IndiaNEWS

അടിപതറുന്നു;മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാൻ ബിജെപി

ന്യൂഡൽഹി: അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാൻ ബിജെപി.ഇതിനായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾക്ക് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് നിർദ്ദേശം നൽകി.കർണാടകയിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് നടപടി.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തുന്നതിന് വേണ്ടി മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാനാണ് ബിജെപിയുടെ തീരുമാനം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എസ്‌എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശവ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം, ഒരു നിയമം എന്ന സന്ദേശത്തിലടിസ്ഥാനമാക്കിയാകും പ്രചരണം,’ മുസ്ലിം രാഷ്ട്രീയ മഞ്ച് മുഖ്യവക്താവ് ഷഹീദ് സെയ്ദ് പറഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ന്യൂനപക്ഷങ്ങളിലേക്ക് തങ്ങളുടെ സന്ദേശമെത്തിക്കുമെന്നും ഷഹീദ് പറഞ്ഞു.
‘യഥാര്‍ത്ഥ മുസ്ലിം, നല്ല പൗരന്‍’ എന്ന സന്ദേശവുമായി മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തകര്‍ മുസ്ലിം ന്യൂനപക്ഷ സമുദായത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ജൂണ്‍ എട്ട് മുതല്‍ 11 വരെയുള്ള തീയതികളില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ എംആര്‍എം പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.
ആര്‍എസ്‌എസിന്റെ ദേശിയ കാര്യനിര്‍വാഹ സമിതി അംഗവും മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവുമായ ഇന്ദ്രേഷ് കുമാര്‍ പരിശീലന പരിപാടി നയിക്കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: