Month: May 2023

  • India

    രാഹുൽ ഗാന്ധിയുടെ ജനപ്രീതി കൂടി:അദാനിയുടെ ചാനലായ എന്‍ഡിടിവി 

    കോൺഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധിയുടെ ജനപ്രിയത കുത്തനെ വര്‍ധിച്ചതായി അഭിപ്രായസര്‍വേഫലം.അദാനിയുടെ ചാനലായ എന്‍ഡിടിവിയാണ് സർവേ നടത്തിയത്. ഭാരത് ജോഡോ യാത്രയും ജനങ്ങളുമായി ഇടപഴകിയതുമാണ് രാഹുലിനെ ജനപ്രിയനാക്കിയത്. അതേസമയം മോദിക്ക് തന്നെയാണ് ഇപ്പോഴും രാജ്യത്ത് ജനപ്രിയത കൂടുതലെന്ന് സര്‍വേ പറയുന്നു. കര്‍ണാടക നിയമസഭാഫലം ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയെങ്കിലും ബി.ജെ.പിക്ക് തന്നെ തിരിച്ചുവരാന്‍ കഴിയുമെന്ന് സര്‍വേ പറയുന്നു. 43 ശതമാനം പേര്‍ മോദിയാണ് അടുത്ത തവണ വീണ്ടും പ്രധാനമന്ത്രിയാകുകയെന്ന് പറഞ്ഞതായും അദാനിയുടെ ചാനലായ എന്‍ഡിടിവി പറയുന്നു. മമത ബാനര്‍ജിക്കും അരവിന്ദ് കെജ്രിവാളിനുമാണ് തൊട്ടടുത്ത് പ്രധാനമന്ത്രിപദത്തിന് ജനങ്ങളുടെ പിന്തുണയെന്നും സർവേയിൽ വ്യക്തമാക്കുന്നു.രാജ്യത്തെ 71 ലോക്‌സഭാമണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 27 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ 38 ശതമാനം പേർ ശരാശരിയെന്നാണ് രേഖപ്പെടുത്തിയത്.

    Read More »
  • India

    തെലങ്കാനയില്‍ ഷര്‍മിളയുമായി സഖ്യനീക്കം; ചരടുവലിക്കുന്നത് ശിവകുമാര്‍

    ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള തെലങ്കാനയില്‍ വൈ.എസ്.ഷര്‍മിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുമായി (വൈഎസ്ആര്‍ടിപി) കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് നീക്കം. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണു ഷര്‍മിള. മുന്‍പ് ജഗന്‍മോഹനും ഷര്‍മിളയും ആന്ധ്രയില്‍ ഒന്നിച്ചായിരുന്നെങ്കിലും പിന്നീട് ഇരുവരും തെറ്റി. തുടര്‍ന്നാണ് ഷര്‍മിള തെലങ്കാനയില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. തെലങ്കാനയില്‍ 40 മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടെന്നാണ് അവകാശവാദം. അതേസമയം, കോണ്‍ഗ്രസുമായി സഖ്യം പരിഗണനയിലില്ലെന്നാണു ഷര്‍മിളയുടെ പ്രതികരണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, പ്രത്യേകിച്ച് പ്രിയങ്കയുടെ ടീം ഷര്‍മിളയുമായി ബന്ധപ്പെട്ടെന്ന് വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി മദശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശര്‍മിളയെ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിനാണ് പ്രിയങ്കയ്ക്ക് താത്പര്യം. ഒപ്പം നിന്നാല്‍ രാജ്യസഭാംഗത്വം, ആന്ധ്രയിലെ പാര്‍ട്ടിച്ചുമതല എന്നിവയാണു ഷര്‍മിളയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ആണു നീക്കങ്ങള്‍ക്കുപിന്നിലെന്നും സൂചനയുണ്ട്. അതേസമയം, തന്റെ ആദ്യ ലക്ഷ്യം തെലങ്കാനയാണെന്നാണ് ശര്‍മിള പറയുന്നത്. ആന്ധ്രയിലേക്ക് ഇപ്പോള്‍ കടക്കാന്‍ ശര്‍മിള താത്പര്യപ്പെടുന്നില്ലെന്നും അവരുടെ…

    Read More »
  • Kerala

    ”കുട്ടികളുടെ ഭക്ഷണത്തില്‍ പോലും കള്ളത്തരം; സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നശിപ്പിച്ചത് ശ്രീനിജിന്‍”

    കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആയിരുന്ന പനമ്പിള്ളിനഗര്‍ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും മോശം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആക്കിയതിന്റെ ഉത്തരവാദിത്തം പി.വി.ശ്രീനിജിന്‍ എംഎല്‍എക്കാണെന്ന് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍. കുട്ടികളുടെ ഭക്ഷണത്തില്‍പോലും കള്ളത്തരമാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണമുണ്ട്. എറണാകുളം ജില്ലയിലെ കായിക വികസനത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി.വി. ശ്രീനിജിനാണെന്നും മേഴ്‌സി കുട്ടന്‍ ആരോപിച്ചു. ”സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഹോസ്റ്റലുകളില്‍ ഒന്നായിരുന്നു പനമ്പിള്ളിനഗറിലെ അക്കാദമി. അവിടുത്തെ ഭക്ഷണവും മികച്ചതായിരുന്നു. മറ്റെവിടെയെങ്കിലും പോയി പനമ്പിള്ളിനഗറിലെ ഹോസ്റ്റലിനെക്കുറിച്ചു ഉദാഹരണമായി പറയാറുണ്ടായിരുന്നു. ശ്രീനിജിന്‍ വന്നതിനുശേഷം ഏറ്റവും മോശം ഹോസ്റ്റലായി അതു മാറി. കൃത്യമായ ഭക്ഷണം പോലും അവിടെ കിട്ടുന്നില്ല. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ് ഇപ്പോള്‍. വ്യാജ ബില്ലുകളാണ് അവിടെ കൊടുത്തിരിക്കുന്നത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും അന്വേഷണം നടത്തുന്നു” -മേഴ്‌സി കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. മികച്ച നിലവാരം ഉണ്ടായിരുന്ന…

    Read More »
  • Kerala

    പ്രീപ്രൈമറി ക്ലാസുകളില്‍ 100 ശതമാനം വിദ്യാര്‍ഥികൾക്കും ഉച്ചഭക്ഷണം;കേരളത്തിന്റെ കണക്ക് വിശ്വസനീയമല്ലെന്ന് കേന്ദ്രം 

    ന്യൂഡൽഹി:പ്രീപ്രൈമറി ക്ലാസുകളില്‍ 100 ശതമാനം വിദ്യാര്‍ഥികളും സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമെന്ന കേരളത്തിന്റെ കണക്ക് വിശ്വസനീയമല്ലെന്ന് കേന്ദ്രം.ഇത് പരിശോധിക്കാൻ കേന്ദ്രം സംയുക്തസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത സംഘത്തെ കേരളത്തിലേക്ക് അയക്കാനാണ് തീരുമാനം. കേരളത്തിലെ 14 ജില്ലകളിലെയും പ്രീ പ്രൈമറി വിഭാഗത്തിലെ 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്.ഈ മാസം 5ന്, പി എം പോഷണ്‍ പദ്ധതിയുടെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് കേരളം ഈ കണക്കുകള്‍ നിരത്തിയത്.എന്നാല്‍, സംസ്ഥാനത്തിന്റെ കണക്കുകള്‍ അസംഭവ്യമെന്നാണ് കേന്ദ്രം പറയുന്നത്.   സ്‌കൂളുകള്‍, ബ്ലോക്കുകള്‍, ജില്ലകള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളുടെ ആധികാരികത ഉറപ്പാക്കാനായി കേരളത്തിലേക്ക് കേന്ദ്രം സംഘത്തെ അയക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.   കണക്കുകളുടെ സുതാര്യതയ്ക്കും കൃത്യതയ്ക്കും ആയി ഉച്ച ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്ന് മാസത്തിലൊരിക്കല്‍ അവലോകനം…

    Read More »
  • Crime

    രണ്ടാം വിവാഹം ഒരാഴ്ച മുമ്പ്; ദമ്പതികളും മൂന്നു കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍

    കണ്ണൂര്‍: ചെറുപുഴയ്ക്കടുത്ത് പാടിച്ചാലില്‍ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ സ്വദേശികളായ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളായ സൂരജ് (10), സുരഭി (8), സുജിന്‍ (12) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഭര്‍ത്താവും ഫാനിലും മക്കള്‍ സ്റ്റയര്‍കെയ്‌സിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടത്. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. ഷാജിയും ശ്രീജയും വിവാഹിതരായത് ഒരാഴ്ച മുമ്പാണ്. ഷാജിയ്ക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശ്രീജയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടികളാണ് മരിച്ച മൂന്ന് പേരും. കുടുംബപ്രശ്‌നങ്ങളാണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. വീട്ടില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാരും വ്യക്തമാക്കുന്നുണ്ട്. രാവിലെ വീട് തുറക്കാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം…

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78ാം പിറന്നാൾ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 78ാം പിറന്നാൾ ഇന്ന്.പതിവ് പോലെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇക്കുറിയും അദ്ദേഹത്തിന്റെ പിറന്നാൾ ദിനം. മുണ്ടയില്‍ കോരൻ- കല്യാണി ദമ്ബതികളുടെ മകനായി 1945 മേയ് 24നായിരുന്നു കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ പിണറായി വിജയന്റെ ജനനം.ഇല്ലായ്മയില്‍ കരിയാതെ കരുത്താർജ്ജിച്ച ബാല്യം.പോരാട്ടത്തിന്റെ കനലുകള്‍ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി. സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയൻ നീണ്ട 17 വര്‍ഷക്കാലം തുടര്‍ച്ചയായി സി.പി.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. 1970-ല്‍ 26-ാം വയസില്‍ കൂത്തുപറമ്ബില്‍ നിന്ന് ജയിച്ച്‌ നിയമസഭാഗമായി. 1998 മുതല്‍ 2015 വരെ ഒന്നരപതിറ്റാണ്ട് കാലം പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016-ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച്‌ സംസ്ഥാനത്തെ പതിനാലാമത് മുഖ്യമന്ത്രിയായി. 2021ല്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണത്തിലൂടെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.

    Read More »
  • Kerala

    മദ്യത്തിന്റെ ബ്ലാക്ക് വിൽപ്പനക്കാരായി എക്സൈസ് സംഘം മാറുന്നുവോ ?

    ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ക്യൂ നിന്ന് മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ വേഷം മാറിനിന്ന് പിടികൂടുന്നു  ബിവറേജിന് മുന്നിൽ മണിക്കൂറുകളോളം വരി നിന്ന് മദ്യം വാങ്ങി വരുന്നവരെ പുറത്ത് വേഷം മാറി നിന്നുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി വ്യാപക പരാതി.മാത്രമല്ല, ഇവരുടെ പക്കലുള്ള മദ്യക്കുപ്പികൾ വാങ്ങിവയ്ക്കുകയും ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു.മൂന്നു ലിറ്റർ മദ്യംവരെ ഒരു സമയം ഒരാൾക്ക് വാങ്ങാമെന്നിരിക്കെയാണ് ഇത്.ബില്ല് കാണിച്ചാലും രക്ഷയില്ലെന്നാണ് സ്ഥിതി. അനുവദിക്കപ്പെട്ട മൂന്നു ലിറ്റർ മദ്യം ആറ് അരലിറ്ററായി വാങ്ങുന്നവരെയാണ് ഇങ്ങനെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ കൂടുതലായും പിടികൂടുന്നത്.ഇത് ബ്ലാക്കിൽ വിൽക്കാൻ വേണ്ടിയാണെന്നാണ് അവരുടെ ഭാഷ്യം.ഏന്നാൽ കേസുകളിലെ തങ്ങളുടെ ‘മാസക്വോട്ട’ തികയ്ക്കാനാണ് ഇതെന്നാണ് നാട്ടുകാരുടെ ആരോപണം.  എന്തായാലും വരി നിന്ന് നിയമപരമായി അനുവദിക്കപ്പെട്ട മദ്യം വാങ്ങി വരുന്നവരെ ബിവറേജുകളുടെ മുമ്പിൽ തന്നെ ക്രിമിനലുകളെ പിടികൂടുന്നുതുപോലെ വേഷം മാറി നിന്ന് പിടിക്കുന്നതും എക്സൈസ് ഓഫീസുകളിൽ കൊണ്ടുപോയി ഉപദ്രവിക്കുന്നതും കേസ് എടുക്കുന്നതിനും ഒന്നും ഒരു ന്യായീകരണവുമില്ല.ഇനി…

    Read More »
  • Kerala

    ജൂൺ 5-ന് ഉദ്ഘാടനം; എന്താണ് കെ-ഫോൺ ?

    തിരുവനന്തപുരം:’എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന് മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും.20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കെഫോൺ. കെ ഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റാണ്.സംസ്‌ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ- ഗവേർണൻസ് സാർവത്രികമാക്കുന്നതിനും പദ്ധതി സഹായകമാവും.കെ ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ജനകീയ ബദൽകൂടിയാണ്‌.സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമൊരുക്കരുതെന്ന നിശ്‌ചയദാർഢ്യത്തോടെയാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക്‌ തുടക്കമിട്ടത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാൻ സാർവത്രികമായ ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണ്.അതിനാൽതന്നെ ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെഫോൺ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

    Read More »
  • NEWS

    സ്കൂളുകൾ തുറക്കുന്നു; മാതാപിതാക്കൾ ശ്രദ്ധിക്കുക

    സ്കൂള്‍ വര്‍ഷാരംഭത്തില്‍ കുട്ടികള്‍ക്ക് വേണ്ടതെല്ലാം വാങ്ങേണ്ടിവരും.ബാഗ്, ഷൂസ്, വാട്ടര്‍ബോട്ടില്‍, കുട തുടങ്ങി കുട്ടികളുടെ ആവശ്യവും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ മാതാപിതാക്കളും റെഡിയാണ്.രക്ഷിതാക്കള്‍ ചിന്തിക്കുന്നത് ഒരു ബാഗ് വാങ്ങിയാല്‍ ഒരു വര്‍ഷം മുഴുവൻ ഉപയോഗിക്കാൻ കഴിയണമെന്നാകുമ്ബോള്‍ കുട്ടികളുടെ ഡിമാൻഡ് മിക്കി മൗസിന്റെ പടമുള്ള ബാഗ് വേണമെന്നതാകാം.അതെന്തുതന്നെയായാ ലും കുട്ടികളുടെ ആരോഗ്യത്തിനായിരിക്കണം ഇവിടെ മുൻഗണന നല്‍കേണ്ടത്. ബാഗു വാങ്ങുമ്ബോള്‍ ഒരുവശം മാത്രം തോളില്‍ തൂക്കിയിടുന്ന ബാഗുകള്‍ ഒഴിവാക്കണം.ഇരു ചുമലിലുമായി പുറത്തു തുക്കി ഇടാൻ കഴിയുന്ന ബാഗായിരിക്കും ഉത്തമം.മഴവെള്ളം അകത്തു പ്രവേശിക്കുന്നതുമായിരിക്കരുത്.വാട്ടര്‍ റെസിസ്റ്റന്റ് ബാഗുകള്‍ ഇപ്പോള്‍ ധാരാളം വാങ്ങാൻ ലഭിക്കും. . അതേപോലെ തോളിലിടുന്ന ഭാഗം വീതിയുളളതാകാൻ ശ്രദ്ധിക്കണം.ബാഗില്‍ പുസ്തകങ്ങള്‍, ടിഫിൻ ബോക്സ് , വാട്ടര്‍ ബോട്ടില്‍ എന്നിവ സൂക്ഷിക്കാനും ഭാരം കുട്ടിക്ക് താങ്ങാൻ കഴിയുന്ന വിധവുമുള്ളതാകണം. കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ അധികം ബാഗിനു ഭാരമായാല്‍ മുന്നോട്ടു കുനിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ മുന്നോട്ടു കൂനിഞ്ഞുള്ള നടപ്പ് ശീലമായും പോകും.കാല്‍മുട്ട് വേദന, നടുവേദന തുടങ്ങിയവ ഭാവിയില്‍…

    Read More »
  • Kerala

    മഴക്കാല ഡ്രൈവിംഗ്; പോലീസ് മുന്നറിയിപ്പ്

    മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാനകാരണം അശ്രദ്ധയാണ്.മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് പോലീസ് 1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ൺടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തില്‍ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകള്‍ മാറ്റുക. 2. സാധാരണ വേഗതയില്‍ നിന്നും അല്പം വേഗത കുറച്ച്‌ എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്ബോള്‍ നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. 3. വാഹനത്തിന്റെ വെപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം.വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍. 4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്നലുകള്‍ കാണിക്കാന്‍ പ്രയാസമായതുകൊണ്ട് ഇലക്‌ട്രിക് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം. 5. പഴയ റിഫ്‌ളക്ടര്‍ / സ്റ്റിക്കറുകള്‍ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്‌ളക്ടറുകള്‍ ഒട്ടിക്കുക.മുൻവശത്ത് വെളുത്തതും, പിറകില്‍ ചുവന്നതും വശങ്ങളില്‍ മഞ്ഞ…

    Read More »
Back to top button
error: