Month: May 2023

  • Kerala

    താനൂർ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാര തുക കൈമാറി

    മലപ്പുറം :താനൂരില്‍ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ കൈമാറി.മൊത്തം 1.5 കോടിയുടെ നഷ്ടപരിഹാര തുകയാണ് കൈമാറിയത്.   ബോട്ടപകടത്തില്‍ മരണപ്പെട്ട 15 പേരുടെ ആശ്രിതര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാര തുക കൈമാറിയത്.ബോട്ടപകടത്തില്‍ ഭാര്യ സീനത്ത്, മക്കളായ ഫിദ ദില്‍ന, ഷഫ്‌ല, ഷംന, അസ്‌ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സൈതലവിക്ക് 50 ലക്ഷം രൂപയും സൈതലവിയുടെ സഹോദരനായ കുന്നുമ്മല്‍ സിറാജിന് 40 ലക്ഷം രൂപയും കൈമാറി. അപകടത്തില്‍ സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്‌ന ഫാത്തിമ, സഹറ എന്നിവരാണ് മരണപ്പെട്ടത്. ഭാര്യ ജല്‍സിയ മകൻ ജരീര്‍ എന്നിവരെ നഷ്ടമായ കുന്നുമ്മല്‍ മുഹമ്മദ് ജാബിറും മന്ത്രിയില്‍ നിന്ന് തുക ഏറ്റുവാങ്ങി.   അപകടത്തില്‍ മരണപ്പെട്ട താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സബറുദ്ധീന്റെ സഹോദരൻ ഷിബുലുദ്ധീനാണ് തുക ഏറ്റുവാങ്ങിയത്. ആശ്രിതയായ…

    Read More »
  • Kerala

    കാറ്റിൽ മരം കടപുഴകി വീണ് പോലീസ് സ്റ്റേഷൻ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ പൂര്‍ണമായും നശിച്ചു

    തിരുവല്ല:കാറ്റിൽ മരം കടപുഴകി വീണ് പോലീസ് സ്റ്റേഷൻ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ പൂര്‍ണമായും നശിച്ചു.തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം. ശക്തമായി പെയ്ത മഴയോടൊപ്പം വീശി അടിച്ച കാറ്റില്‍ കൂറ്റൻ മരം കടപുഴകി കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.സ്റ്റേഷൻ എസ് എച്ച്‌ ഒ, എസ്.ഐ എന്നിവരുടെ കാറുകളാണ് നശിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം. സ്റ്റേഷന് മുൻവശത്തായി റോഡിനോട് ചേര്‍ന്ന് നിന്നിരുന്നു മരമാണ് കടപുഴകിയത്.തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 25 ഓളം ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവല്ലയില്‍ നിന്നും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് മരം മുറിച്ച്‌ നീക്കിയത്. വീശി അടിച്ച കാറ്റില്‍ മരം കടപുഴകി വീഴുന്നത് കണ്ട് സ്റ്റേഷന് മുൻവശത്ത് ഉണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി മാറിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

    Read More »
  • Kerala

    വന്ദേഭാരതിന്റെ വേഗത കൂട്ടും; മെയ് 28 മുതല്‍ ഏഴ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

    തിരുവനന്തപുരം: വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.ഇതുപ്രകാരം മെയ് 28 മുതല്‍ ട്രെയിൻ സമയങ്ങളിൽ മാറ്റം വരും. ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്: 1. ട്രെയിൻ നമ്ബര്‍- 20634 – തിരുവനന്തപുരം സെൻട്രല്‍ – കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസര്‍കോട് എത്തും. (നിലവിലുള്ള സമയം: കാസര്‍കോട്:1. 25) 2. ട്രെയിൻ നമ്ബര്‍ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.) 3. ട്രെയിൻ നമ്ബര്‍ 16629 -തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ മലബാര്‍ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രല്‍: 10.30 .) 4. ട്രെയിൻ നമ്ബര്‍ 16606 – നാഗര്‍കോവില്‍ ജംഗ്ഷൻ – മംഗളൂരു സെൻട്രല്‍ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത്…

    Read More »
  • India

    എട്ടുവയസ്സുകാരി ഗർഭിണി;ഇറച്ചി വെട്ടുകാരൻ അറസ്റ്റിൽ

    അയൽവാസിയായ 8 വയസുകാരിയെ ഭീഷണിപ്പടെുത്തി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കഴിഞ്ഞ ആറ് മാസമായി നിരവധി തവണ ഇയാൾ പീഡിപ്പിച്ചിരുന്നു.പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ഗര്‍ഭച്ഛിദ്രം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.   ഉമര്‍ ഖുറേഷി എന്ന ഇറച്ചിവില്‍പ്പനക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ലക്നൗവിലെ ഗോസൈഗഞ്ച് ബ്ലോക്കിലെ അമേഠി ഗ്രാമത്തിലാണ് സംഭവം.   ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്കിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭച്ഛിദ്രം നടത്താൻ ശ്രമിച്ച നഴ്സിംഗ് ഹോം പോലീസ് സീല്‍ ചെയ്തു.ആശുപത്രി അധികൃതര്‍ക്കെതിരെ എഫ്‌ഐആറും ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ആശുപത്രി ഇത്തരം നിയമവിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ സ്ഥിരമായി നടത്തുന്നുണ്ടെന്നും ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.   ഞായറാഴ്ച രാത്രി അധികൃതര്‍ ആശുപത്രിയില്‍ റെയ്ഡ് നടത്തിയപ്പോള്‍ സമാനമായ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായ നിരവധി സ്ത്രീകളെ കണ്ടെത്തി. ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും സ്വകാര്യ ആശുപത്രി അധികൃതര്‍ പൂട്ടുകയും ചെയ്തു.

    Read More »
  • India

    ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചിയില്‍ എട്ട് ലക്ഷം രൂപയുടെ 2000ത്തിന്‍റെ നോട്ടുകള്‍ 

    ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ 2000ത്തിന്‍റെ നോട്ടുകള്‍ ലഭിച്ചു.ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചിയിലാണ് 2000ത്തിന്‍റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്. 2000 രൂപ നോട്ടുകള്‍ പിൻവലിക്കുന്നതായുള്ള ആര്‍ബിഐയുടെ അറിയിപ്പ് വന്ന് അധിക ദിവസങ്ങള്‍ കഴിയുന്നതിന് മുൻപാണ് സംഭവം. അതേസമയം നിരവധി ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും പലപ്പോഴും ഇത്തരം വഴിപാടുകള്‍ നടത്തുകയും ചെയ്യാറുണ്ടെന്നാണ് ക്ഷേത്ര അധികൃതര്‍ നൽകുന്ന വിശദീകരണം.

    Read More »
  • Kerala

    ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം;പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു

    കാസർകോട്:ചെന്നൈ-മാംഗ്ലൂര്‍ എക്‌സ്‌പ്രസ് ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് അതിക്രമം നടന്നത്.സംഭവത്തില്‍ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് കേസെടുത്തു.അക്രമിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

    Read More »
  • Tech

    അയച്ചാലും തിരുത്താൻ അവസരം! അയച്ച മെസെജ് ഡീലിറ്റാക്കാതെ എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി വാട്ട്സ്ആപ്പ്; പക്ഷേ സമയ പരിതിയുണ്ട്

    സൻഫ്രാൻസിസ്കോ: അയച്ച മെസെജ് ഡീലിറ്റാക്കാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിനി മെസെജ് മാറി അയച്ചുവല്ലോ എന്ന വിഷമം വേണ്ട.എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആർക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയം ലഭിക്കും. ഉപയോക്താക്കൾക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്, കാരണം ആദ്യം ശരിയല്ലെന്ന് നിങ്ങൾ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താൻ എഡിറ്റ് ബട്ടൺ സഹായിക്കുമെന്നതിനാൽ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും ചേർക്കുകയുമാകാം. എഡിറ്റ് ചെയ്യാനായി മെസെജിൽ ടാപ്പ് ചെയ്യുക. തുടർന്ന് മെനുവിൽ നിന്ന് ‘എഡിറ്റ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. ലോങ് മെസെജ് അയക്കുന്നവർക്ക് 15 മിനിറ്റ് ചെറിയ സമയമായി തോന്നിയേക്കാം. പുതിയ അപ്ഡേഷൻ ബീറ്റയിൽ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേഷന്‌‍ ഉടനടി ലഭ്യമാകില്ല. കഴിഞ്ഞ ദിവസമാണ് ചാറ്റ് ലോക്ക് ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ…

    Read More »
  • NEWS

    മോദിയുടെ സന്ദർശനത്തിനിടയിൽ ഇന്ത്യയില്‍ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ

    മെൽബൺ:ഇന്ത്യയില്‍ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നല്ല സുഹൃത്ത് ബന്ധമാണെന്നും എന്നാല്‍ സത്യത്തെ മുന്‍നിര്‍ത്തിയാകണം സൗഹൃദമെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.     വളരെയധികം ഗവേഷണം നടത്തി തയ്യാറാക്കിയതാണ് ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി.ഇന്ത്യയിലെ തകരുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും പലതവണ സംസാരിച്ചിട്ടുണ്ട്.ഈ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് മുന്നില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തേണ്ടതുണ്ട്.അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിരോധിച്ച’ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി ഓസ്ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.

    Read More »
  • Crime

    ഡോ: വന്ദന ദാസ് കൊലപാതക കേസ്: കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

    തിരുവനന്തപുരം: ഡോ വന്ദന ദാസ് കൊലപാതക കേസിൽ, കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നൽകണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി. ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാൽ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയൂവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാൽ മാത്രമേ സന്ദീപിന്റെ ആരോഗ്യ നില മനസിലാകൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. സന്ദീപിനെ ആറര മണിക്കൂർ നേരം പരിശോധിച്ച ശേഷമാണ് കിടത്തിച്ചികിത്സിക്കണമെന്ന ആവശ്യം മെഡിക്കൽ ബോർഡ് മുന്നോട്ട് വെച്ചത്. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് മാനസിക നില പരിശോധിക്കാൻ കിടത്തിച്ചികിത്സയ്ക്ക് അയച്ചിരിക്കുന്നത്. കൊട്ടാരക്കരയിൽ താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെയാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.…

    Read More »
  • Crime

    യുവതിയെ വെടിവെച്ച്‌ വീഴ്ത്തിയ ശേഷം പോലീസുകാരൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

    ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും ബന്ധുക്കളെയും വെടിവെച്ച്‌ വീഴ്ത്തിയ ശേഷം പോലീസുകാരൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.സംഭവത്തിൽ യുവതിയുടെ പിതാവും മരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.മധ്യപ്രദേശ് പോലീസില്‍ ഡ്രൈവറായ സുഭാഷ് ഖരാഡി(26)യാണ് യുവതിയുടെ വീട്ടില്‍കയറി ആക്രമണം നടത്തിയത്. ഷാജാപുര്‍ സ്വദേശിയായ ജാഖിര്‍ ഖാന്റെ(55) വീട്ടില്‍ അതിക്രമിച്ചുകയറിയ സുഭാഷ് ജാഖിറിന്റെ മകള്‍ ശിവാനി(25)ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.പിന്നാലെ ജാഖിറിനെയും ശിവാനിയുടെ സഹോദരനെയും വെടിവെച്ച്‌ വീഴ്ത്തി. വെടിയേറ്റ ജാഖിര്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവാനിയെയും സഹോദരനെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം, കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സുഭാഷിനെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.   സുഭാഷും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

    Read More »
Back to top button
error: