Month: May 2023
-
India
ത്രിപുരയിൽ ബിജെപി പിളരുന്നു
അഗർത്തല:ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാൻ വിളിച്ചുചേര്‍ത്ത ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍ ബഹിഷ്കരിച്ചു.ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ കലാപം അഴിച്ചുവിട്ട ബിപ്ലവ് ദേബ് കുമാര്‍ തന്നെ അനുകൂലിക്കുന്ന യുവജന നേതാക്കളുടെ സമാന്തര യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മണിക് സാഹ, ബിജെപി സംസ്ഥാന പ്രസിഡന്റ് രജീബ് ഭട്ടാചാര്‍ജി, മന്ത്രിമാര്‍, കേന്ദ്രനിരീക്ഷകര്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി.ഡല്‍ഹിയിലായിരുന്ന മന്ത്രി രത്തൻ ലാലും യോഗത്തിനെത്തി.എന്നാൽ ബിപ്ലവ് പക്ഷത്തോടൊപ്പം മണിക് സാഹയ്ക്കെതിരെ നീക്കം കടുപ്പിച്ച കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ചു.ഏറ്റവും പിൻനിരയിലെ സീറ്റില്‍ ഇരുന്നാണ് കേന്ദ്ര നിരീക്ഷകര്‍ക്കു മുന്നില്‍ പ്രതിമ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ ഇവര്‍ സംസാരിച്ചതുമില്ല. അതേസമയം മാധ്യമങ്ങളെ കണ്ട മണിക് സാഹ, ബിപ്ലവ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ചില്ല.പുറത്തുനിന്നുള്ളവര്‍ ബിജെപിയെ നിയന്ത്രിക്കുകയാണെന്ന് ബിപ്ലവ് ആരോപിച്ചതിനു പിന്നാലെ നടന്ന യോഗത്തിലാണ് ബിജെപിയുടെ ആഭ്യന്തരകലഹം മറനീക്കി പുറത്തുവന്നത്.
Read More » -
Kerala
കണ്ണൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
കണ്ണൂർ: ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ.ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ഇവരുടെ മൂന്ന് മക്കൾ എന്നിവരെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. പിന്നീട് പോലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
India
എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സർവീസ് ജൂൺ-25 വരെ
കൊച്ചി: എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി.ജൂണ്‍ 25 വരെ സര്‍വീസ് തുടരുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40 ന് വേളാങ്കണ്ണിയിലെത്തും. ഞായറാഴ്ച വൈകിട്ട് 6.40 ന് വേളാങ്കണ്ണിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 11.40 ന് എറണാകുളം ജംഗ്ഷനിലെത്തും.
Read More » -
Local
അപകടകരമായ രീതിയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു
തിരുവനന്തപുരം:അപകടകരമായ രീതിയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു.തിരുവനന്തപുരം കിഴക്കേകോട്ടയിലായിരുന്നു സംഭവം. തമ്ബാനൂരില്‍ നിന്ന് വിഴിഞ്ഞം വഴി പൂവാറിലേക്കു പോവുകയായിരുന്നു ബസ്. തമ്ബാനൂരില്‍ നിന്നുതന്നെ നിറയെ യാത്രക്കാരുമായിട്ടു വന്ന ബസിൽ കിഴക്കേകോട്ട എത്തിയപ്പോഴേക്കും കൂടുതല്‍ യാത്രക്കാര്‍ കയറിയതോടെ ഒരു വശത്തേക്ക് ചരിയുകയായിരുന്നു.ഇതോടെ എംവിഡി ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. അടുത്ത ഡിപ്പോയിലെത്തി യാത്രക്കാരെ രണ്ടു ബസുകളിലാക്കി കൊണ്ടു പോകണമെന്നായിരുന്നു എംവിഡി നിര്‍ദ്ദേശം.വിഴിഞ്ഞം, പൂവാര്‍ റൂട്ട് ജില്ലയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ്. തിരക്കേറിയ സമയങ്ങളില്‍ ഇവിടേക്ക് ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ ഇല്ലാത്തതിനാലാണ് കിട്ടിയ ബസുകളില്‍ യാത്രക്കാര്‍ ഇടിച്ചു കയറുന്നതിന് കാരണം.
Read More » -
Kerala
യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു.കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി 12 മണിയോടെ കോഴിക്കോട്- മാനന്തവാടി കെ എസ് ആര്‍ ടി സി ബസിലാണ് സംഭവം നടന്നത്.ബസ് യാത്രയ്ക്കിടയിൽ ഇബ്രാഹിം തന്നെ കയറിപിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.തുടര്‍ന്ന് യുവതി ബഹളം വയ്ക്കുകയും മറ്റ് യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുന്നമംഗലം പോലീസായി ഇയാളെ അറസ്റ്റ് ചെയ്തത്.പിന്നീട് കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസ് സർവീസ് തുടര്‍ന്നത്.
Read More » -
Kerala
കാരുണ്യത്തിന്റെ കരസ്പർശവുമായി രോഗികൾക്കും ദുരിത ബാധിതർക്കും ഇനി മമ്മൂട്ടിയുടെ ആ’ശ്വാസം’
കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ’ശ്വാസം ‘ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം നടത്തുക. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ & ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുന്ന കെയർ ആൻഡ് ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. കെയർ ആൻഡ്…
Read More » -
Movie
സത്യൻ, ശാരദ ജോഡി നിറഞ്ഞാടിയ എം. കൃഷ്ണൻനായരുടെ ‘കാർത്തിക’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം. കൃഷ്ണൻനായരുടെ ‘കാർത്തിക’യ്ക്ക് 55 വയസ്സായി. സ്വന്തം കാലിൽ നിൽക്കാനറിയാവുന്ന ഒരു ഗ്രാമീണ കന്യക എങ്ങനെ പുറംലോകത്തിന്റെ കുരുക്കുകളിൽ വശംവദയായി ബലിയാടാകുന്നു എന്ന് ചിത്രം പറയുന്നു. എസ് എൽ പുരത്തിന്റെ രചന. 1968 മെയ് 24 നായിരുന്നു റിലീസ്. ഗ്രാമീണസുന്ദരിയായ, പൂവാലന്മാരെ നിലയ്ക്ക് നിർത്തിയ കാർത്തികയായി ശാരദ. അവളോട് സ്‌നേഹപൂർണമായ അനുഭവം പുലർത്തുന്ന തോണിക്കാരൻ കുഞ്ചുവായി സത്യൻ. അവളെ ഗർഭിണിയാക്കി നാട് വിട്ട സർക്കസ്സുകാരൻ ഭരതനായി ഉമ്മർ. നസീറിന്റെ സഹോദരൻ പ്രേംനവാസ് നായികയുടെ സഹോദര റോളിൽ. യൂസഫലി- ബാബുരാജ് ടീം ഒരുക്കിയ ഗാനങ്ങൾ നിത്യഹരിത ഹിറ്റുകളായി. കാർത്തികയ്ക്ക് സഹോദരൻ മാത്രമേയുള്ളൂ. അവനാകട്ടെ ഒരു പണക്കാരി പെൺകുട്ടിയുടെ (മല്ലിക) പിന്നാലെയാണ്. ഗ്രാമത്തിലെ സർവ്വ ചെറുപ്പക്കാരും കാർത്തികയുടെ പിന്നാലെയും. അവൾ അതൊന്നും ഗൗനിച്ചില്ല. പക്ഷെ അവളുടെ മനസ്സിടിഞ്ഞത് ഗ്രാമത്തിൽ സർക്കസ്സ് വന്നപ്പോഴാണ്. സർക്കസിലെ ഭരതനുമായി കൂടാരത്തിന് പുറത്തേയ്ക്കും പ്രണയം വളർന്നപ്പോൾ അവൾ ഗർഭിണിയായി. സർക്കസ്സുകാർ…
Read More » -
Food
അഗസ്തി വെറുമൊരു സസ്യമല്ല; അറിയാം ആരോഗ്യഗുണങ്ങൾ
ചീര വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് അഗസ്തി.അഗത്തിയെന്നും വിളിപ്പേരുണ്ട്.പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം.വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. പൂമൊട്ടിന് അരിവാളിന്റെ ആക്യതിയാണ്.ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.പൂവും ഇലകളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു.വേരും തൊലിയും ഇലകളും ഇളം കായും ഔഷധയോഗ്യമാണ്. ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.പൂവിൽ ജീവകം ബി, സി. വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ് ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം മുറിവുണങ്ങും വായ്‍പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം.…
Read More » -
India
ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂണ്‍ 8-ന് ഭക്തര്‍ക്കായി തുറന്നു നല്‍കും
ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ 8-ന് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കും. ജമ്മു കാശ്മീരിലെ മജീൻ പ്രദേശത്തെ ശിവാലിക് വനങ്ങളോട് ചേർന്ന് 30 കോടി രൂപ ചെലവില്‍ 62 ഏക്കര്‍ സ്ഥലത്താണ് ബാലാജി ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്.പ്രതിഷ്ഠ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ജമ്മുവിലെ ഏറ്റവും വലിയ ക്ഷേത്രമായി തിരുപ്പതി ബാലാജി ക്ഷേത്രം മാറും. ആന്ധ്രാപ്രദേശിന് പുറത്ത് നിര്‍മ്മിക്കുന്ന ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മു കാശ്മീരില്‍ സ്ഥിതി ചെയ്യുന്നത്.ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ഡല്‍ഹി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് ബാലാജി ക്ഷേത്രങ്ങള്‍ ഉള്ളത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് മുൻപ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മുഴുവനും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജമ്മുവിനും കത്രയ്ക്കും ഇടയിലുള്ള പാതയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഊര്‍ജ്ജം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.
Read More » -
Kerala
ഹയര്‍ സെക്കൻഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ;മൊബൈല്‍ ആപ്ലിക്കേഷനുകളിൽ അറിയാം
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനു സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലു മുതല്‍ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
Read More »