KeralaNEWS

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78ാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 78ാം പിറന്നാൾ ഇന്ന്.പതിവ് പോലെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇക്കുറിയും അദ്ദേഹത്തിന്റെ പിറന്നാൾ ദിനം.
മുണ്ടയില്‍ കോരൻ- കല്യാണി ദമ്ബതികളുടെ മകനായി 1945 മേയ് 24നായിരുന്നു കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ പിണറായി വിജയന്റെ ജനനം.ഇല്ലായ്മയില്‍ കരിയാതെ കരുത്താർജ്ജിച്ച ബാല്യം.പോരാട്ടത്തിന്റെ കനലുകള്‍ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം.
നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി. സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയൻ നീണ്ട 17 വര്‍ഷക്കാലം തുടര്‍ച്ചയായി സി.പി.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. 1970-ല്‍ 26-ാം വയസില്‍ കൂത്തുപറമ്ബില്‍ നിന്ന് ജയിച്ച്‌ നിയമസഭാഗമായി. 1998 മുതല്‍ 2015 വരെ ഒന്നരപതിറ്റാണ്ട് കാലം പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016-ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച്‌ സംസ്ഥാനത്തെ പതിനാലാമത് മുഖ്യമന്ത്രിയായി. 2021ല്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണത്തിലൂടെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: