ പണം നല്‍കി കാത്തിരിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.
38 വയസുള്ള ഇയാൾ രണ്ടു വർഷത്തിലേറെയായി മട്ടുമ്മലില്‍ ക്ലിനിക് നടത്തി വരികയായിരുന്നു പൈൽസിന് ഇയാൾ സർജറി നടത്തി ഗുരുതരാവസ്ഥയിലായ ഒരാളുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: